വിഷ്ണുക്രാന്തി
ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു.[1] [2] ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു[2][3].
വിഷ്ണുക്രാന്തി | |
---|---|
വിഷ്ണുക്രാന്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. alsinoides
|
Binomial name | |
Evolvulus alsinoides Linn.
| |
Synonyms | |
കൃഷ്ണക്രാന്തി (മലയാളം) |
സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ് അൾസിനോയിഡ്‌സ് എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്റെ കാൽപ്പാട് എന്ന് അർത്ഥം(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ)[2]. വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു[2]. പല സംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ൻ സൂചിപ്പിക്കുന്നു. [2] ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു[2].
ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു[4].
ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കൌമറിൻ വിഭാഗങ്ങളിൽ പെട്ട ആൽക്കല്ലോയിടുകൾ വിഷ്ണുക്രാന്തിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്[2][5]. മദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്[6][7]. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്[8]; സജീവ ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രധിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു[9]. രസായന ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ്.
ഇതും കാണുക
തിരുത്തുകപലയിടത്തും കൃഷ്ണക്രാന്തിയെയും വിഷ്ണുക്രാന്തി എന്നുവിളിക്കാറും വിഷ്ണുക്രാന്തിയായി ഉപയോഗിക്കാറുമുണ്ട്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കടു, തിക്തം
ഗുണം :രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [10]
ഔഷധയോഗ്യ ഭാഗം
തിരുത്തുകസമൂലം [10]
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "ഹിമാലയ ഹെൽത്ത്കെയർ". Archived from the original on 2009-04-11. Retrieved 2009-07-20.
- ↑ "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
- ↑ "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
- ↑ Nayana S. Kapadia1, Niyati S. Acharya2, Sanjiv A. Acharya2, Mamta B. Shah1;Use of HPTLC to establish a distinct chemical profile for Shankhpushpi and for quantification of scopoletin in Convolvulus pluricaulis choisy and in commercial formulations of Shankhpushpi;Journal of Planar Chromatography - Modern TLC;Volume 19, Number 109/June 2006[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Kiran Babu Siripurapua, Prasoon Guptab, Gitika Bhatiac, Rakesh Mauryab, Chandishwar Natha and Gautam Palit;Adaptogenic and anti-amnesic properties of Evolvulus alsinoides in rodents;Pharmacology Biochemistry and Behavior;Volume 81, Issue 3, July 2005, Pages 424-432 (ലിങ്കിൽ സംഗ്രഹം മാത്രം)
- ↑ Anxiolytic activity of Evolvulus alsinoides and Convulvulus pluricaulis in rodents Alok Nahata, U.K. Patil, V.K. Dixit;Pharmaceutical BiologyMay 2009, Vol. 47, No. 5, Pages 444-451[പ്രവർത്തിക്കാത്ത കണ്ണി]
- ↑ B. Auddya,M.Ferreira,F.Blasina,L.Lafon,F.Arredondo,F.Dajasb,P.C.Tripathic,T.Seala,B.Mukherjee;Screening of antioxidant activity of three Indian medicinal plants, traditionally used for the management of neurodegenerative diseases;Journal of Ethnopharmacology;Volume 84, Issues 2-3, February 2003, Pages 131-138 (ലിങ്കിൽ സംഗ്രഹം മാത്രം)
- ↑ Lilly Ganju,Dev Karan,SudiptaChanda,K.K.Srivastava,R.C.Sawhney,W.Selvamurthy;Immunomodulatory effects of agents of plant origin;Biomedecine & Pharmacotherapy;Volume57,Issue7,September2003,Pages296-300
- ↑ 10.0 10.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറംകണ്ണികൾ
തിരുത്തുക- Dressler, S.; Schmidt, M.; Zizka, G. (2014). "Evolvulus alsinoides". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)