ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം

(England Cricket Team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെയും വെയിൽസിനേയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം.[1][2]
1877 മാർച്ച് 15ന്‌ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് പദവി കിട്ടി.ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന്‌ ഇരു ടീമുകളും ഐ. സി. സി. യിൽ പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി20 മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസിന്റെ ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്‌.
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്‌.[3][4] 3 തവണ ഇംഗ്ലണ്ട് ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട് (1979, 1987,1991 കളിൽ). 2004ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായിരുന്നു.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ്
England Cricket Cap Insignia.svg
England cricket crest
ടെസ്റ്റ് പദവി ലഭിച്ചത്1877
ആദ്യ ടെസ്റ്റ്v ഓസ്ട്രേലിയയുമായി മെൽബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ, 15–19 മാർച്ച് 1877
ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റൻഅലിസ്റ്റർ കുക്ക്
ട്വന്റി20 ക്യാപ്റ്റൻസ്റ്റുവർട്ട് ബോർഡ്
കോച്ച്സിംബാബ്‌വെ ആൻഡി ഫ്ലവർ
ഔദ്യോഗിക ഐ.സി.സി. ടെസ്റ്റ്t, ഏകദിന റാങ്ക്2ആം (ടെസ്റ്റ്)
1ആം (ഏകദിനം)
4ആം (ടി20)
ടെസ്റ്റ് മത്സരങ്ങൾ
 – ഈ വർഷം
929
14
അവസാന ടെസ്റ്റ് മത്സരംv ഇന്ത്യ
വിജയം/പരാജയം
 – ഈ വർഷം
331/268
5/7
2012 ഡിസംബർ 7ലെ കണക്കു പ്രകാരം

ചരിത്രംതിരുത്തുക

അവലംബംതിരുത്തുക

  1. "About ECB". ECB. മൂലതാളിൽ നിന്നും 2007-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-07.
  2. "MCC History". MCC. മൂലതാളിൽ നിന്നും 2012-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-07.
  3. Summary of all Test match results, Cricinfo, retrieved 19 December 2008
  4. ICC Test and ODI rankings, International Cricket Council, retrieved 19 December 2008

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക