എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക

(Endometriosis Foundation of America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം സ്പോൺസർ ചെയ്യുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക, Inc. (എൻഡോഫൗണ്ട്, EFA). 2020-ലെ കണക്കനുസരിച്ച്, എൻഡോഫൗണ്ടിന്റെ പതിനാലംഗ ഡയറക്ടർ ബോർഡിൽ രോഗികളും ശാസ്ത്രജ്ഞരും ഫിസിഷ്യന്മാരും ഉൾപ്പെടുന്നു. [3] 2020-ലെ കണക്കനുസരിച്ച് ഇതിന് എട്ട് ജീവനക്കാരുണ്ട്, [4] കൂടാതെ 2018-ൽ $1,359,233 വരുമാനവും $759,941 ചെലവുകളും റിപ്പോർട്ട് ചെയ്തു. [5] സൊസൈറ്റിയുടെ ആസ്ഥാനം അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ആണ്. [6]

എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക
ചുരുക്കപ്പേര്എൻഡോഫൗണ്ട്, EFA
രൂപീകരണം2009; 15 വർഷങ്ങൾ മുമ്പ് (2009)
സ്ഥാപകർതാമെർ സെക്കിൻ Seckin[1], പത്മ ലക്ഷ്മി.[2]
സ്ഥാപിത സ്ഥലംന്യൂയോർക്ക്
തരം 501(c)(3)
ആസ്ഥാനംNew York, NY
President
Tamer Seckin
വെബ്സൈറ്റ്www.endofound.org

ചരിത്രവും പ്രവർത്തനങ്ങളും

തിരുത്തുക

എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക, 2009 ൽ ടാമർ സെക്കിനും പത്മ ലക്ഷ്മിയും ചേർന്നാണ് സ്ഥാപിച്ചത്.[7][8] ഫൗണ്ടേഷൻ എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള അവബോധം, ശസ്ത്രക്രിയാ പരിശീലനം, ഗവേഷണം, രോഗി സേവനം, മെഡിക്കൽ സമൂഹത്തിനും പൊതുജനങ്ങൾക്കും വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.[9][10] എൻഡോമെട്രിയോസിസിന്റെ ശാസ്ത്ര ശസ്ത്രക്രിയ പുരോഗതികൾ അടുത്തറിയുന്നതിനായി രോഗികൾക്കും അവരുടെ സുഹൃത്തുക്കൾക്കും ഫിസിഷ്യൻമാർക്കുമായി എൻഡോഫൗണ്ട് വാർഷിക കോൺഫറൻസുകൾ സ്പോൺസർ ചെയ്യുന്നു.[11] ഇതിൻ്റെ ന്യൂയോർക്ക് സിറ്റി ഹൈസ്കൂൾ, പൊതു ബോധവൽക്കരണ പരിപാടികൾ എൻഡോമെട്രിയോസിസിനെക്കുറിച്ച് സ്കൂൾ നഴ്സുമാർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെ ബോധവൽക്കരിക്കുന്നു.[7]

എൻഡോഫൗണ്ട് രോഗികൾക്കും ശാസ്ത്രജ്ഞർക്കും ഫിസിഷ്യൻമാർക്കുമായി ഒരു വാർഷിക ശാസ്‌ത്ര, ശസ്ത്രക്രിയാ സിമ്പോസിയമായ ബ്ലോസം ബോൾ സ്‌പോൺസർ ചെയ്യുന്നു.[8][12] ശാസ്ത്രീയ, ശസ്ത്രക്രിയാ സിമ്പോസിയത്തിൽ നിന്നുള്ള വീഡിയോകൾ[13] കൂടാതെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളും ഉണ്ട്.[14] സൂസൻ സാരൻഡർ‌, പത്മ ലക്ഷ്മി, [8] വൂപ്പി ഗോൾഡ്ബെർഗ്, ഹാൽസി, ലെന ഡൺഹാം തുടങ്ങിയ എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകളെ ബ്ലോസം ബോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[15]

മെഡിക്കൽ പ്രാക്ടീസ്, ഗവേഷണം, രോഗി സേവനം എന്നിവയ്ക്കായി ഫിസിഷ്യൻമാർക്കും ശാസ്ത്രജ്ഞർക്കും വേണ്ടി വാർഷിക ഹാരി റീച്ച് അവാർഡുകൾ ബ്ലോസം ബോളിൽ സമ്മാനിക്കപ്പെടുന്നു. ശസ്ത്രക്രിയയിൽ അനേകം തുടക്കങ്ങളും നേട്ടങ്ങളും കാഴ്ചവെച്ച ഗൈനക്കോളജിക്കൽ ലാപ്രോസ്‌കോപ്പിസ്റ്റായ ഹാരി റീച്ചിന്റെ പേരിലാണ് ഈ പുരസ്‌കാരം.[16]

  1. "Tamer Seckin, MD". endofound.org. 17 July 2019. Retrieved 2 September 2020.
  2. "About Padma Lakshmi – EndoFound Co-Founder". endofound.org. 17 July 2019. Retrieved 2 September 2020.
  3. "EndoFound Board of Directors". endofound.org. Retrieved 4 September 2020.
  4. "EndoFound Staff". endofound.org. Retrieved 4 September 2020.
  5. "Form 990, Return of Organization Exempt From Income Tax" (PDF). endofound.org. Retrieved 4 September 2020.
  6. "About Us". endofound.org. Endometriosis Foundation of America, Inc. 2020. Retrieved 1 September 2020.
  7. 7.0 7.1 Schoolfield, Tiffany (2014). "Padma Lakshmi Shares Her Story and Her Fight With Endometriosis". ConsciousMagazine.com. Conscious Magazine. Retrieved 1 September 2020.
  8. 8.0 8.1 8.2 Cohen Blatter, Lucy (16 March 2012). "A Foodie Raises Awareness". WSJ.com. Dow Jones & Company, Inc. Retrieved 1 September 2020.
  9. "Meet Women's Health Pioneer Tamer Seckin, MD, FACOG, ACGE of Endometriosis Foundation of America". redOrbit.com. redOrbit.com. 23 February 2011. Retrieved 1 September 2020.
  10. Peteroy, Lauren (5 March 2020). "Endometriosis Foundation of America To Honor Michael J. Dowling and Dr. Lisa Sanders at 11th Annual Blossom Ball". businesswire.com. Business Wire. Retrieved 1 September 2020.
  11. "The 2016 EFA Annual Medical Conference and Blossom Ball". innovativegyn.com. The Center for Innovative GYN Care. April 7, 2016. Retrieved 1 September 2020.
  12. "The Fifth Annual Blossom Ball To Benefit The Endometriosis Foundation Of America In NYC". TurkishJournal.com. Turkish Journal. 13 March 2013. Archived from the original on 2023-01-15. Retrieved 1 September 2020.
  13. "Video Gallery". endofound.org. March 22, 2019. Retrieved 4 September 2020.
  14. "Sitemap". endofound.org. Retrieved 4 September 2020.
  15. Priscilla Blossom (26 March 2020). "13 Celebrities Who Have Opened Up About Endometriosis". glamour.com. Glamour. Retrieved 27 August 2020.
  16. "First Harry Reich Award presented at EFA's Blossom Ball". endometriosis.org. endometriosis.org. 2014. Retrieved 1 September 2020.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക