എല്ലെഫ് റിംഗ്നെസ് ദ്വീപ്
എല്ലെഫ് റിംഗ്നെസ് ദ്വീപ്, കാനഡയിലെ നുനാവുടിൽ ക്വികിഖ്ട്ടാലുക് മേഖലയിലെ സ്വെർഡ്രൂപ് ദ്വീപുകളിലൊന്നാണ്. ക്യൂൻ എലിസബത്ത് ദ്വീപുകളുടേയും കനേഡിയൻ ആർട്ടിക് ആർക്കിപെലാഗോയിലേയുംകൂടി ഒരു അംഗമായി ഈ ദ്വീപ്, ആർട്ടിക് സമുദ്രത്തിൽ ബോർഡൻ ദ്വീപിനു കിഴക്കുവശത്തായും അമുണ്ട് റിംഗ്നെസ് ദ്വീപിനു പടഞ്ഞാറുവശത്തായുമാണ് സ്ഥിതിചെയ്യുന്നത്. 11,295 ചതുരശ്ര കിലോമീറ്റർ (4,361 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് വലിപ്പത്തിൽ ലോകത്തിലെ 69 ആം സ്ഥാനമുള്ളതും (ജമൈക്കയേക്കാൾ ഒരല്പം വലിപ്പമുള്ളത്), കാനഡയിലെ പതിനാറാമത്തെ വലിയ ദ്വീപുമാണ്. ദ്വീപിലെ ഏറ്റവും ഉയരമുള്ള ഭാഗം 260 മീറ്റർ (850 അടി) ആണ്.
പ്രമാണം:Ellef Ringnes Island.svg | |
Geography | |
---|---|
Location | Arctic Ocean |
Coordinates | 78°37′N 101°56′W / 78.617°N 101.933°W |
Archipelago | Sverdrup Islands Queen Elizabeth Islands Canadian Arctic Archipelago |
Area | 11,295 കി.m2 (4,361 ച മൈ) |
Area rank | 69th |
Highest elevation | 260 m (850 ft) |
Highest point | Isachsen Dome |
Administration | |
Territory | Nunavut |
Region | Qikiqtaaluk |
Largest settlement | Isachsen (pop. 0) |
Demographics | |
Population | Uninhabited |
പര്യവേക്ഷണത്തിന്റെ ചെലവു വഹിച്ചവരിലൊരാളും ഓസ്ലോയിലെ മദ്യവ്യവസായിയുമായിരുന്ന എല്ലെൻ റിംഗ്നെസിനുവേണ്ടി നോർവീജിയൻ നാവികനായിരുന്ന ഓട്ടോ സ്വെർഡ്രൂപ്പാണ് ദ്വീപിനു നാമകരണം നടത്തിയത്. 1901 ൽ ഈ പര്യവേക്ഷക സംഘത്തിലെ ഒരാളാണ് ഇത് ആദ്യം കണ്ടെത്തിയത്. 1930 ൽ കാനഡയ്ക്കു വേണ്ടി അവകാശവാദം കൈവെടിയുന്നതുവരെ നോർവേയാണ് 1902 മുതൽ ഈ ദ്വീപിനുവേണ്ടി അവകാശമുന്നയിച്ചിരുന്നത്.
അവലംബം
തിരുത്തുക