ക്യൂൻ എലിസബത്ത് ദ്വീപുകൾ

(Queen Elizabeth Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് ക്യൂൻ എലിസബത്ത് ദ്വീപുകൾ (Queen Elizabeth Islands French: Îles de la Reine-Élisabeth; നേരത്തെ പാരി ദ്വീപുകൾ അഥവാ പാരി ദ്വീപസമൂഹം എന്നും അറിയപ്പെട്ടിരുന്നു). ഈ ദ്വീപുകൾ, നുനാവട് നോർത്ത്‌വെസ്റ്റ് ടെറിടറീസ് എന്നീ കനേഡിയൻ പ്രവശ്യകളിലായി വ്യാപിച്ചു കിടക്കുന്നു. ഗ്രീൻലന്റ്, അന്റാർട്ടിക്ക എന്നിവയെ ഒഴിച്ചു നിർത്തിയാൽ ലോകത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന മഞ്ഞുതൊപ്പിയുടെ (ice cap) പതിനാലു ശതമാനത്തോളം ഇവിടെയാണ് കാണപ്പെടുന്നത് [1].

Queen Elizabeth Islands, northern Canada.
  Nunavut
  Northwest Territories
  Quebec
  Greenland

ഭൂമിശാസ്ത്രംതിരുത്തുക

ഈ ദ്വീപുകളുടെ വിസ്തീർണ്ണം 419,061 കി.m2 (4.51074×1012 sq ft)[2] ആണ്. 1953-ൽ എലിസബത്ത് രാജ്ഞി കാനഡയുടെ രാജ്ഞിയായി കിരീടധാരണം നടത്തിയപ്പോളാണ് ഈ ദ്വീപുകളുടെ പേർ ക്യൂൻ എലിസബത്ത് ദ്വീപുകൾ എന്നാക്കിയത്.

അവലംബംതിരുത്തുക

  1. Sharp, Martin; Burgess, David O.; Cogley, J. Graham; Ecclestone, Miles; Labine, Claude; Wolken, Gabriel J. (9 June 2011). "Extreme melt on Canada's Arctic ice caps in the 21st century" (PDF). Geophysical Research Letters. 38. Bibcode:2011GeoRL..3811501S. doi:10.1029/2011GL047381. ശേഖരിച്ചത് 20 February 2014.
  2. "Sea islands". Atlas of Canada. മൂലതാളിൽ നിന്നും January 22, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 22, 2013.