ഡ്രാക്കൻസ്ബെർഗ്

(Drakensberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയാണ് ഡ്രാക്കൻസ്ബെർഗ് (Drakensberg). 'ഡ്രാഗണുകളുടെ ആവാസകേന്ദ്രം' എന്ന ഡച്ച് വിശ്വാസത്തിൽ നിന്നാണ് ഡ്രാക്കൻ സ്ബെർഗ് എന്ന പേര് നിഷ്പന്നമായത്. ആഫ്രിക്കയുടെ തെക്കു-കിഴക്കൻ തീരത്തിന് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ പർവ്വതനിരയ്ക്ക് ക്വാത്ത്ലാമ്പ (Quathlamba) എന്നും പേരുണ്ട്.

ഡ്രാക്കൻസ്ബെർഗ് (മലൂട്ടി)
ഉഖലാംബ
പർവ്വതനിര
Name origin: ഡ്രാഗണിന്റെ പർവതം
രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ലെസോത്തോ
Landmark ടുഗേല വെള്ളച്ചാട്ടം
Rivers ടുഗെല നദി, ഓറഞ്ച് നദി, വാൽ നദി, കാലെഡോൺ നദി
Highest point Thabana Ntlenyana (3,482 മീറ്റർ (11,424 അടി))
Lowest point
 - ഉയരം 560 മീ (1,837 അടി)
നീളം 1,000 കി.മീ (621 മൈ), SW to NE
Geology കൃഷ്ണശില, മണൽക്കല്ല്‌
UNESCO World Heritage Site
Name ഡ്രാക്കെൻസ്ബെർഗ് പാർക്ക്
Year 2000 (#24)
Number 985
Region Africa
Criteria i, iii, vii, x
IUCN category II - National Park

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ഉണ്ടായ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ലാവാ അട്ടിയിട്ട് ഉയർന്നതാണ് ഡ്രാക്കൻസ്ബെർഗ് പർവതനിരകളുടെ രൂപീകരണത്തിന് നിദാനമായിത്തീർന്നതെന്നു കരുതപ്പെടുന്നു. 'ഗ്രേറ്റ് എസ്കാർപ്മെന്റി' ന്റെ (Great Escarpment) ഭാഗമാണ് ഇവ. കേപ് പ്രവിശ്യയിലെ സ്റ്റോംബെർഗ് (stormberg) പർവതത്തിൽ നിന്നാരംഭിച്ച് നേറ്റാൾ, ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നിവിടങ്ങളിലൂടെ കി. ട്രാൻസ്വാൾ വരെ നീണ്ടു കിടക്കുന്ന ഈ നിരകൾക്ക് 1000 കി.മീ.-ലധികം നീളമുണ്ട്. തബാന ടെലെൻ യാന (3,482 മീ.), ഷാംപെയ് ൻ കാസെൽ (3,375 മീ.), മോണ്ട് ആക്സ് സോഴ്സസ് (3,299 മീ.), കാത്കിൻ (3,148 മീ.), കതീഡ്രൽ (3,004 മീ.) എന്നിവ പ്രധാന കൊടുമുടികളാണ്. പർവ്വതങ്ങളുടെ ശരാശരി ഉയരം 2900 മീറ്റർ വരെയാണ്[1]. പ്രകൃതിമനോഹരമായ റോയൽ നേറ്റാൾ ദേശീയ ഉദ്യാനം മോണ്ട് ആക്സ് സോഴ്സസിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

അറ്റ്ലാന്റിക്-ഇന്ത്യൻ സമുദ്രങ്ങളിലേക്ക് ഒഴുകുന്ന നദികളുടെ ജലദ്രോണി(watershed)യാണ് ഡ്രാക്കൻസ്ബെർഗ്. തുജേല, ഓറഞ്ച്, ഇലൻഡ്സ് തുടങ്ങിയ പല പ്രധാന നദികളും ഈ നിരകളിൽ നിന്ന് ഉദ്ഭവിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള (2,000 മീ.) ജലപാതമായ തുജേലയും ഈ നിരകളിലാണ് സ്ഥിതിചെയ്യുന്നത്. വാൻ റീനെൻ (1,646 മീ.), ലെയ്ങ്സ്നെക് (1,250 മീ.) തുരങ്കങ്ങളിലൂടെ റെയിൽ പാതകൾ ഈ നിരകളെ മുറിച്ചു കടക്കുന്നു. ഡ്രാക്കൻസ്ബെർഗിലെ മനോഹരങ്ങളായ ഗുഹാചിത്രങ്ങൾ ഈ പ്രദേശം ഒരു സാൻ അധിവാസ കേന്ദ്രമായിരുന്നു എന്നതിന് സൂചന നല്കുന്നു.. 'ഡ്രാഗണുകളുടെ ആവാസകേന്ദ്രം' എന്ന ഡച്ച് വിശ്വാസത്തിൽ നിന്നാണ് ഡ്രാക്കൻ സ്ബെർഗ് എന്ന പേര് നിഷ്പന്നമായത്. ആഫ്രിക്കയുടെ തെ.കി. തീരത്തിന് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ നിരയ്ക്ക് ക്വാത്ത്ലാമ്പ (Quathlamba) എന്നും പേരുണ്ട്.

ബുഷ്മെൻ ഗുഹാചിത്രങ്ങൾ

തിരുത്തുക

പാറകളിൽ ആഫ്രിക്കയിലെ ബുഷ്മെൻ തീർത്ത ചിത്രങ്ങൾ ഡ്രാക്കൻസ്ബെർഗ് പർവതനിരയിൽ കാണാം. ഇവിടെ ഏകദേശം 40000 ബുഷ്മെൻ ചിത്രകലയിൽപെട്ട ഗുഹാചിത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്.[2][3] ഇതുപോലുള്ള ചിത്രങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശേഖരമാണ് ഡ്രാക്കൻസ്ബർഗ് പർവതനിരകളിൽ കണ്ടെത്തിയിട്ടുള്ളത്.[3] ചിത്രങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ സവിശേഷതകൾ കാരണം ഇവ നിർമ്മിക്കപ്പെട്ട കാലം നിർണ്ണയിക്കൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ നരവംശശാസ്ത്രതിൽനിന്നുള്ള തെളിവുകൾ പ്രകാരം ഉദ്ദേശം 40,000-100,000 വർഷങ്ങൾക്ക് മുൻപാണ് ഡ്രാക്കൻസ്ബർഗ്ഗിലെ ബുഷ്മെൻ ജീവിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത്.[4]


  1. http://www.sa-venues.com/attractionskzn/kzn_drakensberg.htm ഖണ്ഡിക 2
  2. Alexander, Mary. "Drakensberg: Barrier of Spears". Archived from the original on 2016-03-03. Retrieved 2008-10-03.
  3. 3.0 3.1 "Bushman and San Paintings in the Drakensberg". Drakensberg Tourism. Archived from the original on 2008-09-18. Retrieved 2008-10-03.
  4. "Drakensberg Rock Art". Archived from the original on 2008-09-24. Retrieved 2008-10-03.
"https://ml.wikipedia.org/w/index.php?title=ഡ്രാക്കൻസ്ബെർഗ്&oldid=4089396" എന്ന താളിൽനിന്ന് ശേഖരിച്ചത്