ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ്
(Donald Trump എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ഡൊണാൾഡ് ജോൺ ട്രംപ് . അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയിരുന്നു . 2016ൽ വളരെ അപ്രതീക്ഷിതമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു.[4] 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസിനെതിരെ മത്സരിക്കുന്നുണ്ട്.

ഡൊണാൾഡ് ട്രമ്പ്
Donald J. Trump
ജനനം
ഡൊണാൾഡ് ജോൺ ട്രംപ്

(1946-06-14) ജൂൺ 14, 1946  (78 വയസ്സ്)
വിദ്യാഭ്യാസം
കലാലയം
തൊഴിൽ
സജീവ കാലം1968–present
രാഷ്ട്രീയ കക്ഷിRepublican
(2012–present; 2009–11;
1987–99)[1]
Previous party affiliations:
ജീവിതപങ്കാളി(കൾ)
കുട്ടികൾഡൊണാൾഡ് ട്രമ്പ് ജൂനിയർ
ഇവാൻക ട്രംപ്
ഏറിക് ട്രംപ്
ടിഫാനി ട്രംപ്
ബാരോൺ ട്രമ്പ്
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
വെബ്സൈറ്റ്www.donaldjtrump.com
The Trump Organization
ഒപ്പ്

ജീവിതരേഖ

തിരുത്തുക

ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ജനിച്ചു .[5] ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു.[6][7] പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു.[8] 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലേക്ക് മാറി.[9] വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു.[10] 1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.[11][12]


  1. 1.0 1.1 1.2 1.3 Bush says Trump was a Democrat longer than a Republican 'in the last decade' | PolitiFact Florida. Politifact.com. Retrieved October 21, 2015.
  2. The man responsible for Donald Trump's never-ending presidential campaign – News Local Massachusetts. Boston.com (January 22, 2014). Retrieved October 21, 2015.
  3. Donald Trump. Forbes. Retrieved October 21, 2015.
  4. http://www.manoramanews.com/news/breaking-news/donald-trump-swearing-cermony.html[പ്രവർത്തിക്കാത്ത കണ്ണി]
  5. "Certificate of Birth". Department of Health – City of New York – Bureau of Records and Statistics. Archived from the original on May 12, 2016. Retrieved October 23, 2018 – via ABC News.
  6. Kranish & Fisher 2017, പുറം. 32.
  7. Horowitz, Jason (September 22, 2015). "Donald Trump's Old Queens Neighborhood Contrasts With the Diverse Area Around It". The New York Times. Retrieved November 7, 2018.
  8. Kranish & Fisher 2017, പുറം. 38.
  9. Viser, Matt (August 28, 2015). "Even in college, Donald Trump was brash". The Boston Globe. Retrieved May 28, 2018.
  10. Ehrenfreund, Max (September 3, 2015). "The real reason Donald Trump is so rich". The Washington Post. Retrieved January 17, 2016.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bostonglobe-201508282 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. "Two Hundred and Twelfth Commencement for the Conferring of Degrees" (PDF). University of Pennsylvania. May 20, 1968. pp. 19–21. Archived from the original (PDF) on July 19, 2016.
"https://ml.wikipedia.org/w/index.php?title=ഡോണൾഡ്_ട്രംപ്&oldid=4111244" എന്ന താളിൽനിന്ന് ശേഖരിച്ചത്