മാൻഹാട്ടൻ

(Manhattan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂയോർക്ക്‌ നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച്‌ ഉപഭരണപ്രദേശങ്ങളിൽ (ബറോകൾ) വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും ഹഡ്സൻ നദിയുടെ നദീമുഖത്തായി സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതനകാലത്ത് റെഡ്‌ ഇന്ത്യക്കാർ നിവസിച്ചിരുന്ന ഈ ഭൂവിഭാഗം യൂറോപ്യന്മാരുടെ വരവോടെ ആദ്യം ഡച്ചുകാരുടെ കയ്യിലായി. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ഭരിച്ചിരുന്ന ഡച്ച് കോളനി പിന്നീട് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയായിരുന്നു.

മാൻഹാട്ടൻ
Manhattan

New York County
Borough of New York City
Manhattan, New York
Midtown Manhattan at dusk, as seen southward from Rockefeller Center in January 2006.
Midtown Manhattan at dusk, as seen southward from Rockefeller Center in January 2006.
Borough of Manhattan shown in orange.
Borough of Manhattan shown in orange.
CountryUnited States
StateNew York
CountyNew York
CityNew York
Settled1624
ഭരണസമ്പ്രദായം
 • Borough PresidentScott Stringer (D)
(Borough of Manhattan)
 • District AttorneyCyrus Vance, Jr.
(New York County)
വിസ്തീർണ്ണം
 • ആകെ33.77 ച മൈ (87.5 ച.കി.മീ.)
 • ഭൂമി22.96 ച മൈ (59.5 ച.കി.മീ.)
 • ജലം10.81 ച മൈ (28.0 ച.കി.മീ.)
ജനസംഖ്യ
 (2012)
 • ആകെ1,619,090
 • ജനസാന്ദ്രത70,517.9/ച മൈ (27,227.1/ച.കി.മീ.)
 • Demonym
Manhattanite
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
വെബ്സൈറ്റ്www.mbpo.org

ന്യൂയോർക്കിനെ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടു വരുമ്പോൾ[1] അമേരിക്കയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാൻഹാട്ടനെ കണക്കാക്കാറുണ്ട്[2]. അമേരിക്കയിലെ പ്രമുഖ സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളായ ന്യൂയോർക്ക് സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌', നാസ്ഡാക്ക്' എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധ സാമ്പത്തിക കേന്ദ്രം വാൾ സ്ട്രീറ്റ് ഇവിടെയാണ്‌. കൂടാതെ ന്യൂയോർക്ക്‌ നഗരത്തിന്റെ ഭരണകെന്ദ്രവും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും മാൻഹാട്ടനിലാണ്.


  1. http://www.marketwatch.com/story/london-lags-new-york-as-world-financial-capital-2012-11-12
  2. www.nytimes.com/2007/09/16/nyregion/thecity/16toug.html?pagewanted=2&_r=2&
"https://ml.wikipedia.org/w/index.php?title=മാൻഹാട്ടൻ&oldid=1921092" എന്ന താളിൽനിന്ന് ശേഖരിച്ചത്