അതിസാരം

(Diarrhea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പല തവണ, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പോകുന്ന രോഗമാണ് അതിസാരം(വയറിളക്കം). രോഗിയുടെ മലത്തിൽക്കൂടിയാണ് ഇതിന്റെ രോഗാണുക്കൾ മറ്റുള്ളവരിലെക്കു പകരുന്നത്. വിഷബാധയുള്ള ഭക്ഷ്യസാധനങ്ങൾ, കുടലിലെ ചലനം വർദ്ധിപ്പിക്കുന്ന ബാക്ടീരിയകൾ‍, പ്രോട്ടോസോവകൾ, വിരകൾ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അർബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഇതു തടയാത്തപക്ഷം ശരീരത്തിൽ ജലാംശവും ലവണങ്ങളും നഷ്ടപ്പെടും.

അതിസാരം
സ്പെഷ്യാലിറ്റിInfectious diseases, ഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata

ആയുർവേദത്തിൽ‍, ത്രിദോഷാടിസ്ഥാനത്തിൽ ആറു വിധത്തിലുള്ള അതിസാരങ്ങൾ വിവരിക്കുന്നുണ്ട്. വാതപ്രധാനമായ അതിസാരത്തിൽ നുരയും പതയും ഉള്ളതും പിത്താതിസാരത്തിൽ രക്തവും ദുർന്ധമുള്ളതും കഫാതിസാരത്തിൽ ദഹിക്കാത്തതും കഫത്തോടുകൂടിയതും ആയ മലമാണ് അതിസരിക്കുക. ദഹനപ്രശ്നം മൂലമോ ശാരീര പ്രതിപ്രവർത്തനം മൂലമോ ശരീരത്തിൽ നിന്നും മലം സാധാരണയിൽ കവിഞ്ഞോ സമയ ക്രമം പാലിക്കാതെയോ ഒഴിഞ്ഞു പോവുന്നതിനെയാണ് വയറിളക്കം എന്നു പറയുന്നത്. പൊതുവെ ദ്രവരൂപത്തിലുള്ള ഈ ഒഴിഞ്ഞു പോക്കിന് പ്രതിവിധയായി പ്രഥമശുശ്രൂഷ തന്നെ മതിയാവുന്നതാണ്. ചർദ്ദിലും ഇതിനോടനുബന്ധിച്ച് ഉണ്ടാവാറുണ്ട്. പ്രത്യേക ലായനിയാണ് ഇതിന് പെട്ടെന്നുള്ള പരിഹാരം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം ധാരാളമായി കുടിക്കുകയും വേണം. മലബന്ധത്തിന് വിപരീതമായ ഒരു ശാരീരികാവസ്ഥയാണ് വയറിളക്കം.

അവലംബം തിരുത്തുക

  1. "Diarrhoea". World Health Organization.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിസാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിസാരം&oldid=4072423" എന്ന താളിൽനിന്ന് ശേഖരിച്ചത്