ധർമ്മകീർത്തി
ആറാം ശതകത്തിൽ ജീവിച്ചിരുന്ന ബൗദ്ധപണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു ധർമ്മകീർത്തി. നാളന്ദയിലും ധർമ്മകീർത്തിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.[1],.ബുദ്ധമതത്തിലെ ധർമ്മ-മീമാംസകളെക്കുറിച്ച് ധർമ്മകീർത്തിയുടെ ദർശനങ്ങൾ ആധികാരികമായി കരുതിപ്പോരുന്നു.[2]. ഹിന്ദു തത്ത്വചിന്താപദ്ധതികളെ പ്രത്യേകിച്ച് ശൈവദർശനത്തെയും കൂടാതെ ജൈനമതനിദർശങ്ങളെയും ധർമ്മകീർത്തിയുടെ തത്ത്വങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധമതം മറ്റൊരു ദാർശനികനായ ദിഗ് നാഗനു (c. 480 – c. 540 CE) നൽകുന്നത്ര പ്രാധാന്യം ധർമ്മകീർത്തിയ്ക്കും നൽകുന്നുണ്ട്.[3].
ധർമ്മകീർത്തി | |
---|---|
മതം | Buddhism |
Religious career | |
Works | Pramanavarttika |
ധർമ്മകീർത്തി രചിച്ച പ്രമാണവർത്തക എന്ന ബൃഹദ്കൃതി ബുദ്ധമതത്തിലെ തത്ത്വചിന്തയെ സംബന്ധിച്ച ഒരു പ്രമാണഗ്രന്ഥമായി ഭാരതത്തിലും തിബത്തിലും പ്രചരിച്ചിട്ടുണ്ട്[4]നിരവധി പണ്ഡിതർ ഈ കൃതിയെ ആധാരമാക്കി വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ജീവിതം
തിരുത്തുകകുറച്ച് വിവരങ്ങൾ മാത്രമേ ധർമ്മകീർത്തിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടുള്ളൂ.[5].ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു ബ്രാഹ്മണനായി ചില തിബത്തൻ വ്യാഖ്യാനങ്ങൾ സൂചിപ്പിയ്ക്കുന്നു.[6] മീമാംസ ചിന്തയുടെ ആചാര്യരിലൊരാളായ ഈശ്വരസേനയുടെ ശിഷ്യനായിരുന്നു ധർമ്മകീർത്തി എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്.[7]ആദി ശങ്കരന്റെ കൃതികളിൽ ധർമ്മകീർത്തിയുടേതായ ശ്ലോകങ്ങളെക്കുറിച്ച് പരാമർശമുണ്ട്[8]
അവലംബം
തിരുത്തുക- ↑ Tom Tillemans (2011), Dharmakirti Stanford Encyclopedia of Philosophy
- ↑ Donald S. Lopez Jr. (2009). Buddhism and Science: A Guide for the Perplexed. University of Chicago Press. p. 133. ISBN 978-0-226-49324-4
- ↑ Eltschinger 2010
- ↑ Kenneth Liberman (2007). Dialectical Practice in Tibetan Philosophical Culture: An Ethnomethodological Inquiry into Formal Reasoning. Rowman & Littlefield Publishers. p. 52. ISBN 978-0-7425-7686-5.
- ↑ Tom Tillemans (2011), Dharmakirti, Stanford Encyclopedia of Philosophy
- ↑ Lal Mani Joshi (1977). Studies in the Buddhistic Culture of India During the 7th and 8th Centuries A.D. Motilal Banarsidass. pp. 146–147. ISBN 978-81-208-0281-0.
- ↑ Tom Tillemans (2011), Dharmakirti, Stanford Encyclopedia of Philosophy.
- ↑ Hajime Nakamura (1980). Indian Buddhism: A Survey with Bibliographical Notes. Motilal Banarsidass. pp. 301 with footnotes. ISBN 978-81-208-0272-8.