ഡെമി മൂർ

അമേരിക്കന്‍ ചലചിത്ര നടന്‍
(Demi Moore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി ജീൻ മൂർ[n 1] (/dəˈm/ də-MEE;[13] മുമ്പ് ഗയ്നെസ്; ജനനം നവംബർ 11, 1962).[14] എൺ‍പതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവർ. 1981-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മൂർ, ജനറൽ ഹോസ്പിറ്റൽ (1982-1984) എന്ന സോപ്പ് ഓപ്പറയിൽ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ബ്ലേം ഇറ്റ് ഓൺ റിയോ (1984) സിനിമയിലെ കൗമാരപ്രായക്കാരിലൊരാളായും സെന്റ് എൽമോസ് ഫയർ (1985), എബൌട്ട് ലാസ്റ്റ് നൈറ്റ്... (1986) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും അംഗീകാരം നേടി.[15] ഗോസ്റ്റ് (1990) എന്ന ചിത്രത്തിലെ വേഷത്തിലൂടെ അഭിനയ രംഗത്ത്  മുന്നേറ്റംനടത്തുകയും ഇത്  ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തിലെ വേഷത്തിന് ഒട്ടേറ പ്രശംസ ലഭിക്കുകയും ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം നേടുകയും ചെയ്തു.

ഡെമി മൂർ
Moore at the Time 100 Gala in 2010
ജനനം
Demi Gene Guynes
തൊഴിൽഅഭിനയം
സജീവ കാലം1981– ഇതു വരെ
ജീവിതപങ്കാളി(കൾ)ഫ്രെട്ടി മൂർ (1980–1985)
ബ്രൂസ് വില്ലിസ് (1987–2000)
അഷ്ടോൻ കുട്ചെർ (2005–2013)[1]
പുരസ്കാരങ്ങൾമികച്ച നടിക്കുള്ള സറ്റെൻ പുരസ്കാരങ്ങൾ
ഗോസ്റ്റ് (1990)

1990-കളുടെ തുടക്കത്തിൽ, എ ഫ്യൂ ഗുഡ് മെൻ (1992), ഇൻഡിസെന്റ് പ്രൊപ്പോസൽ (1993), ഡിസ്‌ക്ലോഷർ (1994) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ കൂടുതൽ ബോക്‌സോഫീസ് വിജയം നേടി. 1996-ൽ, സ്ട്രിപ്‌റ്റീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 12.5 മില്യൺ ഡോളർ പ്രതിഫലം ലഭിച്ചതോടെ മൂർ അക്കാലത്തെ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയായി മാറി.[16] ദി സ്കാർലറ്റ് ലെറ്റർ (1995), ദി ജൂറർ (1996), ജി.ഐ. ജെയ്ൻ (1997) തുടങ്ങിയ ചിത്രങ്ങളിൽ താര പരിവേഷത്തോടെ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇവയെല്ലാം വാണിജ്യപരമായി പരാജയപ്പെടുകയും കരിയറിലെ മാന്ദ്യത്തിന് കാരണമാവുകയും ചെയ്തു.[17][18] ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം (1996), ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം II (2002) എന്നിവയിലെ ശബ്ദ വേഷങ്ങളിലൂടെയും ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ (2003), ബോബി (2006), മിസ്റ്റർ ബ്രൂക്സ് (2007), മാർജിൻ കോൾ (2011), റഫ് നൈറ്റ് (2017) തുടങ്ങിയ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങളിലൂടെയും അവർ തിരിച്ചുവരുവ് നടത്തി.[19]

2019-ൽ അവർ ഇൻസൈഡ് ഔട്ട് എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കുകയും അത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.[20][21][22] സംഗീതജ്ഞൻ ഫ്രെഡി മൂർ, അഭിനേതാക്കളായ ബ്രൂസ് വില്ലിസ്,[23] ആഷ്ടൺ കച്ചർ മൂർ എന്നിവരെ വിവാഹം കഴിച്ച മൂറിന്  വില്ലിസിൽ മൂന്ന് പെൺമക്കളുണ്ട്.

ആദ്യകാല ജീവിതം

തിരുത്തുക

1962 നവംബർ 11 ന് ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിലാണ് മൂർ ജനിച്ചത്. അവളുടെ യഥാർത്ഥ പിതാവ്, എയർഫോഴ്സ് പൈലറ്റായിരുന്ന ചാൾസ് ഹാർമോൺ സീനിയർ, മൂറിൻറെ ജനനത്തിനുമുമ്പായി, രണ്ട് മാസത്തെ വിവാഹ ജീവിതത്തിനുശേഷം ശേഷം അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന അമ്മ വിർജീനിയയെ (മുമ്പ്, കിംഗ്) ഉപേക്ഷിച്ചു. മൂറിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ, അമ്മ ഇടയ്ക്കിടെ ജോലി മാറുന്ന ഒരു പത്ര പരസ്യ ദാതാവായിരുന്ന ഡാൻ ഗൈനസിനെ വിവാഹം കഴിക്കുകയും തൽഫലമായി, കുടുംബം പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയും ചെയ്തു. മൂറിന് മോർഗൻ എന്ന പേരിൽ ഒരു അർദ്ധസഹോദരനുമുണ്ട്. 1991-ൽ മൂർ പറഞ്ഞു, "എന്റെ പിതാവ്  ഡാൻ ഗൈനസാണ്. അദ്ദേഹമാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ പിതാവായ ഒരാൾ." ചാർളി ഹാർമന്റെ മുൻ വിവാഹങ്ങളിൽ നിന്ന് മൂറിന് അർദ്ധസഹോദരങ്ങളുണ്ടെങ്കിലും, അവരുമായി മൂർ ബന്ധം പുലർത്തുന്നില്ല. മൂറിന്റെ രണ്ടാനച്ഛൻ ഡാൻ ഗൈൻസ് അവരുടെ അമ്മയെ രണ്ടുതവണ വിവാഹമോചനം ചെയ്യുകയും പുനർവിവാഹം നടത്തുകയും ചെയ്തിട്ടുണ്ട്. 1980 ഒക്‌ടോബർ 20-ന്, അവരുടെ രണ്ടാമത്തെ വിവാഹമോചനത്തിന് ഒരു വർഷത്തിനുശേഷം, ഗൈൻസ് ആത്മഹത്യ ചെയ്തു. അവളുടെ യഥാർത്ഥ പിതാവായിരുന്ന ചാർലി ഹാർമൺ 1997 ൽ കരളിന് അർബുദം ബാധിച്ച് മരിച്ചു. മദ്യപിച്ച് വാഹനമോടിക്കുക, തീവയ്പ്പ് നടത്തുക എന്നിവയുടെ പേരിൽ മൂറിന്റെ അമ്മയ്‌ക്ക് ഒരു നീണ്ട അറസ്റ്റ് റെക്കോർഡ് ഉണ്ടായിരുന്നു.

ചിത്രങ്ങൾ

തിരുത്തുക

പ്രധാന ചിത്രങ്ങൾ

തിരുത്തുക
  • ഗോസ്റ്റ് (1990)
  • സ്ട്രിപ്ടീസ് (1996)
  • ദ ജ്യുറെർ (1996)
  • ഡെസ്ടിനെഷൻ എനിവേർ (1997)
  • ചാർളീസ് എഞ്ചൽസ് : ഫുൾ ത്രോട്ടിൽ (2003)

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1981 ഇറ്റ്സ് നോട്ട് റൂമർ Rock Temptress MTV Video
1982 ചോയിസസ് (Choices ) Corri
1983 യംങ് ഡോക്ടേഴ്സ് ഇൻ ലവ് New Intern uncredited
പാരസൈറ്റ് Patricia Welles
1984 നോ സ്മാൾ അഫ്ഫയർ Laura Victor
ബ്ലെയിം ഇറ്റ് ഓൺ റിയോ Nicole 'Nikki' Hollis
1985 സെന്റ്. എൽമോസ് ഫയർ Jules
1986 വിസ്ഡം Wisdom Karen Simmons
വൺ ക്രേസി സമ്മർ Cassandra Eldridge
അബൌട്ട് ലാസ്റ്റ് നൈറ്റ് Debbie
1988 ദി സെവൻ‌ത്ത് സൈൻ Abby Quinn
1989 We're No Angels Molly
1990 Ghost Molly Jensen
1991 The Butcher's Wife Marina Lemke
Mortal Thoughts Cynthia Kellogg
Master Ninja Holly Trumbull
Nothing But Trouble Diane Lightson
1992 A Few Good Men LCDR JoAnne Galloway
1993 Indecent Proposal Diana Murphy
1994 Disclosure Meredith Johnson
1995 Now and Then older Samantha
The Scarlet Letter Hester Prynne
1996 Beavis and Butt-Head Do America Dallas Grimes (voice)
Striptease Erin Grant
The Hunchback of Notre Dame Esmeralda (voice)
The Juror Annie Laird
1997 Deconstructing Harry Helen/Harry's Character
G.I. Jane LT Jordan O'Neil
Destination Anywhere Jenny
2000 Passion of Mind Martha Marie/'Marty' Talridge
2002 The Hunchback of Notre Dame II Esmerelda (voice)
2003 Charlie's Angels: Full Throttle Madison Lee
2006 ഹാഫ് ലൈറ്റ് Rachel Carlson
ബോബി Virginia Fallon
2007 Flawless Laura Quinn
മി. ബ്രൂക്സ് Detective Tracy Atwood
2008 ഫ്ലോലെസ്സ് ലോറ ക്വിൻ
2010 ഹാപ്പി ടിയേർസ് ലോറ
ദ ജോനെസെസ് കെയ്റ്റ് ജോനെസസ്
ബൺരാക്കു അലക്സാൻഡ്ര
2011 മാർജിൻ കോൾ സാറാ റോബർട്സൺ
അനദർ ഹാപ്പി ഡേ പാറ്റി
നേപ്പാൾസ് സ്റ്റോളൻ ചിൽഡ്രൺ ആഖ്യാതാവ് / അവതാരിക ഡോക്യുമെൻററി
2012 ലോൽ ആൻ
2013 വെരി ഗുഡ് ഗേൾസ് കെയ്റ്റ് ഫീൽഡ്സ്
2015 ഫോർസേക്കൻ മേരി-ആലിസ് വാട്സൺ
2016 വൈൽഡ് ഓട്സ് ക്രിസ്റ്റൽ
ബ്ലൈൻഡ് സൂസെയ്ൻ ഡച്ച്മാൻ
2017 റഫ് നൈറ്റ് ലീ
2018 ലവ് സോണിയ സെൽമ
2019 കോർപ്പറേറ്റ് ആനിമൽസ് ലൂസി
2020 സോംഗ്ബേർഡ് പൈപ്പർ ഗ്രിഫിൻ
2022 പ്ലീസ് ബേബി പ്ലീസ് മൌറീൻ
ദ അൺബിയറബിൾ വെയ്റ്റ് ഓഫ് മാസിവ് ടാലൻറ് ഒലിവിയ കേജ്

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡെമി മൂർ

  1. huffingtonpost.com
  2. Heffernan, Virginia (February 27, 2004). "Critic's Notebook; Unabashed Stars Break the Shackles of the Name Game". The New York Times. Archived from the original on May 28, 2015.
  3. Cerio, Gregory (June 24, 1996). "Eye of the Tiger". People. Vol. 45, no. 25. Archived from the original on March 30, 2011.
  4. Dare, Michael (March 9, 1995). "ShoWest Honors Demi Moore: Beauty's Got Brains and Talent". Daily Variety. Archived from the original on March 24, 2010.
  5. King, Thad (2009). 2009 Britannica Almanac. Encyclopædia Britannica, Inc. p. 60. ISBN 978-1-59339-228-4.
  6. "Demi Moore". The New York Times Biographical Service. 22. The New York Times Company and Arno Press: 476. 1991. ISSN 0161-2433.
  7. Hayward, Jeff (January 17, 1993). "Taking Chances: Demi Moore Knows All about Risk and Controversy - and Seeks It". Chicago Tribune. Archived from the original on March 1, 2012.
  8. Getlen, Larry (2003). Demi: The Naked Truth. AMI Books. p. 7. ISBN 978-1-932270-24-2.
  9. Maltin, Leonard; Green, Spencer; Sader, Luke (1994). Leonard Maltin's Movie Encyclopedia. E. P. Dutton. p. 624. ISBN 978-0-525-93635-0.
  10. Moore, Demi (May 12, 2009). "Demi is the name I was born with!". Twitter. Archived from the original on March 20, 2023. Retrieved January 25, 2016.
  11. Moore, Demi (April 27, 2011). "No it is just Demi Gene it was never Demitria!". Twitter. Archived from the original on March 20, 2023. Retrieved January 25, 2016.
  12. "Demi Moore 'obsesses' over appearance". BangShowbiz.com. December 31, 2010. Archived from the original on February 3, 2012.
  13. McRady, Rachel (2017-06-13). "Demi Moore Plays Charades With Jimmy Fallon, Explains the Origins of Her Name". Entertainment Tonight (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 31, 2023. Retrieved 2023-05-31.
  14. "Demi Moore Biography (1962-)". FilmReference.com. Archived from the original on February 5, 2010. Retrieved November 24, 2012.
  15. "Demi Moore Opens Up About Overcoming Her Self-Destructive Spiral". E! Online. October 28, 2018. Archived from the original on December 20, 2018. Retrieved December 19, 2018.
  16. Schwartz, Terri (December 7, 2009). "Kristen Stewart's 'Welcome To The Rileys' Role Is Only The Latest Fictional Stripper In Hollywood". MTV. Archived from the original on November 12, 2020. Retrieved November 12, 2020.
  17. Goodwin, Christopher (March 4, 2012). "She can't take any Moore". The Times. Archived from the original on December 1, 2021. Retrieved November 12, 2020.
  18. Juzwiak, Rich (August 3, 2012). "Demi Moore, Queen of Flops". POPSUGAR Celebrity UK (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on August 10, 2020. Retrieved January 4, 2020.
  19. Roschke, Ryan (June 25, 2015). "Demi Moore: Esmerelda in The Hunchback of Notre Dame". POPSUGAR Celebrity UK (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on January 23, 2022. Retrieved January 4, 2020.
  20. "Demi Moore to Release Long-Awaited, "Deeply Candid" Memoir This Fall". The Hollywood Reporter (in ഇംഗ്ലീഷ്). April 17, 2019. Archived from the original on August 9, 2019. Retrieved August 9, 2019.
  21. "Demi Moore's memoir tops New York Times Best Sellers list". Hollywood.com (in അമേരിക്കൻ ഇംഗ്ലീഷ്). October 4, 2019. Archived from the original on October 26, 2019. Retrieved October 26, 2019 – via WENN.
  22. "Inside Out by Demi Moore - Hardcover | HarperCollins". HarperCollins UK (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 7, 2020. Retrieved October 26, 2019.
  23. "Friendly exes Demi Moore and Bruce Willis pose together with their daughters amid bombshell book". AOL.com (in ഇംഗ്ലീഷ്). Archived from the original on November 1, 2019. Retrieved November 1, 2019.

കുറിപ്പുകൾ

തിരുത്തുക
  1. Sources are divided as to whether her birth name is Demetria[2][3][4][5] or Demi.[6][7][8][9] Moore says the latter.[10][11][12]
"https://ml.wikipedia.org/w/index.php?title=ഡെമി_മൂർ&oldid=3989911" എന്ന താളിൽനിന്ന് ശേഖരിച്ചത്