ഡിജിനേറിയേസീ
(Degeneria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിജി തദ്ദേശവാസിയായ സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് ഡിജിനേറിയേസീ (Degeneriaceae). ഈ കുടുംബത്തിലെ ഏകജനുസായ ഡിജിനേറിയയിൽ (Degeneria) ആകെ രണ്ടു സ്പീഷിസുകൾ മാത്രമാണ് ഉള്ളത്.[1][2]
ഡിജിനേറിയേസീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Magnoliales I.W.Bailey & A.C.Sm.[1] |
Family: | Degeneriaceae I.W. Bailey & A.C.Sm. |
Species | |
1942 -ൽ ആദ്യമായി ഡിജിനേറിയ വീയെൻസിസ് കണ്ടുപിടിച്ച ഓട്ടോ ഡിജിനറിന്റെ പേരിലാണ് ഈ ജനുസും കുടുംബവും അറിയപ്പെടുന്നത്. ഫിജിയിൽ കാണുന്ന രണ്ടു സ്പീഷിസിലുള്ള മരങ്ങളേ ഈ കുടുംബത്തിലും ജനുസിലും ഉള്ളൂ, അവ:
- Degeneria roseiflora John M.Mill. - വനുവ ലെവു, ടാവേയുനി - karawa, കറവ
- Degeneria vitiensis L.W.Bailey & A.C.Sm. - വിറ്റി ലെവു - masiratu -മസിറാടു. ഈ സ്പീഷിസിന്റെ ചിത്രം ഫിജിയിലെ അഞ്ചുഡോളറിന്റെ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പൂക്കളുടെ ഘടന
തിരുത്തുകഅസാധാരണമായ ഘടനയാണ് ഇവയിലെ പൂക്കൾക്ക്. സപുഷ്പികളിലെ പുരാതനമായ ഒരു മാതൃകയാണ് ഇതെന്നു കരുതുന്നു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
- ↑ "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. 2016. doi:10.1111/boj.12385. ISSN 0024-4074.
- ↑ Gifford, E.M.; Foster, A.S. (1989). Morphology and evolution of vascular plants. New York: W. H. Freeman and Company.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Degeneriaceae in L. Watson and M.J. Dallwitz (1992 onwards). The families of flowering plants: descriptions, illustrations, identification, information retrieval. Version: 27 April 2006. https://web.archive.org/web/20070103200438/http://delta-intkey.com/.
- photograph of a flower and a developing fruit
- NCBI Taxonomy Browser
- links at CSDL, Texas[പ്രവർത്തിക്കാത്ത കണ്ണി]