പൂവാലിപ്പരൽ

(Dawkinsia ilamentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആറുകളിൽ സാധാരണ കണ്ടുവരുന്ന ഒരിനം പരലാണ് പൂവാലിപ്പരൽ. ശാസ്ത്രനാമം : Puntius filamentosus. കൊടിച്ചി പരൽ എന്നും ഈ മത്സ്യം അറിയപ്പെടുന്നു. വാലുകളിൽ കൊടിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള നിറങ്ങൾ ഉള്ളതുകൊണ്ടാണ് ഇവയെ കൊടിച്ചി പരൽ എന്നു വിളിയ്ക്കുന്നത്.

പൂവാലിപ്പരൽ
പൂവാലിപ്പരൽ From ആറാട്ടുപുഴ, കരുവന്നൂർപ്പുഴയിൽ നിന്ന്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. Filamentosa
Binomial name
Dawkinsia Filamentosa
(Valenciennes in Cuvier and Valenciennes, 1844)
Synonyms
  • Barbus filamentosus (Valenciennes, 1844)
  • Puntius filamentosus (Valenciennes, 1844)

ചെറിയ പ്രായത്തിലുള്ള മീനുകൾക്ക് കഷ്ടിച്ച് നിറവും കറുത്ത പൊട്ടും മാത്രമേ കാണുകയുള്ളൂ. കൂടുതൽ നിറങ്ങൾ മൂന്ന് മാസത്തെ വളർച്ചയിൽ പ്രത്യക്ഷപ്പെടും.പൂവാലിപ്പരൽ വളരെ വേഗത്തിൽ പായുന്ന തരത്തിൽപ്പെട്ട മീനാണ്[1].ആൺ മത്സ്യങ്ങൾക്ക് പെൺ മത്സ്യങ്ങളേക്കാൾ വലിപ്പമുണ്ടാകും. കേരളത്തെക്കൂടാതെ, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു.

ഇതും കാണുക

തിരുത്തുക

കുറുവ (മത്സ്യം)


  1. McInerny, Derek (1989). All About Tropical Fish Fourth Edition. Great Britain: Harrap Limited. pp. 159. ISBN 0-8160-2168-6. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=പൂവാലിപ്പരൽ&oldid=3778785" എന്ന താളിൽനിന്ന് ശേഖരിച്ചത്