ദൗസ ജില്ല

രാജസ്ഥാനിലെ ജില്ല
(Dausa district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാൻ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദൗസ ജില്ല. 1991-ൽ ജില്ല രൂപീകരിക്കപ്പെട്ടു. ജില്ലയുടെ ആസ്ഥാനം ദൗസ പട്ടണമാണ്.

  • വിസ്തീർണം - 3,432 ച.കി.മീ.
  • ജനസംഖ്യ: 13,16, 790 (2001);
  • ജനസാന്ദ്രത: 384/ച.കി.മീ. (2001).
Dausa district
Location of Dausa district in Rajasthan
Location of Dausa district in Rajasthan
Coordinates (Dausa): 26°32′N 76°11′E / 26.54°N 76.19°E / 26.54; 76.19
CountryIndia
StateRajasthan
DivisionJaipur Division
HeadquartersDausa
വിസ്തീർണ്ണം
 • Total3,432 ച.കി.മീ.(1,325 ച മൈ)
ജനസംഖ്യ
 (2011)
 • Total1,634,409[1]
Demographics
 • Literacy68.16
 • Sex ratio905
സമയമേഖലUTC+05:30 (IST)
Major highwaysNational Highway 11 (NH-11)
Average annual precipitation459.8 mm
വെബ്സൈറ്റ്dausa.rajasthan.gov.in
ദൗസ ജില്ല

അതിരുകൾ:

  • വടക്ക് ആൽവാർ ജില്ല
  • കിഴക്കും തെക്കും സവായ് ജില്ലയും മാധോപൂർ ജില്ലയും
  • പടിഞ്ഞാറ് ജയ്പൂർ ജില്ല.

ഭൂമിശാസ്ത്രം

തിരുത്തുക

ആരവല്ലി നിരകളുടെ തുടർച്ചയായ മലനിരകൾ (ഉയരം സു. 200 മീ.) ഈ ജില്ലയിലുണ്ട്. മണലും കാറ്റിനാൽ നിക്ഷേപിക്കപ്പെടുന്ന മണൽ മണ്ണും എക്കൽ മണ്ണും സമൃദ്ധമായി കാണപ്പെടുന്ന ഇവിടെ വനങ്ങൾ പൊതുവേ കുറവാണ്. ബൻഗംഗയും മോറെലുമാണ് പ്രധാന നദികൾ. ജയ്പൂർ നഗരത്തിന്റെ പ്രധാന ശുദ്ധജല സ്രോതസ്സാണ് ബൻഗംഗ നദി.

കൃഷിയും വ്യവസായവും

തിരുത്തുക

മുഖ്യമായും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ജില്ലയിലേത്. ജലസേചനത്തിനുവേണ്ടി കുഴൽക്കിണറുകളെയും കനാലുകളെയും ആശ്രയിക്കുന്നതും വിരളമല്ല. ഗോതമ്പ്, ബാർലി, നിലക്കടല, ചോളം, പയറുവർഗങ്ങൾ തുടങ്ങിയവ ദൗസയിലെ മുഖ്യ വിളകളാണ്. കന്നുകാലി-കോഴി-പന്നി വളർത്തലിനും ജില്ലയുടെ ധനാഗമ മാർഗ്ഗത്തിൽ പ്രധാന സ്ഥാനമുണ്ട്. വ്യവസായ മേഖല വികസിതമല്ല. എന്നാൽ മാർബിൾ പ്രതിമകൾ, തുകൽ പാദരക്ഷകൾ, കാർപെറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണം, ബീഡി തെറുപ്പ് എന്നിവയെ കേന്ദ്രീകരിച്ച് ചില ചെറുകിട വ്യവസായങ്ങൾ ജില്ലയിലുണ്ട്.

വിദ്യാഭ്യാസം

തിരുത്തുക

2001-ലെ കണക്കനുസരിച്ച് 62.75% ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദി, രാജസ്ഥാനി എന്നീ ഭാഷകൾ ഉപയോഗിക്കുന്നു.

  • രാജകീയ സംസ്കൃത കോളജ്
  • സഞ്ജയ റ്റി.റ്റി. കോളജ്

എന്നിവ ഉൾപ്പെടെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

ജില്ലയിലെ പ്രധാന ആകർഷണങ്ങൾ

തിരുത്തുക
  • ദൗസകോട്ട
  • നീൽകണ്ഠ മഹാദിയോ ക്ഷേത്രം
  • മെഹന്തിപൂർ ബാലാജി ക്ഷേത്രം (ബിനോറി)
  • സോമനാഥ ക്ഷേത്രം
  • സഹജ്നാഥ ക്ഷേത്രം
  • ഗുപ്തേശ്വർ ക്ഷേത്രം
  • രഘുനാഥ്ജി ക്ഷേത്രം
  • ദുർഗാമാതാ ക്ഷേത്രം
  • പൌതാമാന ക്ഷേത്രം
  • സൂഫിവര്യനായ ഹസറത് ജമാൽ സാഹിബിന്റെ ദർഗ

എന്നിവയാണ് ജില്ലയിലെ പ്രധാന ആകർഷണങ്ങൾ. ഈ പ്രദേശത്തുനിന്ന് മധ്യകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമ റെയിൽവേയിലെ മീറ്റർഗേജ് റെയിൽ ശൃംഖല ജില്ലയിൽ വിപുലമായ ഗതാഗത സൗകര്യങ്ങളൊരുക്കുന്നു. ഡൽഹി-അഹമ്മദാബാദ്, ആഗ്രാ-ജോധ്പൂർ പാതകളിലെ ഒരു മുഖ്യ പട്ടണമാണ് ദൗസ. ജില്ലയിലെ റോഡ് ഗതാഗത ശൃംഖലയും താരതമ്യേന വികസിതമാണ്. ദേശീയപാത -1 ദൗസയെ ജയ്പൂർ, ബിക്കാനീർ, ആഗ്ര എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജയ്പൂരാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൗസ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "Name Census 2011, Dausa Handbook data" (PDF). censusindia.gov.in. 2016. Retrieved 28 February 2016.
"https://ml.wikipedia.org/w/index.php?title=ദൗസ_ജില്ല&oldid=3711286" എന്ന താളിൽനിന്ന് ശേഖരിച്ചത്