സൈക്ലമെൻ ലിബനോട്ടികം

ചെടിയുടെ ഇനം
(Cyclamen libanoticum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിമുലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് സൈക്ലമെൻ ലിബനോട്ടികം (ലെബനൻ സൈക്ലമെൻ). 750–1,400 മീറ്റർ (2,460–4,590 അടി) ഉയരത്തിൽ ബെയ്‌റൂട്ടിന്റെ വടക്കുകിഴക്കൻ ലെബനൻ പർവ്വതനിരകളിലെ ഒരു ചെറിയ പ്രദേശത്തെ തദ്ദേശവാസിയാണിത്.[1] ശൈത്യകാലം മുതൽ വസന്തകാലം വരെ, കുരുമുളക് മണമുള്ള ഓവൽ ആകൃതിയിലുള്ള 5 ദളങ്ങൾ ഉള്ള വെളുത്ത പൂക്കൾ വിടരുന്നു. തുടർന്ന് ഇളം പിങ്ക് നിറമായിരിക്കും. സാധാരണയായി അടിയിൽ ക്രമരഹിതമായ കടും ചുവപ്പ്-മജന്ത നിറവും ഹൃദയത്തിന്റെ ആകൃതിയിലുള്ള, ചാര-പച്ച ഇലകളും കാണപ്പെടുന്നു. കിഴങ്ങിന്റെ അടിഭാഗത്ത് നിന്ന് മാത്രമേ വേരുകൾ വളരുന്നുള്ളൂ.

സൈക്ലമെൻ ലിബനോട്ടികം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Binomial name
Cyclamen libanoticum

1969-ൽ നെതർലാൻഡിൽ നിന്ന് ലഭിച്ച ഈ ഇനത്തിനും കോർട്ടികാറ്റ എന്ന ഉപ-ജനുസ്സിലെ ഒരു ഇനം ആയ സൈക്ലമെൻ സൈപ്രിയത്തിനുമിടയിലുള്ള ഒരു സങ്കരയിനമാണ് സൈക്ലമെൻ × വെല്ലെൻസിക്കി ലെറ്റ്സ്. ഉത്പാദനക്ഷമതയുള്ള ഈ ഹൈബ്രിഡിന് നവംബർ മുതൽ മാർച്ച് വരെ പിങ്ക് പൂക്കൾ കാണപ്പെടുന്നു.

ഹൈബ്രിഡ് സൈക്ലമെൻ സ്യൂഡിബറിക്കം × സൈക്ലമെൻ ലിബനോട്ടിക് ന്റെ ഉത്പാദനക്ഷമതയുള്ള ഒരു സങ്കരയിനമാണ് സൈക്ലമെൻ ഷ്വാർസി ഗ്രേ-വിൽ‌സൺ. ഈ ഹൈബ്രിഡിന് മാതാപിതാക്കളിലൊരാളുമായി സങ്കരയിനമുണ്ടാക്കാനും കഴിയുന്നു.

അവലംബം തിരുത്തുക

  1. "Cyclamen Society". Archived from the original on 2010-04-14. Retrieved 2010-06-15.
  • Cyclamen: a guide for gardeners, horticulturists, and botanists. Christopher Grey-Wilson. 1997.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈക്ലമെൻ_ലിബനോട്ടികം&oldid=3457863" എന്ന താളിൽനിന്ന് ശേഖരിച്ചത്