കിലുക്കച്ചെടി

(Crotalaria pallida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യരേഖാ-അമേരിക്കൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് കിലുക്കച്ചെടി. (ശാസ്ത്രീയനാമം: Crotalaria pallida). കിലുക്കാംപെട്ടിച്ചെടി, കിലുകിലുക്കി [1][2] എന്നീപേരുകളിലും ഈ ചെടി അറിയപ്പെടുന്നു. ഇപ്പോൾ ഇത് ലോകത്ത് എവിടെയും കാണാറുണ്ട്. നദീതീരങ്ങളിലും ജലമുള്ള ഇടങ്ങളിലും പുൽമേടുകളിലും എല്ലാം വളരുന്ന ഈ ചെടി ഉപ്പുള്ള പ്രദേശങ്ങളിലും വളരാറുണ്ട്.[3] കിലുക്കച്ചെടിയെ ഒരു കളയായി കരുതിവരുന്നു. ഈ ചെടി നല്ലൊരു പച്ചിലവളമാണ്. ഇളംകായകൾ ഭക്ഷ്യയോഗ്യമാണ്. മൂത്ത കായകൾ വറുത്ത് കാപ്പിക്ക് പകരം ഉപയോഗിക്കാറുണ്ട്. തണ്ടിലെ നാര് നൂലിനു പകരമായും ഉപയോഗിച്ചുവരുന്നു. [4] പട്ടാണി നീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

കിലുക്കച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. pallida
Binomial name
Crotalaria pallida
Aiton
Synonyms
  • Crotalaria brownei DC.
  • Crotalaria fertilis Delile
  • Crotalaria hookeri Arn.
  • Crotalaria mucronata Desv.
  • Crotalaria pisiformis Guill. & Perr.
  • Crotalaria saltiana Prain ex King
  • Crotalaria siamica F.N.Williams
  • Crotalaria striata DC.
  • Crotalaria striata Schumach. & Thonn.
  • Crotalaria striata var. acutifolia Trin.
  • Crotalaria striata f. latifoliolata De Wild.
  • Crotalaria tinctoria Baill.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "Crotalaria pallida Aiton". Flora of Peninsular India. Retrieved 26 സെപ്റ്റംബർ 2021.
  2. "Crotalaria pallida var. pallida". keralaplants.in. Retrieved 26 സെപ്റ്റംബർ 2021.
  3. http://www.globinmed.com/index.php?option=com_content&view=article&id=62907:crotalaria-pallida-aiton&catid=367:c
  4. http://www.oswaldasia.org/species/c/cropa/cropa_en.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കിലുക്കച്ചെടി&oldid=3672320" എന്ന താളിൽനിന്ന് ശേഖരിച്ചത്