ക്രോക്കസ് അലപ്പിക്കസ്
(Crocus aleppicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമ സിറിയ മുതൽ ജോർദാൻ വരെ കാണപ്പെടുന്ന ഇറിഡേസീ കുടുംബത്തിലെ ക്രോക്കസ് ജനുസ്സിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ക്രോക്കസ് അലപ്പിക്കസ്.[1] ഈ സസ്യം പരിമിതമായി വനാന്തർഭാഗത്ത് കൂടുതലും മഴയില്ലാത്ത എട്ട് മാസം വരെ വരണ്ട കാലാവസ്ഥ നിറഞ്ഞ അർദ്ധ മരുഭൂമിയിലെ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നു. ഈജിപ്റ്റിലെയും സിറിയയിലെയും (ലെബനൻ) ഫ്രഞ്ച് സർജനും സസ്യശാസ്ത്രജ്ഞനുമായ ചാൾസ് ഗെയ്‌ലാർഡോട്ടാണ് (1814 - 1883) ഈ സസ്യത്തിന് നാമകരണം ചെയ്തത്.[2] ഒക്ടോബർ മുതൽ നവംബർ വരെ പൂവിടുന്ന ക്രോക്കസ് അലപ്പിക്കസ് ഒരു ജിയോഫൈറ്റ് ആണ്. മെഡിറ്ററേനിയൻ ആവാസ വ്യവസ്ഥകളിൽ വളരുന്ന ഇവയിൽ വെളുത്ത പുഷ്പം കാണപ്പെടുന്നു. ഇതിന്റെ ബൾബുകളും മൃദുവായ വിത്തുകളും അസംസ്കൃതമായി ഭക്ഷണത്തിലുൾപ്പെടുന്നു. [3]
ക്രോക്കസ് അലപ്പിക്കസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. aleppicus
|
Binomial name | |
Crocus aleppicus Baker 1873
|
അവലംബം
തിരുത്തുക- ↑ Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Israel wildflowers: Crocus Aleppo". www.flowersinisrael.com. Retrieved 2019-07-19.
- ↑ "Crocus aleppicus". royalbotanicgarden.org (in ഇംഗ്ലീഷ്). Archived from the original on 2019-07-19. Retrieved 2019-07-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Crocus aleppicus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Crocus aleppicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.