കോവന്ററി

(Coventry (short story) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ ചെറുകഥയാണ് കോവന്ററി. ഇത് ഇദ്ദേഹത്തിന്റെ ഫ്യൂച്ചർ ഹിസ്റ്ററി സീരീസിന്റെ ഭാഗമാണ്. ഇത് റിവോൾട്ട് ഇൻ 2100 എന്ന സംഗ്രഹത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.[1]

കഥാസംഗ്രഹം

തിരുത്തുക

ഡെവിഡ് മക്‌കിന്നൺ എന്ന പ്രധാന കഥാപാത്രം ഒരാളെ അക്രമിച്ച കുറ്റത്തിന് വിചാരണ നേരിടുകയാണ്. ഇയാൾ ഈ കുറ്റം ആവർത്തിക്കുമെന്ന് സംശയമുള്ളതിനാൽ ഭരണകൂടം ഇദ്ദേഹത്തിന് രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നു. ഒന്നുകിൽ പരിശീലനം സിദ്ധിച്ച മാനസികരോഗവിദഗ്ദ്ധർക്ക് ഇദ്ദേഹത്തെ ചികിത്സിക്കാൻ അനുവാദം നൽകണം. ഇല്ലെങ്കിൽ കോവന്ററി എന്ന വലിയ പ്രദേശത്തേയ്ക്ക് ഇദ്ദേഹം അയയ്ക്കപ്പെടും. മക്‌കിന്നൺ കോവന്ററിയിലേയ്ക്ക് പോകാൻ തീരുമാനിക്കുന്നു. ഭരണകൂടമില്ലാത്ത ഒരു പ്രദേശമാണ് ഇദ്ദേഹം പ്രതീക്ഷിച്ചതെങ്കിലും മൂന്ന് രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഒരു പ്രദേശമാണ് ഇവിടെയുള്ളത്:

  • ന്യൂ അമേരിക്ക ഒരു അഴിമതി നിറഞ്ഞ ജനാധിപത്യ രാജ്യമാണ്. ഏറെക്കുറെ പ്രവർത്തനരഹിതവും കാർക്കശ്യമുള്ളതുമായ ഒരു നിയമവ്യവസ്ഥയാണ് ഇവിടെയുള്ളത്.
  • ദ ഫ്രീ സ്റ്റേറ്റ് "ലിബറേറ്റർ" എന്ന് സ്വയം വിളിക്കുന്ന ഒരു വ്യക്തിയുടെ കീഴിലുള്ള ഒരു ഏകാധിപത്യ ഭരണകൂടമാണ്. ഇവിടുത്തെ നിയമവ്യവസ്ഥ കൂടുതൽ കർക്കശമാണ്
  • ദ ഏഞ്ചൽസ് എന്നറിയപ്പെടുന്നവരുടെ പ്രദേശം "ഈഫ് ദിസ് ഗോസ് ഓൺ—" എന്ന കൃതിയിൽ പരാമർശിക്കുന്ന മതാധിഷ്ടിത ഭരണകൂടത്തിന്റെ അവശിഷ്ടമാണ്. ഒരു "അവതരിച്ച പ്രവാചകന്റെ" കീഴിലാണ് ഇവർ.

ഇവിടെയെത്തുന്ന മക്‌കിന്നൺ ന്യൂ അമേരിക്കയിൽ ജയിലിലാകുന്നു. ഫേഡർ മഗീ എന്നയാളുമായി സൗഹൃദത്തിലാകുന്ന ഇയാൾ ജയിൽ ചാടുന്നു. ന്യൂ അമേരിക്കയും ഫ്രീ സ്റ്റേറ്റും അമേരിക്കൻ ഐക്യനാടുകൾക്കെതിരേ ഒരു ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന് ഇയാൾ മനസ്സിലാക്കുന്നു. അമേരിക്കൻ ഭരണകൂടത്തെ ഇതറിയിക്കാൻ ഇയാൾ രക്ഷപെടുന്നു.

  1. Silver, David M. "Coventry Reviewed". Heinlein Society - Scholastic/Academic articles. Archived from the original on 2015-03-10. Retrieved 4 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കോവന്ററി&oldid=3629966" എന്ന താളിൽനിന്ന് ശേഖരിച്ചത്