റോബർട്ട് എ. ഹൈൻലൈൻ

American science fiction writer
(Robert A. Heinlein എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോബർട്ട് ആൻസൺ ഹൈൻലൈൻ (/ˈhnln/ HYN-lyn;[1][2][3] 1907 ജൂലൈ 7 – 1988 മേയ് 8) ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരനാണ്. "സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ ഡീൻ",[4] എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം തന്റെ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരിലൊരാളായിരുന്നു. ശാസ്ത്രത്തിന്റെയും എഞ്ചിനിയറിംഗിന്റെയും വീക്ഷണകോണിൽ നിന്നു നോക്കിയാൽ സംഭവിക്കാൻ സാദ്ധ്യതയുള്ള കൃതികൾ രചിക്കാൻ ഇദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. സയൻസ് ഫിക്ഷൻ സാഹിത്യത്തിലെ സാഹിത്യാംശം വർദ്ധിപ്പിക്കാൻ ഇദ്ദേഹത്തിന്റെ കൃതികൾക്ക് സാധിച്ചു.

റോബർട്ട് എ. ഹൈൻലൈൻ
വേൾഡ്കോൺ 1976-ൽ ഹൈൻലൈൻ ഓട്ടോഗ്രാഫുകൾ ഒപ്പിടുന്നു
വേൾഡ്കോൺ 1976-ൽ ഹൈൻലൈൻ ഓട്ടോഗ്രാഫുകൾ ഒപ്പിടുന്നു
ജനനംറോബർട്ട് ആൻസൺ ഹൈൻലൈൻ
(1907-07-07)ജൂലൈ 7, 1907
ബട്ട്‌ലർ, മിസോറി, യു.എസ്.എ.
മരണംമേയ് 8, 1988(1988-05-08) (പ്രായം 80)
കാർമൽ, കാലിഫോർണിയ, യു.എസ്.എ.
തൂലികാ നാമംആൻസൺ മക്‌ഡൊണാൾഡ്, ലൈൽ മൺറോ, ജോൺ റിവർസൈഡ്, കാലെബ് സോണ്ടേഴ്സ്, സൈമൺ യോർക്ക്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, തിരക്കഥാരചയിതാവ്
ദേശീയതഅമേരിക്കൻ
Period1939–1988
Genreശാസ്ത്ര ഫിക്ഷൻ, ഫാന്റസി
പങ്കാളി (വിവാഹമോചനം ചെയ്തു), (വിവാഹമോചനം ചെയ്തു),
കയ്യൊപ്പ്

സാറ്റർഡേ ഈവനിംഗ് പോസ്റ്റ് പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ 1940 കളുടെ അവസാനത്തോടെ എത്തിപ്പെടാൻ ഇദ്ദേഹത്തിന് സാധിക്കുകയുണ്ടായി. പല പതിറ്റാണ്ടുകളോളം ഇദ്ദേഹത്തിന്റേതായിരുന്നു ഏറ്റവും കൂടുതൽ സയൻസ് ഫിക്ഷൻ കൃതികൾ വിറ്റുപോയിരുന്നതിന്റെ റെക്കോഡ്. ഇദ്ദേഹവും ഐസക് അസിമോവ്, ആർതർ സി. ക്ലർക്ക് എന്നിവരുമാണ് സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ "ബിഗ് ത്രീ" എന്ന് കണക്കാക്കപ്പെടുന്നത്.[5][6]

സയൻസ് ഫിക്ഷൻ ചെറുകഥാകൃത്തുക്കളിൽ പ്രധാനിയായ ഇദ്ദേഹം അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ എന്ന മാസിയകയുടെ എഡിറ്ററായ ജോൺ ഡബ്ല്യൂ. കാംപ്ബെലിന്റെ കീഴിലാണ് വളർന്നത്. കാമ്പ്‌ബെലിന് തന്റെ എഴുത്തിൽ സ്വാധീനമുണ്ടായിരുന്നു എന്ന വാദത്തെ ഹൈൻലൈൻ തള്ളിക്കളഞ്ഞിട്ടുണ്ട്.

തന്റെ സയൻസ് ഫിക്ഷൻ നോവലുകളുടെ ചട്ടക്കൂട്ടിനുള്ളിൽ നിന്നുകൊണ്ട് ഹൈൻലൈൻ ചില സാമൂഹിക വിഷയങ്ങളെ വീണ്ടും വീണ്ടും പരാമർശവിധേയമാക്കിയിട്ടുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യം, സ്വാശ്രയത്വം, വ്യക്തികൾക്ക് സമൂഹത്തിനോടുള്ള കടമകൾ, സംഘടിത മതങ്ങൾക്ക് സംസ്കാരത്തിന്മേലും ഭരണകൂടത്തിന്മേലുമുള്ള സ്വാധീനം, വ്യതിരിക്തതയുള്ള ചിന്താധാരകളെ സ്വീകരിക്കുവാൻ സമൂഹത്തിനുള്ള മടി എന്നിവയാണിവ. ശൂന്യാകാശയാത്ര മനുഷ്യരെ സാംസ്കാരികമായി എങ്ങനെ സ്വാധീനിച്ചേയ്ക്കാം എന്നതും ഇദ്ദേഹം പഠനവിധേയമാക്കി.

1974-ൽ ഹൈൻലൈൻ സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഗ്രാന്റ് മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[7] ഇദ്ദേഹത്തിന്റെ നാല് നോവലുകൾക്ക് ഹ്യൂഗോ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പ്രസിദ്ധീകരിച്ച് അൻപതു വർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന്റെ മൂന്ന് കൃതികൾക്ക് "റിട്രോ ഹ്യൂഗോ" പുരസ്കാരവും നൽകപ്പെടുകയുണ്ടായി.[8] ഇദ്ദേഹത്തിന്റെ കൃതികളിൽ രൂപം കൊടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി മാറിയിട്ടുണ്ട്. "ഗ്രോക്", "വാൾഡോ" എന്നിവ ഇതിലുൾപ്പെടുന്നു. "ഫ്രീ ലഞ്ച് എന്നൊന്നില്ല", സ്പേസ് മറീൻ എന്നീ പ്രയോഗങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളിലൂടെ പ്രസിദ്ധി നേടി. വാട്ടർബെഡ് എന്ന സംവിധാനം ഇദ്ദേഹത്തിന്റെ "സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ്" എന്ന കൃതിയിൽ പരാമർശിക്കപ്പെട്ടുവെങ്കിലും ഇദ്ദേഹം ഇതിന് പേറ്റന്റ് സമ്പാദിക്കുവാനോ ഇത്തരമൊന്ന് നിർമ്മിക്കുവാനോ മുതിർന്നിരുന്നില്ല. ഇദ്ദേഹത്തിന്റെ പല കൃതികളും ചലച്ചിത്രങ്ങളും ടെലിവിഷൻ സീരിയലുകളുമായിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

 
മിഡ്ഷിപ്പ്മാനായിരുന്ന ഹൈൻലൈൻ. 1929-ലെ യു.എസ്. നേവൽ അക്കാദമിയുടെ ഇയർബുക്കിൽ നിന്ന്

ജനനവും കുട്ടിക്കാലവും തിരുത്തുക

1907 ജൂലൈ 7-ന് റെക്സ് ഐവാർ ഹൈൻലൈൻ (ഇദ്ദേഹം ഒരു അക്കൗണ്ടന്റായിരുന്നു), ബാം ലൈൽ ഹൈൻലൈൻ, എന്നിവരുടെ മകനായി മിസോറിയിലെ ബട്ട്‌ളർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കുട്ടിക്കാലം ചിലവിട്ടത് മിസോറിയിലെ കൻസാസ് പട്ടണത്തിലായിരുന്നു.[9] ജനിച്ച സ്ഥലത്തെ കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും (ഇദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ "ബൈബിൾ ബെൽറ്റ്") ഇദ്ദേഹത്തിന്റെ കൃതികളിൽ - പ്രത്യേകിച്ച് പിൽക്കാല കൃതികളിൽ - വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ടൈം ഇനഫ് ഫോർ ലവ്, ടു സെയിൽ ബിയോണ്ട് ദി സൺസെറ്റ് എന്നിവ പോലുള്ള കൃതികളിലെ പശ്ചാത്തലം തന്റെ കുട്ടിക്കാലത്തെ ചുറ്റുപാടുകളിൽ നിന്നാണ് ഇദ്ദേഹം ഒരുക്കിയത്. ഇദ്ദേഹം ബൈബിൾ ബെൽറ്റ് പ്രദേശത്തെ മൂല്യങ്ങളെയും രീതികളെയും—പ്രത്യേകിച്ച് മതവും ലൈംഗിക മൂല്യങ്ങളും സംബന്ധിച്ച്—തന്റെ കൃതികളിലും വ്യക്തിജീവിതത്തിലും തള്ളിക്കളയുകയാണുണ്ടായത്

നാവികസേന തിരുത്തുക

അമേരിക്കൻ നാവികസേനയിൽ ഇദ്ദേഹം ചിലവഴിച്ച വർഷങ്ങളും ഇദ്ദേഹത്തിന്റെ സ്വഭാവത്തെയും സാഹിത്യത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നാവിക എഞ്ചിനിയറിംഗിൽ ബി.എസ്. ബിരുദത്തോടെ 1929-ൽ ഹൈൻലൈൻ മേരിലാന്റിലെ അന്നാപോളിസിലുള്ള അമേരിക്കൻ നാവിക അക്കാദമിയിൽ നിന്ന് പാസായി. ഇതിനുശേഷം ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ ഒരു ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. പുതിയ വിമാനവാഹിനിക്കപ്പലായ USS ലെക്സിംഗ്ടൺ-ൽ 1931-ൽ ഇദ്ദെഹം ജോലിചെയ്യാൻ ആരംഭിച്ചു. ഇവിടെ ഇദ്ദേഹം റേഡിയോ കമ്യൂണിക്കേഷൻസ് ഓഫീസറായിരുന്നു. കപ്പലിലെ വിമാനങ്ങളുമായി ബന്ധപ്പെട്ടും ഇദ്ദേഹം ജോലി ചെയ്യുകയുണ്ടായി. ഈ കപ്പലിന്റെ കപ്പിത്താനായിരുന്ന ഏൺസ്റ്റ് ജെ. കിംഗ് പിൽക്കാലത്ത് ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ്, രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കൻ നാവിക വ്യൂഹത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്നീ നിലകളിൽ ജോലി ചെയ്യുകയുണ്ടായി. പിൽക്കാലത്ത് ഹൈൻലൈനുമായി കിംഗിനെപ്പറ്റിയുള്ള വിവരങ്ങളന്വേഷിച്ച് പല അഭിമുഖങ്ങളും നടന്നിട്ടുണ്ട്.

USS റോപർ എന്ന ഡിസ്ട്രോയറി‌ലും 1933 മുതൽ 1934 വരെ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് എന്ന തസ്തിക വരെ ഇദ്ദേഹത്തിന് ജോലിക്കയറ്റം ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സഹോദരനായ ലോറൻസ് ഹൈൻലൈൻ അമേരിക്കൻ കരസേന, വ്യോമസേന, മിസോറി നാഷണൽ ഗാർഡ് എന്നിവിടങ്ങളിൽ ജോലി ചെയ്യുകയും മേജർ ജനറൽ എന്ന തസ്തികവരെ ഉയരുകയുമുണ്ടായി.[10]

1929-ൽ ഹൈൻലൈൻ എലിനോർ കറി എന്ന സ്ത്രീയെ ലോസ് ഏഞ്ചൽസിലെ കൻസാസ് സിറ്റിയിൽ വച്ച് വിവാഹം കഴിച്ചു.[11] ഇവരുടെ വിവാഹം ഏകദേശം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ.[2] 1932-ൽ ലെസ്ലിൻ മക്ഡൊണാൾഡുമായി (1904–1981) ഇദ്ദേഹം വിവാഹം കഴിച്ചു. ഇത് 15 വർഷം നീണ്ടുനിന്നു. മക്ഡൊണാൾഡ് റാഡിക്കൽ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പുലർത്തിയിരുന്നു. ഹൈൻലൈനും മക്ഡൊണാൾഡിനെപ്പോലെ തന്നെ ലിബറൽ ആയിരുന്നുവെന്ന് ഐസക് അസിമോവ് പിൽക്കാലത്ത് പറയുകയുണ്ടായി.[12]

കാലിഫോർണിയ തിരുത്തുക

1934-ൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം പിടിപെട്ടതിനെത്തുടർന്ന് ഇദ്ദേഹം നാവികസേനയിൽ നിന്ന് വിരമിച്ചു. ഹോസ്പിറ്റലിൽ കഴിയവെ ഇദ്ദേഹം ഒരു വാട്ടർബെഡ് ഡിസൈൻ ചെയ്യുകയുണ്ടായി.[13]

ആശുപത്രിയിൽ നിന്ന് വിടുതൽ ലഭിച്ചശേഷം ഇദ്ദേഹം യു.സി.എൽ.എ.യിൽ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും പഠിക്കുവാനായി പ്രവേശിച്ചുവെങ്കിലും കുറച്ച് ആഴ്ച്ചകൾക്കു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹമോ ആരോഗ്യപ്രശ്നങ്ങളോ കാരണം പഠനം തുടർന്നില്ല.[14]

പല ജോലികൾ ചെയ്താണ് ഇദ്ദേഹം ജീവിച്ചത്. വസ്തുക്കച്ചവടം, വെള്ളി ഘനനം എന്നിവ ഇതിൽപ്പെടും. കുറച്ചുനാളുകൾ കൊണ്ട് ഇദ്ദേഹത്തിന്റെ കൈവശം അധികം പണമില്ലാതെയായി. 1930-കളുടെ തുടക്കത്തിൽ ഇദ്ദേഹം അപ്‌ടൺ സിൻക്ലെയറിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ എൻഡ് പോവർട്ടി ഇൻ കാലിഫോർണിയ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. സിൻക്ലെയറിന് 1934-ൽ കാലിഫോർണിയയുടെ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഡെമോക്രാറ്റിക് കക്ഷിയുടെ നോമിനേഷൻ ലഭിച്ചപ്പോൾ ഹൈൻലൈൻ പ്രചാരണരംഗത്ത് പ്രവർത്തിച്ചിരുന്നു. 1938-ൽ ഹൈൻലൈൻ കാലിഫോർണിയ അസംബ്ലിയിലേയ്ക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.[15] 1954-ൽ ഇദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി, "...പല അമേരിക്കക്കാരും ... മക്കാർത്തി ഭീകരവാഴ്ച്ചയാണ് നടത്തിയിരുന്നതെന്ന് പറയുന്നുണ്ട്. താങ്കൾക്ക് പേടിയുണ്ടായിരുന്നോ? എനിക്ക് പേടിയില്ലായിരുന്നു. എന്റെ മുൻകാല ജീവിതത്തിൽ മക്കാർത്തിയെ അപേക്ഷിച്ച് ഇടതു പക്ഷത്തുനിന്ന് ഞാൻ ധാരാളം പ്രവർത്തിച്ചിട്ടുമുണ്ട്."[16]

 
റോബർട്ട് എ. ഹൈൻലൈനും, ഐസക് അസിമോവും 1944-ൽ.

എഴുത്തുകാരൻ തിരുത്തുക

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം സമ്പാദ്യമില്ലാതായ ഇദ്ദേഹം തന്റെ വീടിന്റെ കടം തീർക്കുവാനായാണ് എഴുത്തിലേയ്ക്ക് തിരിഞ്ഞത്. 1939 ഓഗസ്റ്റിലെ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാഗസിനിലാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യ കൃതിയായ "ലൈഫ് ലൈൻ" പുറത്തുവന്നത്.[17] ഒരു മത്സരത്തിനുവേണ്ടിയായിരുന്നു ആദ്യം ഈ കൃതി രചിക്കപ്പെട്ടതെങ്കിലും മത്സരത്തിലെ സമ്മാനത്തിനേക്കാൾ വലിയ തുകയ്ക്ക് ഇത് അസ്റ്റൗണ്ടിംഗ് മാസികയ്ക്ക് വിൽക്കുകയായിരുന്നു. ഫ്യൂച്ചർ ഹിസ്റ്ററി എന്ന വിഭാഗത്തിൽ പെട്ട മിസ്ഫിറ്റ് എന്ന കൃതി നവംബറിൽ പുറത്തിറങ്ങി.[17] "സോഷ്യൽ" സയൻസ് ഫിക്ഷൻ ശാഖയുടെ നേതാവായി ഇദ്ദേഹം പെട്ടെന്നുതന്നെ അംഗീകരിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇദ്ദേഹം അമേരിക്കൻ നാവികസേനയ്ക്കായി ഏറോനോട്ടിക്കൽ എഞ്ചിനിയറിംഗ് സംബന്ധമായ ജോലികൾ ചെയ്തിരുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ ആക്രമണവും, ശീതയുദ്ധവും, ഫിക്ഷനല്ലാത്ത കൃതികൾ രചിക്കുവാൻ ഇദ്ദേഹത്തിന് പ്രേരണയായി. കൂടുതൽ പണം ലഭിക്കുന്ന തരം കൃതികൾ രചിക്കാനും ഇദ്ദേഹം ശ്രമിച്ചു. ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് എന്ന മാഗസിനിൽ ഇദ്ദേഹത്തിന്റെ നാല് ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു. 1947 ഫെബ്രുവരിയിലെ "ദി ഗ്രീൻ ഹിൽസ് ഓഫ് എർത്ത്" ആയിരുന്നു ഇതിൽ ആദ്യത്തേത്. 1950-ൽ ഇദ്ദേഹം ഡെസ്റ്റിനേഷൻ മൂൺ—എന്ന ഡോക്യുമെന്ററി ശൈലിയിലുള്ള ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുകയുണ്ടായി. ഇതിന് സ്പെഷ്യൽ ഇഫക്റ്റിനുള്ള അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ചാൾസ് സ്രൈബേഴ്സ് സൺസ് എന്ന കമ്പനിക്കുവേണ്ടി ഇദ്ദേഹം 1947 മുതൽ 1959 വരെ കുട്ടികൾക്കായുള്ള സയൻസ് ഫിക്ഷൻ കൃതികളും രചിച്ചിരുന്നു. ബോയ്സ് ലൈഫിനു വേണ്ടിയും ഇദ്ദേഹം 1952-ൽ രചന നടത്തുകയുണ്ടായി.

 
റോബർട്ട് ഹൈൻലൈനും വിർജീനിയയും 1952-ലെ പോപ്പുലർ മെക്കാനിക്സിലെ ഒരു ലേഖനത്തിൽ. എഞ്ചിനിയർമാരായിരുന്ന ഭാര്യാഭർത്താക്കന്മാർ വീട്ടിൽ പല പുത്തൻ സംവിധാനങ്ങളുമൊരുക്കിയിരുന്നു.

1947-ൽ ഹൈൻലൈനും രണ്ടാം ഭാര്യയും തമ്മിൽ വിവാഹമോചനം നടത്തി. അടുത്ത വർഷം ഒക്റ്റോബർ 21-ന് ഇദ്ദേഹം വിർജീനിയ "ജിന്നി" ഗെർസ്റ്റൺഫീൽഡ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. നാല്പതുവർഷത്തിനുശേഷം ഇദ്ദേഹം മരിക്കുന്നതുവരെ ഈ വിവാഹബന്ധം തുടർന്നു. വിവാഹശേഷം ഇവർ കൊളറാഡോയിലേയ്ക്ക് താമസം മാറ്റിയെങ്കിലും 1965-ൽ ഉയർന്ന പ്രദേശത്തെ കാലാവസ്ഥ വിർജീനിയയുടെ ആരോഗ്യത്തെ ബാധിച്ചതിനെത്തുടർന്ന് ഇവർ കാലിഫോർണിയയിലെ സാന്താക്രൂസിലേയ്ക്ക് താമസം മാറ്റി.[18] വട്ടത്തിലുള്ള ഈ വീടും വിർജീനിയയും ഹൈൻലൈനും ചേർന്ന് രൂപകൽപ്പന ചെയ്തതാണ്.37°3′31.72″N 122°9′30.46″W / 37.0588111°N 122.1584611°W / 37.0588111; -122.1584611.

ഹൈൻലൈന്റെ സ്വതന്ത്രകളും ബുദ്ധിമതികളുമായ സ്ത്രീകഥാപാത്രങ്ങളിൽ പലരും ജിന്നിയെ മനസ്സിൽ കണ്ട് സൃഷ്ടിച്ചവയാണെന്നത് വ്യക്തമാണ്.[19][20] 1953–1954-ൽ ഹൈൻലൈൻ ദമ്പതിമാർ ലോകം ചുറ്റി സഞ്ചരിച്ചു. കപ്പലുകളിലുള്ള ഈ യാത്ര ശൂന്യാകാശത്തിലെ പല ദീർഘയാത്രകൾക്കും മാതൃകയായിട്ടുണ്ട്. പോഡ്കൈൻ ഓഫ് മാർസ്, ഫ്രൈഡേ എന്നിവ ഉദാഹരണം. ജിന്നി ഇദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികൾ ആദ്യം വായിച്ചുനോക്കിയിരുന്നു. ഹൈൻലൈനേക്കാൾ നല്ല എഞ്ചിനിയറായിരുന്നു ജിന്നി എന്നതും വ്യക്തമായിരുന്നു.[21] ഹൈൻലൈൻ വലതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത് ജിന്നിയെ വിവാഹം കഴിച്ചശേഷമാണെന്ന് ഐസക് അസിമോവ് പ്രസ്താവിച്ചിട്ടുണ്ട്.

1964-ൽ ഹൈൻലൈൻ ദമ്പതിമാർ ബാരി ഗോൾഡ്‌വാട്ടറിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുകയുണ്ടായി.[12] അമേരിക്ക ആണവപരീക്ഷണങ്ങൾ നിർത്തണം എന്ന വാദത്തിനെതിരേ ഇദ്ദേഹം പ്രചാരണം നടത്തിയിരുന്നു.

 
റോബർട്ട് ഹൈൻലൈനും വിർജീനിയയും താഹിതിയിൽ, 1980.

1947 മുതൽ വിവാദമുണ്ടാക്കാത്ത വിഷയങ്ങളാണ് ഹൈൻലൈൻ തന്റെ ജുവനൈൽസ് സീരീസിൽ ഉപയോഗിച്ചിരുന്നതെങ്കിലും 1959-ലെ സ്റ്റാർഷിപ് ട്രൂപ്പേഴ്സ് എന്ന നോവലിലെ ഒരു പരാമർശം വിവാദമുണ്ടാക്കുന്നതാണെന്നുകണ്ട എഡിറ്റർമാർ ഇത് തള്ളിക്കളയുകയുണ്ടായി[22]

ഈ കൃതി ഹൈൻലൈൻ സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു. ഇതിനുശേഷം ഹൈൻലൈൻ സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് (1961), മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ് (1966) തുടങ്ങിയ വിവാദപരമായ കൃതികൾ രചിക്കുവാൻ ആരംഭിച്ചു.

പിൽക്കാലജീവിതവും മരണവും തിരുത്തുക

1970 തുടങ്ങി ഹൈൻലൈന് ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടായി. ജീവനു തന്നെ ഭീഷണിയായ പെരിറ്റൊണൈറ്റിസ് ബാധയിൽ നിന്ന് സുഖം പ്രാപിക്കുവാൻ ഇദ്ദേഹത്തിന് രണ്ടുവർഷത്തിലധികം സമയമെടുത്തു. എഴുതുവാൻ പ്രാപ്തനായ ഉടൻ ഇദ്ദേഹം ടൈം ഇനഫ് ഫോർ ലവ് (1973) എന്ന കൃതിയുടെ രചന ആരംഭിച്ചു. ഈ പുസ്തകത്തിലെ പല പ്രമേയങ്ങളും ഇദ്ദേഹത്തിന്റെ പിൽക്കാല കൃതികളിൽ കാണാൻ സാധിക്കും.

1970-കളുടെ മദ്ധ്യത്തിൽ ഹൈൻലൈൻ ബ്രിട്ടാണിക്ക കോമ്പ്ടൺ ഇയർബുക്കിനായി രണ്ട് ലേഖനങ്ങളെഴുതി.[23] ഇദ്ദേഹവും ജിന്നിയും അമേരിക്കയിൽ രക്തദാനം പ്രോത്സാ‌ഹിപ്പിക്കുവാനായി ധാരാളം യാത്രകൾ നടത്തുകയുണ്ടായി. 1978 ആദ്യം താഹിതിയിൽ ഒഴിവുകാലം ചിലവഴിക്കെ ഇദ്ദേഹത്തിന് ഒരു ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക് ഉണ്ടായി. ഇദ്ദേഹത്തിന്റെ ആരോഗ്യം ഇതോടെ ക്ഷയിക്കുവാൻ തുടങ്ങി. കരോട്ടിഡ് ധമനിയിലെ ഒരു തടസ്സമാണ് ഇതിനു കാരണം എന്ന് കണ്ടെത്തുകയും ലോകത്തിലെ ആദ്യത്തെ കരോട്ടിഡ് ബൈപ്പാസ് സർ‌ജറികളിലൊന്ന് നടത്തി ഇതിന് പരിഹാരം കാണുകയും ചെയ്തു. ഹൈൻലൈനും വിർജീനിയയും പുകവലിക്കുമായിരുന്നു.[24] പുകവലിയും സാങ്കൽപ്പികമായ തനിയേ തീപിടിക്കുന്ന സിഗററ്റുകളും ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

1980-ൽ ഹൈൻലൈൻ ദേശീയ ശൂന്യാകാശ നയം സംബന്ധിച്ച പൗരോപദേശക കൗൺസിലിൽ അംഗമായിരുന്നു. ഈ കൗൺസിൽ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുവാനുള്ള സംവിധാനത്തെപ്പറ്റി ഉപദേശം നൽകുകയുണ്ടായി. ഇതാണ് പിന്നീട് "സ്റ്റാർ വാർസ്" എന്നറിയപ്പെട്ടത്.

ശൂന്യാകാശഗവേഷണത്തിന്റെ പാർശ്വഗുണങ്ങൾ ചികിത്സാരംഗത്തും മറ്റും ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം വാദിച്ചിരുന്നു. 1980 മുതൽ 1988 മേയ് 8-ന് എംഫൈസീമ ബാധയും ഹൃദയാഘാതവും മൂലം മരിക്കുന്നതുവരെ ഇദ്ദേഹം 5 കൃതികൾ രചിക്കുകയുണ്ടായി. ഈ സമയത്ത് ഇദ്ദേഹം മറ്റൊരു വേ‌ൾഡ് ആസ് എ മിത്ത് നോവലിനായുള്ള കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ മറ്റു പല കൃതികളും മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി.[25]

ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യ വിർജീനിയ ഹൈൻലൈൻ ഇദ്ദേഹത്തിന്റെ കത്തിടപാടുകളും കുറിപ്പുകളും സമാഹരിച്ച് ഇദ്ദേഹത്തിന്റെ ജീവിതകാലം ഒരു ആത്മകഥയുടെ മാതൃകയിൽ 1989-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഗ്രംബിൾസ് ഫ്രം ദി ഗ്രേവ് എന്നായിരുന്നു ഈ കൃതിയുടെ പേര്. [26]

കൃതികൾ തിരുത്തുക

ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് 32 നോവലുകളും 59 ചെറുകഥകളും 16 സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാലു ചലച്ചിത്രങ്ങളും രണ്ട് ടെലിവിഷൻ സീരീസുകളും ഒരു റേഡിയോ സീരീസിന്റെ പല എപ്പിസോഡുകളും ഒരു ബോർഡ് കളിയും ഇദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി വന്നിട്ടുണ്ട്. ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറ്റ് ശാസ്ത്ര ഫിക്ഷൻ എഴുത്തുകാരുടെ കൃതികളുടെ ഒരു ആന്തോളജിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഫിക്ഷനല്ലാത്ത മൂന്ന് ഗ്രന്ഥങ്ങളും രണ്ട് കവിതകളും ഇദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ഒരു നോവൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന്റെ കുറിപ്പുകളെ അടിസ്ഥാനമാക്കി സ്പൈഡർ റോബിൻസൺ രചിച്ച ഒരു കൃതി 2006-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് കൂടാതെ നാല് സമാഹാരങ്ങളും മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[17]

സീരീസ് തിരുത്തുക

പരസ്പരം കലർന്നുകിടക്കുന്ന വിഭാഗങ്ങളായി ഇദ്ദേഹത്തിന്റെ കൃതികളെ വർഗ്ഗീകരിക്കാറുണ്ട്.

സ്വാധീനവും ശേഷിപ്പുകളും തിരുത്തുക

സയൻസ് ഫിക്ഷന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ മൂന്ന് മഹാന്മാരായ എഴുത്തുകാരിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഐസക് അസിമോവ്, ആർതർ സി.ക്ലർക്ക് എന്നിവരാണ് മറ്റു രണ്ടുപേർ.[27] 1950-കളിൽ ഇദ്ദേഹം സയൻസ് ഫിക്ഷൻ സാഹിത്യത്തെ അധികം പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു. ചെറുകഥകളുൾപ്പെടെ ഇദ്ദേഹത്തിന്റെ മിക്ക കൃതികളും തുടർച്ചയായി പുതിയ പതിപ്പുകളിറങ്ങിക്കൊണ്ടിരിക്കുന്നവയാണ്. ഇദ്ദേഹം മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്ത കൃതികളുടെ അച്ചടിപ്പതിപ്പുകൾ ലഭ്യമാണ്.

അമേരിക്കൻ എഴുത്തുകാരനും, തത്ത്വചിന്തകനും, തമാശക്കാരനുമായ ചാൾസ് ഫോർട്ട് ഇദ്ദേഹത്തെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഹൈൻലൈൻ അന്താരാഷ്ട്ര ഫോർട്ടിയൻ ഓർഗനൈസേഷന്റെ ആജീവനാന്ത അംഗമായിരുന്നു.

 
ചൊവ്വയിലെ ഹൈൻലൈൻ ക്രേറ്റർ.

ഇദ്ദേഹം സോഷ്യൽ സയൻസ് ഫിക്ഷൻ എന്ന ശാഖ വികസിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലൈംഗികത, രാഷ്ട്രീയം എന്നീ മേഖലകളും ഇദ്ദേഹം പരാമർശവിധേയമാക്കി. ഈ ശാഖ പ്രചാരം നേടിയതോടെ ഹാർഡ് സയൻസ് ഫിക്ഷൻ ഒരു പ്രത്യേക ശാഖയായി പരിഗണിക്കപ്പെടുവാൻ തുട‌ങ്ങി. ഹൈൻലൈൻ ഹാർഡ് സയൻസ് ഫിക്ഷനിലും ഒരു പ്രധാ‌നിയായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യവും ഗവേഷണവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പോക്കറ്റ് കാൽക്കുലേറ്ററുകൾ ഇല്ലാതിരുന്ന കാലത്ത് ഭൂമിയിൽ നിന്ന് ചൊവ്വയിലേയ്ക്കുള്ള യാത്രാപഥത്തിന്റെ സൂത്രവാക്യം കണ്ടെത്താൻ ഇദ്ദേഹവും ഭാര്യയും ദിവസങ്ങളോളം പണിപ്പെട്ടിട്ടുണ്ടെന്നും ഇത് സ്പേസ് കേഡറ്റ് എന്ന കഥയിലെ ഒരു വാക്യത്തിൽ മാത്രമാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടതെന്നും ഹൈൻലൈൻ പറഞ്ഞിട്ടുണ്ട്.

ഇദ്ദേഹം മറ്റ് ശാസ്ത്ര ഫിക്ഷൻ എഴുത്തുകാരെയും വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. 1953-ലെ ഒരു അഭിപ്രായ സർവേയിൽ മറ്റ് ശാസ്ത്ര ഫിക്ഷനെഴുത്തുകാർ തങ്ങളെ സ്വാധീനിച്ച വ്യക്തിയായി ചൂണ്ടിക്കാട്ടിയത് ഹൈൻലൈനെയായിരുന്നു.[28] "മറ്റു പല എഴുത്തുകാരും ഹൈൻലൈനേക്കാൾ കൂടുതൽ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ സ്വാധീനം കവച്ചുവയ്ക്കാൻ ആർക്കും സാദ്ധ്യമല്ല" എന്ന് വിമർശകനായ ജെയിംസ് ഗിഫോർഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[29]

ഹൈൻലൈൻ കൊണ്ടുവന്ന പല വാക്കുകളും ഇംഗ്ലീഷ് ഭാഷയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

  • വാൾഡോ, അതേ പേരിലുള്ള ചെറുകഥയിലെ കഥാപാത്രമാണ്
  • ടി.എ.എൻ.എസ്.ടി.എ.എ.എഫ്.എൽ. (ഫ്രീ ലഞ്ച് എന്നൊരു പരിപാടിയില്ല) എന്ന പ്രയോഗം ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന നോവലിലേതാണ്.
  • മൂൺബാറ്റ്[30] എന്ന പദം അമേരിക്കയിലെ രാഷ്ട്രീയത്തിൽ പുരോഗമന ചിന്താഗതിക്കാരെയും ഇടതന്മാരെയും വിശേഷിപ്പിക്കുന്ന ഒരു പദമാണ്.
  • ഗ്രോക്ക്, എന്ന ചൊവ്വയിലെ ഭാഷയിലെ പദം ഒരു കാര്യം പൂർണ്ണമായി മനസ്സിലാക്കി അതിനോട് താദാത്മ്യം പാലിക്കുന്നതിനെ സൂചിപ്പിക്കുന്നു. സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന കൃതിയിലേതാണ് ഈ പ്രയോഗം.
  • സ്പേസ് മറൈൻ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നുവെങ്കിലും ഹൈൻലൈൻ തന്റെ സ്റ്റാർഷിപ് ട്രൂപ്പേഴ്സ് എന്ന കൃതിയിലൂടെ ഇതിന് വലിയ പ്രചാരം ലഭിക്കുന്നതിന് കാരണമായി.

1962-ൽ സ്ഥാപിക്കപ്പെട്ട ചർച്ച് ഓഫ് ഓൾ വേൾഡ്സ് എന്ന മതം ഹൈൻലൈൻ രചിച്ച സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന കൃതിയിൽ വിശദീകരിക്കുന്ന മതത്തിൽ നിന്ന് കടം കൊണ്ടിട്ടുണ്ട്. സാമൂഹികമായ കടം കൊള്ളലുകൾ കൂടാതെ "ഗ്രോക്ക്", "ദൗ ആർട്ട് ഗോഡ്", "നെവർ തെസ്റ്റ്" എന്ന പ്രയോഗങ്ങളും ഈ മതം കടം കൊണ്ടിട്ടുണ്ട്. ഹൈൻലൈൻ ഈ മതത്തിൽ അംഗമായിരുന്നില്ലെങ്കിലും മതസ്ഥാപകനും ഹൈൻലൈനും തമ്മിൽ കത്തിടപാടുകൾ നടക്കാറുണ്ടായിരുന്നു. ഈ മതത്തിന് ഇപ്പോഴും ലോകമാസകലം അനുയായികളുണ്ട്.[31]

ശൂന്യാകാശ പര്യവേഷണം സാദ്ധ്യമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചിരുന്നത്. ഡെസ്റ്റിനേഷൻ മൂൺ എന്ന ചലച്ചിത്രം സോവിയറ്റ് യൂണിയനുമായി ഒരു സ്പേസ് റേസ് നടത്തുന്ന കാര്യം യഥാർത്ഥത്തിൽ അത് ആരംഭിക്കുന്നതിന് പത്തുവർഷം മുന്നേ പ്രവചിച്ചു. ചൊവ്വയിലെ ഒരു ക്രേറ്ററിന് ഇദ്ദേഹത്തിന്റെ പേരു നൽകപ്പെടുകയുമുണ്ടായി. അപ്പോളോ പതിനഞ്ചിലെ ആസ്ട്രോനോട്ടുകൾ ചന്ദ്രനിൽ വച്ചുള്ള ഒരു റേഡിയോ സംഭാഷണത്തിൽ ഇദ്ദേഹ‌ത്തെ പരാമർശിക്കുകയുണ്ടായി.[32]

അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങിയപ്പോൾ ഹൈൻലൈൻ ഇതിന് ഒരു ദൃക്സാക്ഷി വിവരണം നൽകുകയുണ്ടായി. ഇതുവരെയുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണിതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇത് പുതിയ യുഗത്തിലെ ഒന്നാം വർഷത്തിലെ ഒന്നാം ദിവസമാണ് എന്നും ഇദ്ദേഹം പരാമർശിക്കുകയുണ്ടായി.[33] എലോൺ മസ്ക് ഹൈൻലൈന്റെ കൃതികൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.[34]

ഹൈൻലൈൻ സൊസൈറ്റി തിരുത്തുക

വിർജീനിയ ഹൈൻലൈൻ തന്റെ ഭർത്താവിനുവേണ്ടി ആരംഭിച്ച സൊസൈറ്റിയാണിത്. അടുത്ത തലമുറയ്ക്ക് ഇദ്ദേഹത്തിന്റെ ശേഷിപ്പുകൾ പകർന്നു നൽകുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. മറ്റു ലക്ഷ്യങ്ങൾ:

  • "ഹൈൻലൈൻ രക്തദാന മേളകൾ നടത്തുക."
  • "അദ്ധ്യാപകർക്ക് ശിക്ഷണത്തിനുള്ള സാമഗ്രികൾ നൽകുക."
  • "ഹൈൻലൈന്റെ ആശയങ്ങളെക്കുറിച്ചുള്ള ഗവേഷണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുക."

കാഴ്ച്ചപ്പാടുകൾ തിരുത്തുക

ലൈംഗികത, വർഗ്ഗവ്യത്യാസം, രാഷ്ട്രീയം, സൈന്യങ്ങൾ എന്നിങ്ങനെ വളരെ വ്യത്യസ്തമായ ആശയങ്ങൾ ഹൈൻലൈന്റെ കൃതികളിൽ കടന്നുവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ പല ആശയങ്ങളും സമയത്തിനു മുന്നേ വന്നതാണെന്നും വിപ്ലവകരമാ‌ണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കാലക്രമേണ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും വലിയ ചർച്ചകൾക്ക് വിഷയമായിട്ടുണ്ട്. ഇദ്ദേഹത്തിന് വലിയ പ്രശംസകളും വിമർശനങ്ങളും ഇതിന്റെ പേരിൽ ലഭിച്ചിട്ടുണ്ട്. ചില തത്ത്വചിന്താപരമായ വിഷയങ്ങളിൽ പരസ്പര വിരുദ്ധമായ നിലപാട് ഇദ്ദേഹം എടുത്തിട്ടുണ്ടെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.[35] നൈതികതയില്ലാത്തവനാണെന്നും, സ്വാതന്ത്ര്യവാദിയാണെന്നും, ഫാസിസ്റ്റ് ആണെന്നും ഫെറ്റിഷിസ്റ്റ്, ആണെന്നും, പ്രീ-ഈഡിപ്പൽ മനോഭാവമുള്ളവനാണെന്നും സാമാന്യബോധമില്ലാത്തവനാണെന്നും ഇദ്ദേഹത്തിനെതിരേ ആരോപണമുണ്ടായിട്ടുണ്ട് എന്ന് ടെഡ് ജിയോയിയ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിലെ എല്ലാ നിലപാടുകാരിലും ഹൈൻലൈനെ വിമർശിക്കുന്നവരും ആരാധിക്കുന്നവരുമുണ്ട്. അമേരിക്കൻ എഥീസ്റ്റ്സ് സ്ഥാപകയായ മാഡലിം മുറേ ഒ'ഹൈർ മുതൽ ഇദ്ദേഹത്തെ പ്രവാചകനായി കാണുന്ന ചർച്ച് ഓഫ് ഓൾ വേൾഡ്സിലെ അംഗങ്ങൾ വരെ ഇദ്ദേഹത്തെ പുകഴ്ത്തുന്നു. വിശാസികളും അവിശ്വാസികളും അഗ്നോസ്റ്റിക്കുകളും ഇദ്ദേഹത്തിന്റെ കൃതികൾ ഇഷ്ടപ്പെട്ടവരിൽ പെടുന്നു.[36]

ഒരു പൂർണ്ണ വിഗ്രഹധ്വംശകനായാണ് ഹൈൻലൈനെ കാണേണ്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഇപ്പോഴുള്ളതുപോലെയാകേണ്ടതില്ല എന്നും ഇതുപോലെ കാര്യങ്ങൾ തുടരുകയില്ല എന്നും തീരുമാനിക്കുന്ന വ്യക്തികളിലൊരാളായി ഹൈൻലൈൻ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ലൈംഗിക ധാരണകളും മതവിശ്വാസവും വാഹനങ്ങളും ഭരണകൂടവും രാഷ്ട്രീയ സംസ്കാരവും സംസ്കാരം സംരക്ഷിക്കുവാനുള്ള പദ്ധതികളും തെറ്റായിരിക്കാം എന്ന സാദ്ധ്യത ഹൈൻലൈൻ കണ്ടു.[37]

എലിസബത്ത് ആനി ഹൾ എന്ന വിമർശക സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവുമുൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ ഹൈൻലൈൻ താല്പര്യമെടുത്തു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[38]

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഓഫ് അമേരിക്ക ഇദ്ദേഹത്തെ ആദ്യത്തെ ഗ്രാന്റ് മാസ്റ്ററായി 1974-ൽ പ്രഖ്യാപിക്കുകയുണ്ടായി.[7][8]

1990 സെപ്റ്റംബർ 14-ന് കണ്ടുപിടിക്കപ്പെട്ട മെയിൻ-ബെൽറ്റ് ആസ്റ്ററോയിഡായ 6312 റോബ്ഹൈൻലൈന് (1990 ആർ.എച്ച്.4) ഇദ്ദേഹത്തിന്റെ പേരു നൽകപ്പെട്ടു.[39]

സയൻസ് ഫിക്ഷൻ ആൻഡ് ഫാന്റസി ഹാൾ ഓഫ് ഫെയിമിൽ ഇദ്ദേഹത്തെ 1998-ൽ ഉൾപ്പെടുത്തി.[40]

2001-ൽ യുനൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമി ഏറോസ്പേസ് എഞ്ചിനിയറിംഗിൽ റോബർട്ട് എ. ഹൈൻലൈൻ ചെയർ ആരംഭിച്ചു.[41]

അവലംബങ്ങൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. Wells, John C. (2008). Longman Pronunciation Dictionary (3 ed.). Longman.
  2. 2.0 2.1 Houdek, D. A. (2003). "FAQ: Frequently Asked Questions about Robert A. Heinlein, the person". The Heinlein Society. Archived from the original on 2012-08-12. Retrieved 2007-01-23. See also the biography at the end of For Us, the Living, 2004 edition, p. 261.
  3. "Say How? A Pronunciation Guide to Names of Public Figures". Library of Congress, National Library Service for the Blind and Physically Handicapped (NLS). 21 September 2006. Retrieved 2007-01-23.
  4. Booker, M. Keith; Thomas, Anne-Marie (2009). The Science Fiction Handbook. Blackwell Guides to Literature Series. John Wiley and Sons. p. 155. ISBN 978-1-4051-6205-0.
  5. Parrinder, Patrick (2001). Learning from Other Worlds: Estrangement, Cognition, and the Politics of Science Fiction and Utopia. Duke University Press. p. 81. ISBN 978-0-8223-2773-8.
  6. Robert J. Sawyer. The Death of Science Fiction
  7. 7.0 7.1 "Damon Knight Memorial Grand Master" Archived 2011-07-01 at the Wayback Machine.. Science Fiction and Fantasy Writers of America (SFWA). Retrieved 2013-03-23.
  8. 8.0 8.1 "Heinlein, Robert A." Archived 2012-10-16 at the Wayback Machine. The Locus Index to SF Awards: Index to Literary Nominees. Locus Publications. Retrieved 2013-04-04.
  9. William H. Patterson, Jr. (1999). "Robert Heinlein—A biographical sketch". The Heinlein Journal. 1999 (5): 7–36. Also available at Robert A. Heinlein, a Biographical Sketch. Retrieved July 6, 2007.
  10. James Gunn, "Grand Master Award Remarks Archived 2011-09-29 at the Wayback Machine.; "Credit Col. Earp and Gen. Heinlein with the Reactivation of Nevada's Camp Clark," The Nevada Daily Mail, June 27, 1966."
  11. "Social Affairs of the Army And Navy", Los Angeles Times; Sep 1, 1929; p. B8.
  12. 12.0 12.1 Isaac Asimov, I, Asimov.
  13. Expanded Universe
  14. Afterword to For Us, The Living: A Comedy of Customs, 2004 edition, p. 245.
  15. Heinlein was running as a left-wing Democrat in a conservative district, and he never made it past the Democratic primary because of trickery by his Republican opponent (afterword to For Us, The Living: A Comedy of Customs, 2004 edition, p. 247, and the story "A Bathroom of Her Own"). Also, an unfortunate juxtaposition of events had a Konrad Henlein making headlines in the Sudetenlands.
  16. Tramp Royale, 1992, uncorrected proof, ISBN 0-441-82184-7, p. 62.
  17. 17.0 17.1 17.2 റോബർട്ട് എ. ഹൈൻലൈൻ at the Internet Speculative Fiction Database (ISFDB). Retrieved 2013-04-04. Select a title to see its linked publication history and general information. Select a particular edition (title) for more data at that level, such as a front cover image or linked contents.
  18. Heinlein, Robert A. Grumbles from the Grave, ch. VII. 1989.
  19. "The Rolling Stone". Heinleinsociety.org. 24 May 2003. Archived from the original on 2012-02-18. Retrieved 2012-05-16.
  20. "Heinlein's Women, by G. E. Rule". Heinleinsociety.org. 24 May 2003. Archived from the original on 2012-08-12. Retrieved 2012-05-16.
  21. The Passing of Ginny Heinlein Archived 2006-10-03 at the Wayback Machine.. January 18, 2003.
  22. Causo, Roberto de Sousa. "Citizenship at War". Archived from the original on 2006-03-15. Retrieved 2006-03-04.
  23. On Paul Dirac and antimatter, and on blood chemistry. A version of the former, titled Paul Dirac, Antimatter, and You, was published in the anthology Expanded Universe, and it demonstrates both Heinlein's skill as a popularizer and his lack of depth in physics. An afterword gives a normalization equation and presents it, incorrectly, as being the Dirac equation.
  24. Photograph, probably from 1967, pg. 127 of Grumbles from the Grave
  25. Based on an outline and notes created by Heinlein in 1955, Spider Robinson has written the novel Variable Star. Heinlein's posthumously published nonfiction includes a selection of letters edited by his wife, Virginia, Grumbles from the Grave; his book on practical politics written in 1946 published as Take Back Your Government; and a travelogue of their first around-the-world tour in 1954, Tramp Royale. The novels Podkayne of Mars and Red Planet, which were edited against his wishes in their original release, have been reissued in restored editions. Stranger In a Strange Land was originally published in a shorter form, but both the long and short versions are now simultaneously available in print.
  26. "The Heinlein Archives". heinleinarchives.net. Archived from the original on 2008-12-07. Retrieved 2008-10-21.
  27. Freedman, Carl (2000). "Critical Theory and Science Fiction". Doubleday: 71. {{cite journal}}: Cite journal requires |journal= (help)
  28. Panshin, p. 3, describing de Camp's Science Fiction Handbook
  29. Robert A. Heinlein: A Reader's Companion, p. xiii.
  30. The New York Times Magazine, On Language, by William Safire, September 3, 2006
  31. "Church Of All Worlds". Archived from the original on 2010-11-01. Retrieved 2021-08-18.
  32. The Hammer and the Feather. Corrected Transcript and Commentary.
  33. Patterson, William (2010). Robert A. Heinlein: 1907–1948, learning curve. New York: Tom Doherty Associates. p. 13. ISBN 978-0-7653-1960-9. Retrieved April 12, 2011.
  34. "Science Fiction Books That Inspired Elon Musk," Archived 2013-05-16 at the Wayback Machine. Media Bistro: Alley Cat, March 19, 2013
  35. Sturgis, Amy (2008). "Heinlein, Robert (1907–1988)". In Hamowy, Ronald (ed.). The Encyclopedia of Libertarianism. Thousand Oaks, CA: SAGE; Cato Institute. pp. 223–4. ISBN 978-1-4129-6580-4. LCCN 2008009151. OCLC 750831024.
  36. "Robert Heinlein at One Hundred". Archived from the original on 2012-04-18. Retrieved 2014-03-18.
  37. "Robert Heinlein at 100". Reason.
  38. "Science Fiction as Scripture: Robert A. Heinlein's Stranger in a Strange Land and the Church of All Worlds".
  39. Chamberlin, Alan. "SSD.jpl.nasa.gov". SSD.jpl.nasa.gov. Retrieved 2012-05-16.
  40. "Science Fiction and Fantasy Hall of Fame". Mid American Science Fiction and Fantasy Conventions, Inc. Retrieved 2013-03-23. This was the official website of the hall of fame to 2004.
  41. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-02. Retrieved 2014-03-17.

മറ്റ് സ്രോതസ്സുകൾ തിരുത്തുക

വിമർശനാത്മകം
A critique of Heinlein from a Marxist perspective. Somewhat out of date, since Franklin was not aware of Heinlein's work with the EPIC Movement. Includes a biographical chapter, which incorporates some original research on Heinlein's family background.
A comprehensive bibliography, with roughly one page of commentary on each of Heinlein's works.
  • Panshin, Alexei. 1968. Heinlein in Dimension. Advent. ISBN 0-911682-12-0. ISBN 97-8-0911-68201-4. OCLC 7535112
  • Patterson, Jr., William H. and Thornton, Andrew. 2001. The Martian Named Smith: Critical Perspectives on Robert A. Heinlein's Stranger in a Strange Land. Sacramento: Nitrosyncretic Press. ISBN 0-9679874-2-3.
  • Powell, Jim. 2000. The Triumph of Liberty. New York: Free Press. See profile of Heinlein in the chapter "Out of this World".
  • Tom Shippey. 2000. "Starship Troopers, Galactic Heroes, Mercenary Princes: the Military and its Discontents in Science Fiction", in Alan Sandison and Robert Dingley, eds., Histories of the Future: Studies in Fact, Fantasy and Science Fiction. New York: Palgrave. ISBN 0-312-23604-2.
  • George Edgar Slusser "Robert A. Heinlein: Stranger in His Own Land". The Milford Series, Popular Writers of Today, Vol. 1. San Bernardino, CA: The Borgo Press
  • James Blish, writing as William Atheling, Jr. 1970. More Issues at Hand. Chicago: Advent.
  • Bellagamba, Ugo and Picholle, Eric. 2008. Solutions Non Satisfaisantes, une Anatomie de Robert A. Heinlein. Lyon, France: Les Moutons Electriques. ISBN 978-2-915793-37-6. (in French)
ജീവചരിത്രസംബന്ധിയായവ
  • Patterson, Jr., William H. 2010. Robert A. Heinlein in Dialogue With His Century: 1907–1948 Learning Curve. An Authorized Biography, Volume I. Tom Doherty Associates. ISBN 0-7653-1960-8
  • Heinlein, Robert A.. 2004. For Us, the Living. New York: Scribner. ISBN 0-7432-5998-X.
Includes an introduction by Spider Robinson, an afterword by Robert E. James with a long biography, and a shorter biographical sketch.
A lengthy essay that treats Heinlein's own autobiographical statements with skepticism.
Contains a shorter version of the Patterson bio.
  • Heinlein, Robert A.. 1997. Debora Aro is wrong. New York: Del Rey.
Outlines thoughts on coincidental thoughts and behavior and the famous argument over the course of three days with Debora Aro, renowned futurologist.
  • Heinlein, Robert A.. 1989. Grumbles From the Grave. New York: Del Rey.
Incorporates a substantial biographical sketch by Virginia Heinlein, which hews closely to his earlier official bios, omitting the same facts (the first of his three marriages, his early left-wing political activities) and repeating the same fictional anecdotes (the short story contest).
  • Vicary, Elizabeth Zoe. 2000. American National Biography Online article, Heinlein, Robert Anson. Retrieved June 1, 2005 (not available for free).
Repeats many incorrect statements from Heinlein's fictionalized professional bio.
Autobiographical notes are interspersed between the pieces in the anthology.
Reprinted by Baen, hardcover October 2003, ISBN 0-7434-7159-8.
Reprinted by Baen, paperback July 2005, ISBN 0-7434-9915-8.
  • Stover, Leon. 1987. Robert Heinlein. Boston: Twayne.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

ജീവചരിത്രവും വിമർശനങ്ങളും
ഗ്രന്ഥസൂചികയും കൃതികളും
For bibliography links see also the Robert A. Heinlein bibliography.
Persondata
NAME Heinlein, Robert Anson
ALTERNATIVE NAMES McDonald, Anson (pseud.); Monroe, Lyle (pseud.); Riverside, John (pseud.); Saunders, Caleb (pseud.); York, Simon (pseud.)
SHORT DESCRIPTION American science fiction writer
DATE OF BIRTH 1907-07-07
PLACE OF BIRTH Butler, Missouri, USA
DATE OF DEATH 1988-05-08
PLACE OF DEATH Carmel, California, USA
"https://ml.wikipedia.org/w/index.php?title=റോബർട്ട്_എ._ഹൈൻലൈൻ&oldid=3979051" എന്ന താളിൽനിന്ന് ശേഖരിച്ചത്