ചെറുതിമിംഗലം
രോർക്കാൽ തിമിംഗിലങ്ങൾക്കിടയിൽ ഏറ്റവും ചെറുതും ഏറ്റവും സാധാരണമായ ഇനമാണ് ചെറുതിമിംഗിലം (Minke whale - Balaenoptera acutorostrata).[1][2] മുകൾഭാഗം ഇരുണ്ടു ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. ത്രികോണാകൃതിയിൽ കൂർമ്മയുള്ള തലയും കൂർത്ത മോന്തയും തലയിൽ പൊന്തിനിൽക്കുന്ന നീളത്തിലുള്ള വരെയുമുണ്ട്. മിക്കവയ്ക്കും തുഴകളിൽ വെളുത്തതും വീതിയുള്ളതുമായ വരെയുണ്ട്. പക്ഷേ, ഈ വരിയുടെ രൂപത്തിൽ വ്യത്യാസം വരാം.
ചെറുതിമിംഗിലം | |
---|---|
Dwarf minke whale | |
Size compared to an average human | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | B. acutorostrata
|
Binomial name | |
Balaenoptera acutorostrata Lacepede, 1804
| |
Common minke whale range | |
Dwarf minke whale range |
പെരുമാറ്റം
തിരുത്തുകത്രികോണാകൃതിയിലുള്ള മോന്തകൊണ്ട് വെള്ളത്തെ കീറിമുറിച്ചുയർന്നുവരുന്ന ഇവയെ വളരെ പെട്ടെന്ന് തിരിച്ചറിയാം. മോന്ത വെള്ളത്തിനു മുകളിലായാലുടനെ വെള്ളം ചീറ്റാൻ തുടങ്ങും. പക്ഷേ അത്രശ്രദ്ധേയം അല്ലാത്ത ഈ ചീറ്റൽ വെള്ളം സ്പ്രേ ചെയ്യുന്നതു പോലെ തോന്നിപ്പിക്കും. രണ്ടു മൂന്നു മീറ്റർ ഉയരം വരെ എത്താറുണ്ട്. അപൂർവ്വമായിട്ടെങ്കിലും വെള്ളത്തിൽ നിന്നു പോന്തുന്ന സമയത്ത് 45° ചെരിഞ്ഞാണ് പുറത്തുവരുന്നത്. എന്നിട്ട് അതേപോലെ തിരിച്ചുവീഴുകയോ ഡോൾഫിനെപ്പോലെ തല ആദ്യം വെള്ളത്തിൽ പൂഴ്ത്തി മുങ്ങുകയോ ചെയ്യും.
വലിപ്പം
തിരുത്തുകശരീരത്തിന്റെ മൊത്തം നീളം 6.7 മീറ്റർ മുതൽ 10.7 മീറ്റർ, തൂക്കം 500 മുതൽ 1000 കിലോഗ്രാം.
ആവാസം/കാണപ്പെടുന്നത്
തിരുത്തുകമിതശീതോഷ്ണ സമുദ്രങ്ങൾ, ഉഷ്ണമേഖലാ സമുദ്രങ്ങളിൽ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.
നിലനിൽപ്പിനുള്ള ഭീഷണി
തിരുത്തുകവ്യവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ടയും മത്സ്യബന്ധനവലകളും.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 288, 289.