കോബാൾട്ട് ബ്ലൂ
കോബാൾട്ട് ബ്ലൂ എന്ന് പൊതുവെ അറിയപ്പെടുന്ന നീലവർണത്തിൻറെ രാസനാമം കോബാൾട്ട് (II) അലുമിനേറ്റ് (CoAl 2 O 4 ) എന്നാണ്. കോബാൾട്ട് ഓക്സൈഡും അലുമിനിയം ഓക്സൈഡും കലർന്ന മിശ്രിതം 1200ഡിഗ്രി സെൻറിഗ്രേഡിൽ ചുട്ടെടുത്താണ് (സിന്ററിംഗ്) ഈ നീലവർണം ഉണ്ടാക്കുന്നത്. പ്രഷ്യൻബ്ലൂ എന്നറിയപ്പെടുന്ന മറ്റൊരു നീലയേക്കാൾ കടുപ്പം കുറഞ്ഞ നീലനിറമാണ് കോബാൾട്ട് ബ്ലൂവിൻറേത് . ഒരിക്കലും മങ്ങാത്ത ഈ നീലനിറം പണ്ടുകാലം മുതൽക്കൊണ്ട് ചൈനക്കാർ കവിടി, കുപ്പി, കളിമൺ പാത്രങ്ങൾക്ക് നിറം നല്കാനും അവയിൽ ചിത്രങ്ങൾ ആലേഖനം ചെയ്യാനും ആഭരണങ്ങൾക്ക് നിറമേകാനും ഉപയോഗിച്ചു വന്നു.
Cobalt blue | ||
---|---|---|
— Color coordinates — | ||
Hex triplet | #0047AB | |
B | (r, g, b) | (0, 71, 171) |
HSV | (h, s, v) | (215°, 100%, 67%) |
Source | [Unsourced] | |
B: Normalized to [0–255] (byte) | ||
.
ഉൽപാദനവും ഉപയോഗങ്ങളും
തിരുത്തുകഅശുദ്ധമായ രൂപങ്ങളിലുള്ള കോബാൾട്ട് ബ്ലൂ ചൈനീസ് പോർസലെയ്‌നിൽ വളരെക്കാലമായി ഉപയോഗിച്ചിരുന്നു. [1] ഇംഗ്ലീഷിൽ നീലവർണത്തെ സൂചിപ്പിക്കാനായി കോബാൾട്ട് ബ്ലൂ എന്ന പദം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത് 1777 ലാണ്. [2] 1802-ൽ ലൂയിസ് ജാക്വസ് ഥെനാർഡ് ഇത് ശുദ്ധമായ അലുമിന അടിസ്ഥാനമാക്കിയുള്ള പിഗ്മെന്റായി കണ്ടെത്തി. [3] 1807 ൽ ഫ്രാൻസിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നോർവീജിയൻ കമ്പനി ബ്ലാഫർവെവർക്കറ്റ് ആയിരുന്നു ലോകത്തെ പ്രമുഖ കോബാൾട്ട് ബ്ലൂ നിർമ്മാണക്കമ്പനി. കമ്പനിയുടെ ഉടമ ബെഞ്ചമിൻ വെഗ്‌നറും.
മനുഷ്യ സംസ്കാരത്തിൽ
തിരുത്തുകകല
തിരുത്തുകഎട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആവണം ചൈനക്കാർ കളിമൺ പാത്രങ്ങൾക്ക് നിറം നല്കാനായി ഈ ചായം ഉപയോഗിച്ചു തുടങ്ങിയതെന്നാണ് അനുമാനം.[4]. തെനാർഡ് നീലനിറത്തിൻറെ രാസംസ്വാഭാവം തിരിച്ചറിഞ്ഞ് ശുദ്ധീകരിച്ചെടുത്തതോടെ ജോസഫ് ടർണർ, ഇംപ്രെഷിണിസ്റ്റ് ചിത്രകാരന്മാരായിരുന്ന പിയറി-ആഗസ്റ്റേ റെന്വാ, ക്ലോഡ് മോനെ, എന്നിവരും പോസ്റ്റ്-ഇംപ്രെഷണിസ്റ്റ് ചിത്രകാരൻ വിൻസന്റ് വാൻഗോഗും ഈ നിറം ധാരാളമായി ഉപയോഗിച്ചു തുടങ്ങി. [5] ഒരിക്കലും മങ്ങാത്ത ഈ നീല നിറം മറ്റെല്ലാ ചായക്കൂട്ടുകളുമായി പൊരുത്തപ്പെടുന്നതുമായിരുന്നു. ആകാശത്തിൻറെ വിവിധ രൂപഭാവങ്ങൾ ചിത്രീകരിച്ച പ്രശസ്ത ചിത്രകാരൻ മാക്‌സ്‌ഫീൽഡ് പാരിഷ്, ആകാശനീലിമക്ക് കോബാൾട്ട് ബ്ലുവാണ് ഉപയോഗിച്ചത്, തൽഫലമായി, കോബാൾട്ട് നീലക്ക് ചിലപ്പോൾ പാരിഷ് നീല എന്നും പറയാറുണ്ട്.
ഓട്ടോമൊബൈലുകൾ
തിരുത്തുകജീപ്പ്, ബുഗാട്ടി എന്നിവയുൾപ്പെടെ നിരവധി കാർ നിർമ്മാതാക്കൾക്ക് പെയിന്റ് ഓപ്ഷനുകളായി കോബാൾട്ട് ബ്ലൂ ഉണ്ട്.
നിർമ്മാണം
തിരുത്തുകക്ഷാരത്തിന്റെ സാന്നിധ്യത്തിൽ അതിന്റെ രാസ സ്ഥിരത കാരണം, കോബാൾട്ട് നീല നീല കോൺക്രീറ്റിൽ ഒരു പിഗ്മെന്റായി ഉപയോഗിക്കുന്നു.
നെതർലാൻഡ്‌സും റൊമാനിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങളും ഒരു യുഎസ് സംസ്ഥാനമായ നെവാഡയും അവരുടെ പതാകകളുടെ മൂന്ന് ഷേഡുകളിലൊന്നായി കോബാൾട്ട് നീല നിറത്തിലാണ്.
-
കോബാൾട്ട് നീല നിറത്തിന്റെ ഒരു ഉദാഹരണം (ശുദ്ധമായ കോബാൾട്ട് നീലയല്ല)
-
പിയറി-അഗസ്റ്റെ റിനോയിർ, ബോട്ടിംഗ് ഓൺ ദി സീൻ (ലാ യോൾ), സി. 1879
വിഷാംശം
തിരുത്തുകകോബാൾട്ട് ബ്ലൂ വിഷമാണ്. വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ ഇത് കൈകാര്യം ചെയ്താൽ, കോബാൾട്ട് വിഷത്തിന് അടിമപ്പെട്ടേക്കാം .
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ Kerr, Rose; Wood, Nigel (2004), Science and Civilisation in China Volume 5. Part 12, Ceramic Technology, Cambridge: Cambridge University Press, pp. 658–692, ISBN 0-521-83833-9
- ↑ Maerz and Paul. A Dictionary of Color. New York (1930). McGraw-Hill. p. 91; Color Sample of Cobalt Blue: Page 131 Plate 34 Color Sample L7
- ↑ Gehlen, A.F. (1803). "Ueber die Bereitung einer blauen Farbe aus Kobalt, die eben so schön ist wie Ultramarin. Vom Bürger Thenard". Neues allgemeines Journal der Chemie, Band 2. H. Frölich. Archived from the original on 2018-02-10. German translation from Thénard, L.J. (1803 (Brumaire, XII)), "Considérations générales sur les couleurs, suivies d'un procédé pour préparer une couleur bleue aussi belle que l'outremer" (PDF), Journal des Mines, vol. 86, pp. 128–136, archived from the original (PDF) on 2012-03-29
{{citation}}
: Check date values in:|year=
(help)CS1 maint: year (link). - ↑ "Chinese pottery: The Yuan dynasty (1206–1368)". Archived 2020-07-13 at the Wayback Machine. Encyclopædia Britannica Online. Accessed 7 June 2018.
- ↑ "Cobalt blue". ColourLex. Archived from the original on 2015-04-15. Retrieved 7 June 2018.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- റോയ്, എ. "കോബാൾട്ട് ബ്ലൂ", ആർട്ടിസ്റ്റ്സ് പിഗ്മെന്റുകളിൽ, ബെറി, ബിഎച്ച്, എഡ്., നാഷണൽ ഗാലറി ഓഫ് ആർട്ട്, വാഷിംഗ്ടൺ, ഡിസി, 2007
- വുഡ്, ജെആർ, ഹുസു യി-ടിംഗ്, 2019, അവസാന വെങ്കലയുഗത്തിന്റെ അവസാനത്തിൽ ഈജിപ്ഷ്യൻ, ഈസ്റ്റേൺ കോബാൾട്ട്-ബ്ലൂ ഗ്ലാസ് അപ്രത്യക്ഷമാകുന്നതിനുള്ള ഒരു ആർക്കിയോമെറ്റലർജിക്കൽ വിശദീകരണം, ഇന്റർനെറ്റ് ആർക്കിയോളജി 52, ഇന്റർനെറ്റ് ആർക്കിയോളജി
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "History of Cobalt blue". Pigments through the Ages. WebExhibits. Archived from the original on 2016-05-21. Retrieved 2020-03-07.
- കോബാൾട്ട് നീല കളർലക്സ്
- അന്തരിച്ച വെങ്കലയുഗത്തിന്റെ ഇന്റർനെറ്റ് ആർക്കിയോളജിയുടെ അവസാനത്തിൽ ഈജിപ്ഷ്യൻ, ഈസ്റ്റേൺ കോബാൾട്ട്-ബ്ലൂ ഗ്ലാസ് അപ്രത്യക്ഷമാകുന്നതിനുള്ള ഒരു ആർക്കിയോമെറ്റലർജിക്കൽ വിശദീകരണം