പതാകകളുടെ ചരിത്രം, പ്രതീകാത്മകത, രൂപകൽപന, ഉപയോഗക്രമം എന്നിവയെകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് വെക്സിലോളജി (ഇംഗ്ലീഷ്: Vexillology).[1] കൊടി എന്നർത്ഥം വരുന്ന വെക്സില്ലം(vexillum) എന്ന ലാറ്റിൻ വാക്കിനോട് ഗ്രീക് പരപ്രത്യയമായ -ലോജിയ(logia) ("പഠനം") ചേർന്നുണ്ടായ വാക്കാണ് വെക്സിലോളജി.

ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വെക്സിയോളജിക്കൽ അസോസിയേഷന്റെ പതാക. ഇതിൽ നീലപശ്ചാത്തലത്തിൽ, മഞ്ഞ നിറത്തിൽ ഒരു കുരുക്ക് ചിത്രീകരിച്ചിരിക്കുന്നു.

വെക്സിയോളജിയുമായി ബന്ധപെട്ടുള്ള, നിരവധി അംഗരാജ്യങ്ങളുള്ള ഒരു സംഘടനയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വെക്സിയോളജിക്കൽ അസ്സോസിയേഷൻ (International Federation of Vexillological Associations).[2] ഇതിന്റെ ഫ്രഞ്ച് ചുരുക്കെഴുത്തായ FIAV എന്ന നാമത്തിലാണ് ഈ സംഘടന പൊതുവെ അറിയപ്പെടുന്നത്.

പതാകകളെകുറിച്ച് ആധികാരികമായി പഠിക്കുന്ന വ്യക്തിയെ വെക്സിയോളജിസ്റ്റ് (vexillologist) എന്ന് പറയുന്നു; പതാകകൾ രൂപകല്പന ചെയ്യുന്ന കലയെ വെക്സിലോഗ്രഫി (vexillography) എന്നാണ് പറയുന്നത്; സമാനമായി രൂപകല്പന ചെയ്യുന്ന ആളെ വെക്സിലോഗ്രാഫെർ (vexillographer) എന്നും പറയുന്നു.

ചരിത്രംതിരുത്തുക

പതാകകളെകുറിച്ചുള്ള പഠനങ്ങളെ ഏകീകരിച്ച് ചിട്ടപ്പെടുത്തിയത് അമേരിക്കൻ പണ്ഡിതനും വെക്സിയോളജിസ്റ്റുമായിരുന്ന വൈറ്റ്നി സ്മിത്ത് ആണ്. പിന്നീട് നിരവധി പതാക സംഘടനകളും സമ്മേളനങ്ങളും രൂപം നൽകുന്നതിന് അദ്ദേഹം പങ്കുവഹിച്ചു.[3] 1958-ലാണ് സ്മിത്ത് വെക്സിയോളജി എന്ന പദം ആവിഷ്കരിച്ചത്.[4] 1965-മുതൽ, FIAV എന്ന സംഘടനയുടെ നേതൃത്വത്തിൽ വെക്സിയോളജി അന്ത്രാരാഷ്ട്ര കോൺഗ്രസ് (ICV) സംഘടിപ്പിച്ചുവരുന്നു.

ഇതും കാണുകതിരുത്തുക

കൂടുതൽ വായനക്ക്തിരുത്തുക

  • Leepson, Marc. Flag: An American Biography. New York: Thomas Dunne Books, 2005.
  • Smith, Whitney. Flags Through the Ages and Across the World. New York: McGraw-Hill, 1975.

അവലംബംതിരുത്തുക

  1. Smith, Whitney. Flags Through the Ages and Across the World New York: McGraw-Hill, 1975. Print.
  2. "About vexillology". Vexillology. The Flag Institute. ശേഖരിച്ചത് 26 September 2011. CS1 maint: discouraged parameter (link)
  3. Vulliamy, Elsa (December 15, 2015). "Which flag is it? Take our quiz to find out". ശേഖരിച്ചത് March 13, 2016. CS1 maint: discouraged parameter (link)
  4. Sarwark, Robert. "What's in a Flag? A Brief Introduction to Vexillology". Glocal Notes. International and Area Studies Library, University of Illinois. ശേഖരിച്ചത് March 13, 2016. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=വെക്സിലോളജി&oldid=2544937" എന്ന താളിൽനിന്ന് ശേഖരിച്ചത്