ചിമ്പാൻസി

(Chimpanzee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിനം ആൾക്കുരങ്ങാണ് ചിമ്പാൻസി. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള മൃഗമായി ചിമ്പാൻസിയെ കണക്കാക്കുന്നു. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റുമൃഗങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. വിവിധ തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും ഉള്ള കഴിവ് ഈ കുരങ്ങിനുണ്ട്. തലച്ചോറിന്റെ വികാസം, വികാരങ്ങൾ, രക്തഗ്രൂപ്പുകൾ തുടങ്ങിയവയിൽ മനുഷ്യരും ചിമ്പാൻസിയും തമ്മിൽ ഏറെ സാമ്യമുണ്ട്.

ചിമ്പാൻസി [1]
Temporal range: 4–0 Ma
Common chimpanzee (Pan troglodytes)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Panini
Genus:
Pan

Oken, 1816
Type species
Simia troglodytes
Species

Pan troglodytes
Pan paniscus

Distribution of Pan troglodytes (common chimpanzee) and Pan paniscus (bonobo, in red)
Synonyms

Troglodytes E. Geoffroy, 1812 (preoccupied)
Mimetes Leach, 1820 (preoccupied)
Theranthropus Brookes, 1828
Chimpansee Voight, 1831
Anthropopithecus Blainville, 1838
Hylanthropus Gloger, 1841
Pseudanthropus Reichenbach, 1862
Engeco Haeckel, 1866
Fsihego DePauw, 1905

ചിമ്പാൻസി - അമ്മയും കുഞ്ഞും

കോംഗോ നദി ചിമ്പാൻസി വർഗ്ഗത്തെ രണ്ടു സ്പീഷീസായി തരം തിരിച്ചിരിക്കുന്നു.[2]

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

ഉഗാണ്ട, ടാൻസാനിയ, ഗിനി തുടങ്ങിയയിടങ്ങളിലെ മഴക്കാടുകളിലും വൃക്ഷങ്ങൾ ധാരാളമായുള്ള പുൽമേടുകളിലും ഇവയെ കാണാം.

ശരീരപ്രകൃതി

തിരുത്തുക

70 -90 സെന്റീമീറ്റർ വരെയാണ് ഇവയുടെ ഉയരം. വാലില്ലാത്ത കുരങ്ങാണ് ചിമ്പാൻസി. കാലുകളേക്കാൾ നീളമുള്ള കൈകളാണ്. ബലിഷ്ഠമായ കൈകാലുകളാണ് ചിമ്പാൻസിയുടേത്. കറുത്തരോമങ്ങളാൽ ആവൃതമായ ശരീരമാണ്. മെലിഞ്ഞുനീണ്ട കൈപ്പത്തിയും പാദങ്ങളും പ്രത്യേകതയാണ്.

ജീവിതരീതി

തിരുത്തുക

വൃക്ഷങ്ങളിൽ കയറാനുള്ള കഴിവ് ചിമ്പാൻസിക്കുണ്ട്. എങ്കിലും നിലത്ത് നാലുകാലിൽ നടക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്. പെണ്ണും ആണും കുഞ്ഞുങ്ങളും അടങ്ങിയ സമൂഹമായിട്ടാണ് ചിമ്പാൻസികൾ കാണപ്പെ‌ടുന്നത്. ആക്രമണോത്സുകത കുറവുള്ള ആൾക്കുരങ്ങു വിഭാഗമാണ്. ഇരുകൈകളിലും എന്തെങ്കിലും ഉണ്ടെങ്കിൽ രണ്ടുകാലിൽ നടക്കാനും ഇവർ ശ്രമിക്കാറുണ്ട്. വൃക്ഷങ്ങളിലാണ് രാത്രിയിൽ ഉറങ്ങുക. ചെറുശിഖരങ്ങൾ ചേർത്തുവച്ച് സ്വയം ഒരുക്കിയ കൂടുകളിലാണ് ഉറക്കം. 227-232 ദിവസങ്ങളാണ് ഗർഭകാലം. ഒന്നോ രണ്ടോ കുട്ടികളാണ് ഒരു പ്രസവത്തിൽ സാധാരണയായി ഉണ്ടാവുക. മൂന്നു വയസ്സുവരെ അമ്മയെ ആശ്രയിച്ചാണ് കുഞ്ഞ് വളരുക.

ഭക്ഷണരീതി

തിരുത്തുക

മിശ്രഭോജിയാണ് ചിമ്പാൻസി. പഴങ്ങൾ, ഇലകൾ, വിത്തുകൾ, കീടങ്ങൾ, മറ്റു ജീവികളു‌ടെ മുട്ടകൾ തുടങ്ങിയതെല്ലാം ഇവർ ആഹാരമാക്കുന്നു. ചിലപ്പോൾ ചെറുമൃഗങ്ങളെ തല്ലിക്കൊന്നും ഇവർ ഭക്ഷിക്കാറുണ്ട്.

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 182–3. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Shefferly, N. (2005). "Pan troglodytes". Animal Diversity Web (University of Michigan Museum of Zoology). Retrieved 2007-08-11.
"https://ml.wikipedia.org/w/index.php?title=ചിമ്പാൻസി&oldid=3851330" എന്ന താളിൽനിന്ന് ശേഖരിച്ചത്