ചിക്കുൻഗുനിയ
കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ (ഇംഗ്ലീഷ്: Chikungunya). ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. ഈ രോഗം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും കാലാവസ്ഥയിൽ മാറ്റമുണ്ടായി രോഗവാഹകരായ കൊതുകുകൾ ഇല്ലാതാവുമ്പോൾ രോഗം പടരുന്നത് തനിയെ നിലക്കുന്നതുമാണ്.
ചിക്കുൻഗുനിയ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
Chikungunya virus | |
---|---|
Virus classification | |
Group: | Group IV ((+)ssRNA)
|
Family: | ടൊഗാവൈറിഡേ
|
Genus: | ആൽഫാ വൈറസ്
|
Species: | ചിക്കുൻഗുനിയ വൈറസ്
|
2006 സെപ്റ്റംബർ അവസാനം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നു പിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായിയായ(chronic ) അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക് പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമയേക്കാം.
പേരിനു പിന്നിൽ
തിരുത്തുകആഫ്രിക്കയിലെ മക്കൊണ്ടെ ഗോത്രഭാഷയിലെ, കുൻഗുന്യാല എന്ന വാക്കിൽ നിന്നാണ് രോഗത്തിന് ചിക്കുൻഗുനിയ എന്ന എന്ന പേര് കിട്ടിയത് ‘വളയുന്നത് ’ എന്നാണ് കുൻഗുന്യാല എന്ന വാക്കിന്റെ അർത്ഥം. രോഗാവസ്ഥയിൽ അസഹ്യമായ സന്ധിവേദനമൂലം രോഗി വളഞ്ഞു പോകുന്നതിനാലാണ് ഈ രോഗത്തെ ഇങ്ങനെ വിളിക്കാൻ കാരണമായത് .[1] [2] എന്നാൽ ഉച്ചാരണ വ്യത്യാസങ്ങൾ മൂലം ചിക്കൻഗുന്യ, ചിക്കൻ ഗുനയ എന്നിങ്ങനെ പേരുകളിൽ വ്യത്യാസത്തോടെ ചിലയിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. 1952-ൽ ടാൻസാനിയയ്ക്കും മൊസാംബിക്കിനും സമീപമായുള്ള മക്കൊണ്ടെ പീഠഭൂമിയിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗത്തെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത് 1955-ൽ മറിയോൺ റോബിൻസൺ,[3] ഡബ്ല്യു. എച്ച്.ആർ. ലുംഡെൻ[2] എന്നിവർ ആണ്
കാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുക1950-കൾ മുതൽ അഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന[4] ചിക്കുൻഗുനിയ പിൽക്കാലത്ത് ഏഷ്യൻ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. 1963-ൽ കൊൽക്കൊത്തയിലാണ് ഇന്ത്യയിലാദ്യമായി ചിക്കുൻഗുനിയ രോഗബാധയുണ്ടായത്.[1] ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ രോഗബാധ കണ്ടുവരുന്നത്. എന്നാൽ 2006-ൽ രാജസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം അവിടത്തെ രാജസമന്ദ്, ഭീൽവാര, ഉദയ്പ്പൂർ, ചിത്തൊഡ്ഗഡ് എന്നീ ജില്ലകളിലായി ആയിരത്തോളം രോഗബാധകൾ രേഖപ്പെടുകയുണ്ടായി.
കേരളത്തിൽ ചിക്കുൻഗുനിയ പിടിപെട്ട് ഒട്ടേറെ മരണങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴയിൽ 2006 സെപ്റ്റംബർ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗത്തിന്റെ 72 പേർ മരിച്ചു എന്നു ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. [5] ഇത് 125 ആയി ഉയർന്നു. 2007 ജൂൺ മാസത്തിൽ പത്തനംതിട്ട ജില്ലയിൽ 50 പേരോളം ചിക്കുൻഗുനിയ മൂലം മൃതിയടഞ്ഞതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇന്ത്യയിലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അൻപുമണി രംദോസ്സ് ഇതു നിഷേധിക്കുകയും ഈ നൂറ്റാണ്ടിൽ ഭാരതത്തിൽ ആരും ഈ രോഗം മൂലം മരിച്ചിട്ടില്ലെന്നും, മരിച്ചവരെല്ലാം മറ്റു അസുഖമുള്ളവരായിരുന്നെന്നും ചിക്കുൻഗുനിയ പിടിപെട്ടപ്പൊൾ ആരോഗ്യസ്ഥിതി വഷളായതാണ് മരണകാരണം എന്നഭിപ്രായപ്പെടുകയും ചെയ്തു.[6]
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നതും ഫ്രഞ്ച് അധീനതയിലുള്ളതുമായ റീയൂണിയൻ ദ്വീപുകളിൽ 2006 ജനുവരിയിലുണ്ടായ പടർച്ചയിൽ 10,000ഓളവും അനൗദ്യോഗിക കണക്കുകൾ പ്രകാരം 40,000 ഓളവും കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നു.[7] അതേ വർഷം ഒക്ടോബർ മാസത്തിൽ പാകിസ്താനിലും ചിക്കുൻഗുനിയ മരണങ്ങളുണ്ടായി. 2006 ഡിസംബർ മാസത്തിൽ മാലിദ്വീപുകളിലും ചിക്കുൻഗുനിയ പൊട്ടിപ്പുറപ്പെട്ടു. 60,000 സംഭവങ്ങളാണ് അവിടെ രേഖപ്പെടുത്തിയത്.
ഏറ്റവും അവസാനമായി ഇറ്റലിയിലാണ് രോഗം കാണപ്പെട്ടത്. ഇത് കേരളത്തിൽ നിന്നെത്തിയ ഒരു രോഗിമൂലമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ജൂൺ 23 ന് ഒരു രോഗിക്കാണ് അസുഖം റിപ്പോർട്ട് ചെയ്തതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ 40-ഉം സെപ്റ്റംബർ അവസാനത്തോടെ 204-ഉം രോഗികൾക്ക് ഈ അസുഖം ബാധിച്ചതായി കണക്കാക്കപ്പെട്ടു.
രോഗത്തിന്റെ ആരംഭം
തിരുത്തുകഈഡിസ് ഈജിപ്തി(Aedes aegupti) എന്നു ശാസ്ത്രീയനാമമുള്ള ഏഷ്യൻ കടുവാ കൊതുകാണ് ഇതിന്റെ വാഹകനായി പ്രവർത്തിക്കുന്നത്. ഈ കൊതുകിനു മഞ്ഞപ്പനിക്കൊതുകു എന്നും പേരുണ്ട്. എന്നാൽ ഒരോ പ്രദേശത്തും വിവിധയിനം കൊതുകുകൾ വാഹകരാവാരുണ്ട്. ഉദാ: യൂണിയൻ ദ്വീപിൽ ഈഡിസ് ആൽബൊപിക്തുസ് എന്നയിനം കൊതുകായിരുന്നു എന്നു സംശയിക്കുന്നു.[3]
ഈഡിസ് അൽബൊപിക്തുസ് കൂടാതെ തന്നെ ഈഡിസ് ആഫ്രിക്കാനുസ്(Aedes africanus), ഈഡിസ് സ്സോറൊഫൊറ (Aedes spp), മൻസോണി സ്സോറൊഫൊറ (mansoni spp) എന്നീ ജനസ്സുകളിൽ പെട്ട കൊതുകുകൾ മൂലവും ഇതു പകരാമെന്ന വസ്തുത നിമിത്തം കൊതുകു തന്നെയല്ലാതെ മറ്റു പരാധങ്ങൾ മൂലവും ഈ രോഗം പകർന്നേക്കാം[8]എന്ന വസ്തുത പൂർണ്ണമായും നിരാകരിക്കാൻ പറ്റുകയില്ല. ഇതിൽ അവസാനം പറഞ്ഞിരിക്കുന്ന കൊതുകുകളുടെ ഇരകൾ മൃഗങ്ങളാണ്.
വൈറസ്
തിരുത്തുകചിക്കുൻഗുനിയ വൈറസ് ഒരു പഴയ കാല[9] ആൽഫ വൈറസ് എന്നാണു അറിയപ്പെടുന്നത്. (Alpha Virus) ഇതിനു ഓ'ന്യൊങ്ങ്'ന്യൊങ്ങ് (O'nyong'nyong virus) വൈറസുമായി സാദൃശ്യമുണ്ട്. [10] 27 തരം ആൽഫാ വൈറസുകളിലൊന്നാണിത്. ആൽഫാ വൈറസുകളുടെ പൊതുസ്വഭാവം എന്തെന്നാൽ അവയ്ക്കു പരാദങ്ങൾ മൂലമേ രോഗം പടർത്താനാവൂ. ഇതിനെ vector diseaes എന്നു പറയാറുണ്ട്. കാരണം ഇതു ഒരു ദിശയിലേക്കു രോഗം പരത്തുന്നു, തിരിച്ചു സംഭവിക്കുന്നില്ല.
ടോഗാ വിറിഡിയെ കുടുംബത്തിൽ പെട്ട റൈബൊ ന്യൂക്ലിക് അമ്ലമുള്ളതാണീ (RNA) വൈറസ്. ടോഗാ വൈറസ് കുടുംബം മുൻപ് ഗ്രൂപ് A ആർബൊവൈറസ് എന്നും അറിയപ്പെട്ടിരിന്നു. 60 നാനോ മീറ്റർ വ്യാസമുള്ള ഒറ്റ പിരിയുള്ള ഉരുണ്ട ആകൃതിയാണീ വൈറസിന്. ഇത് ജീവകോശങ്ങളിലെ സൈറ്റൊപ്ലാസത്തിൽ മാത്രമേ വംശവർദ്ധന അത്ഥവാ റെപ്ലികേഷൻ നടത്തുകയുള്ളൂ. ഈ വൈറസിനു കൊതുകളിലൂടെ ചെറിയ ദൂരവും (400 feet) മനുഷ്യരിലൂടെ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനും സാധിക്കും. ഇന്നു ഈ വൈറസുകൾക്ക് പ്രകാരാന്തരീകരണം (mutation) സംഭവിച്ചിട്ടുണ്ട് [11].
രോഗ പടർച്ച
തിരുത്തുകഈ രോഗത്തിന്റെ സംഭരണശാലയായി വർത്തിക്കുന്നത് സസ്തനികളാണു. ഉദാ: മനുഷ്യൻ, കുരങ്ങ്. എത്ര അളവിൽ ഇതിന്റെ അംശം ശരീരത്തിൽ കയറിയാലാണു രോഗം വരിക എന്നതിനെക്കുറിച്ച് വ്യക്തമായി അറിവില്ല. [12]
ഇതു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 1-12 ദിവസം കഴിഞ്ഞേ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടൂ. ഈ സമയമത്രയും( പൊരുന്ന) (incubation period) രോഗി രോഗ വാഹകനായി ചുറ്റിത്തിരിയുന്നുണ്ടാവാം. എന്നാൽ ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്കു നേരിട്ടു രോഗം പരത്തിയതായി തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ പ്രകരാന്തരീകരണം മൂലം ഈ വൈറുസുകൾക്കിപ്പൊൾ ഗർഭിണിയായ അമ്മയിലൂടെ കുഞ്ഞിലേയ്ക്കു രോഗം പടർത്താനുള്ള കഴിവു വന്നു കഴിഞ്ഞിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
തിരുത്തുകസാധാരണയായി ഈ രോഗം സ്വയം ഭേദമാകുന്ന അല്ലെങ്കിൽ ശരീരം തന്നെ പ്രതിരോധിയ്ക്കുന്ന ഒന്നാണ്. വർഗ്ഗലക്ഷണപ്രകാരം ഈ രോഗം ബാധിച്ചവർക്ക്
- സന്ധി വേദന - പ്രത്യേകിച്ചും കൈ,കാൽ മുട്ടുകളിലും ചെറിയ സന്ധികളിലും.
- വിറയലോടു കഠിനമായ പനി.
- കണ്ണിനു ചുമപ്പു നിറം വരിക. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
- കടുത്ത പനിക്കുശേഷം പോളം പോലെയൊ കുരുക്കൾ പ്രത്യക്ഷപ്പെടുക.
- ചെറിയ തോതിൽ രക്തസ്രാവം. എന്നീ ലക്ഷണങ്ങൾ ആണ് പ്രധാനമായും കാണുന്നത്.
ഇതു കൂടാതെ വയിലും അന്നനാളത്തിലും പരുപരുപ്പും, ഇടക്കിടെ ഛർദ്ദിയോ ഓക്കാനമോ ഉണ്ടാവാം.
കണ്ടുപിടിക്കുന്ന വിധം(പരീക്ഷണശാലകളിൽ)
തിരുത്തുകരക്തത്തിലെ സീറം ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനയൊ ടിഷ്യൂ കൾച്ചർ വഴിയൊ മാത്രമേ പരീക്ഷണശാലയിൽ വച്ചു കണ്ടു പിടിക്കാനാവൂ. ശരീരത്തിനു പുറത്തു എത്ര നേരം ഇവയ്ക്കു നിലനിൽപ്പുണ്ടെന്നതിനെ പറ്റി ക്ലിപ്തതയില്ല. രക്ത കൾച്ചർ ഉപാധികളിൽ 1 ദിവസം മാത്രമേ ഇവ ജീവിക്കുകയുള്ളൂ.
ചികിത്സ
തിരുത്തുകആധുനിക വൈദ്യം
തിരുത്തുകപ്രത്യേക ചികിത്സകൾ ഒന്നുമില്ല. ലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ഇപ്പോഴത്തെ രീതി. എന്നാൽ രോഗം കണ്ടുപിടിക്കാതിരുന്നാൽ ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകളൊ മറ്റൊ കൂടുതലായി അതു കരളിനു കൂടുതൽ ക്ഷീണം കൊടുക്കുവാനും സാദ്ധ്യതകൾ ഉണ്ട്.
സന്ധിവേദനയും നീരും ആസ്പിരിൻ പോലുള്ള വേദനസംഹാരി ഉപയോഗിച്ച് കുറക്കുകയാണ് ചെയ്യുന്നത്. നീരു കുറക്കാൻ സ്റ്റീറോയ്ഡ് മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. ക്ലോറോക്വിൻ എന്ന മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് ചിക്കുൻ ഗുനിയയുടെ വൈറസിനെ ചെറുക്കാനും ലക്ഷണങ്ങൾ കുറക്കാനുമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന് അടുത്തിടെയായി കൂടുതൽ പ്രചാരം സിദ്ധിച്ചു വരുന്നു. എന്നാൽ ആസ്പിരിൻ ഉൾപ്പെടെയുള്ള ചില മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് ചിക്കുൻഗുനിയ ഫാക്റ്റ് ഷീറ്റ് പ്രസ്താവിക്കുന്നത്.
സാധാരണയായി പാരസെറ്റമോൾ ഗുളികകൾ മാത്രമാണ് ഇപ്പോൾ മരുന്നായി നൽകപ്പെടുന്നത്. ഒപ്പം ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുവാൻ രോഗികളോട് നിർദ്ദേശിക്കാറുമുണ്ട്.
രോഗം ബാധിച്ചവർ രോഗം മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാൻ പരമാവധി കൊതുകുകടിയേൽക്കാതിരിക്കുയാണ് ചെയ്യേണ്ടത്. ആദ്യഘട്ടത്തിലെ രൂക്ഷമായ ലക്ഷണങ്ങൾക്ക് മരുന്നുകളും ലഘുവായ വ്യായാമങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കഠിനമായ വ്യായാമം ചിലപ്പോൾ സന്ധിവാതത്തെ ഉണ്ടാക്കിയെന്നും വരാം. സന്ധിവേദന ചിലർക്ക് മാസങ്ങളും വർഷങ്ങളും നിലനിന്നേക്കാം.
മറ്റു ചികിത്സകൾ
തിരുത്തുകആന്ധ്രാ പ്രദേശിൽ കഴുതപ്പാൽ മരുന്നായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ചില സ്ഥലങ്ങളിൽ തേനും ചുണ്ണമ്പും കലർത്തി ഉപയോഗിക്കുന്നവരുണ്ട്. മഞ്ഞൾപ്പൊടിയും ആശ്വാസമേകുന്നതായി പറയപ്പെടുന്നു. ഹോമിയോ ചികിത്സാ സമ്പ്രദായത്തിൽ ചിക്കുൻ ഗുനിയ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ഉള്ളതായി ഹോമിയോ ഭിഷഗ്വരന്മാർ അവകാശപ്പെടുന്നുണ്ട്.
ഔഷധ സസ്യമായ തക്കോലം ചികുൻ ഗുനിയക്കെതിരെ ഫലപ്രദമാണെന്ന് ഔഷധസസ്യങ്ങൾ എന്ന ഗ്രന്ഥത്തിൽ ഡോക്റ്റർ നേശമണി അവകാശപ്പെടുന്നു.
പ്രതിരോധ മരുന്നുകൾ
തിരുത്തുകനിലവിൽ പ്രതിരോധ മരുന്നുകൾ അഥവാ വാക്സിനുകൾ ഒന്നും തന്നെയില്ല. എന്നാൽ അമേരിക്കയിലെ ടെക്സാസ് സർവകലാശാലയിലെ ഗവേഷകർ അടക്കമുള്ള ഒരു സംയുക്ത ശാസ്ത്രസംഘം ചിക്കുൻഗുനിയക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായിട്ടുള്ള വാർത്തകൾ വന്നിട്ടുണ്ട്.[13] അധുനിക സാങ്കേതിക വിദ്യകളിലൂടെ ചിക്കുൻഗുനിയ വൈറസിനു ജനിതക മാറ്റം വരുത്തിയാണ് ഈ പ്രതിരോധ മരുന്ന് നിർമ്മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഇവർ അവകാശപ്പെടുന്നു.[14]
രോഗം വരാതിരിക്കനുള്ള മുൻകരുതലുകൾ
തിരുത്തുകകൊതുകിന്റെ കടിയിൽ നിന്നു ഒഴിവാകുക എന്നതാണു രോഗം വരാതിരിക്കാനുള്ള മുൻകരുതൽ. ഇതിനു പ്രകൃത്യായുള്ള ഏതു രീതിയും അവലംബിക്കാവുന്നതാണ്. കൊതുകുകളുടെ പ്രജനനം തടയുക, കടിയേൽക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവ എവിടെയൊക്കെ ജലം കെട്ടിക്കിടക്കുന്നുവോ അവിടെയെല്ലാം കൊതുകുകൾ മുട്ടയിടും.
1. കൊതുകൾ മുട്ടയിടുന്നതു തടയുകയാണ് പ്രധാനം. ഇതിനായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ അവ ആവശ്യമില്ലാത്തതാണെങ്കിൽ നശിപ്പിക്കുകയൊ ഒഴിവാക്കുകയോ, ആവശ്യമുള്ളതെങ്കിൽ അതിൽ മരുന്നുകൾ (DDE) തുടങ്ങിയവയോ മണ്ണെണ്ണയൊ സോപ്പു ലായിനിയോ ഒഴിക്കുകയൊ അല്ലെങ്കിൽ കൊതുകുകൾ കടക്കാത്ത വിധം ഭദ്രമായി അടച്ചു വയ്ക്കുകയോ ചെയ്യുക. ഇവയ്ക്കു ആവാസമൊരുക്കുന്ന ചെറിയ പാത്രങ്ങൾ, ചിരട്ടകൾ കുപ്പികൾ, അവയുടെ മൂടികൾ ഉപയോഗശൂന്യമായ പാനകൾ എന്നിവ അലക്ഷ്യമായി പരിസരങ്ങളിൽ ഉപേക്ഷിക്കുന്നത് ഇവയ്ക്കു താവളമൊരുക്കുന്നതിനു തുല്യമാണ്.
2.മുൻപു പറഞ്ഞത് കൊതുകിന്റെ പ്രജനനം അഥവാ മുട്ട വിരിഞ്ഞു ലാർവയായി അവിടെ നിന്നു കൊതുകകുന്നതു തടയുന്ന വിധമാണ്. ഇനി കൊതുകൾ പൂർണ്ണവളർച്ചയെത്തി എന്നു തന്നെ ഇരിക്കട്ട. കടിക്കുന്നതെങ്ങനെ തടയാം എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. പൂർണ്ണവളർച്ചയെത്തിയ കൊതുകുകൾ രക്തം കുടിച്ചാണ് ജീവിക്കുന്നത്. പ്രധാനമായും മനുഷ്യരക്തമാണ് അവയ്ക്കു പഥ്യം. പൂച്ച, നായ എന്നിവയുടെ രോമകവചം മൂലവും പശു, ആട് തുടങ്ങിയവയുടെ തൊലിയുടെ കട്ടിയും നിമിത്തം മറ്റു മൃഗങ്ങൾ ഇവയ്ക്കു അത്ര പ്രിയമല്ല. കൊതുകുകൾ മനുഷ്യനെ ഗന്ധം ഉപയൊഗിച്ചാണ് കണ്ടുപിടിക്കുന്നതു.[15] തന്മൂലം ശുചിത്വം നല്ല പൊലേ സൂക്ഷിക്കുക. ഉപയോഗശേഷം വസ്ത്രങ്ങളും മറ്റും വരി വലിച്ചിടുന്നതു ഒഴിവാക്കുക. കൊതുകുകൾ പ്രധാനമായും ഇരയെത്തേടി ഇറങ്ങുന്നത് വൈകുന്നേരങ്ങളിലാണ്. എന്നാൽ ഈഡിസ് ഈജിപ്തി രാവിലെയാണ് ഇര തേടുന്നത് എന്നും അഭിപ്രായമുണ്ട്[13].ഈ സമയങ്ങൾ വീടുകലുടെ ജനലുകളും മറ്റും അടച്ചിടുക. കൊതുകുകൾ എങ്ങനെയാണ് അതിന്റെ ഇരകളെ തിരയുന്നത് എന്ന് വ്യക്തമല്ല, കാഴ്ച, ചൂട്, ഗന്ധം എന്നിയുപയോഗിച്ചാവാം എന്നു കരുതുന്നു, ഇവയിൽ ഗന്ധം ആണ് എറ്റവും പ്രധാനപ്പെട്ടത്. കാർബൺ ഡൈ ഓക്സൈഡും ലാക്റ്റിക് അമ്ലവും ആണ് ഏറ്റവും കൂടുതൽ ഗവേഷണ വിഷയമായിട്ടുള്ളത് [16]
3.
- കൊതുകു വലകൾ ഉപയോഗിയ്ക്കുക. വലകൾ കൊണ്ട് ജനലുകൾക്കു കവചം തീർക്കുകയും ആവാം.
- കൊതുകു നിവാരണ യന്ത്രങ്ങൾ ഉപയോഗിക്കുക.
- പുറത്തു യാത്ര ചെയ്യുമ്പൊൾ നീണ്ട കയ്യുള്ള കുപ്പായമോ വസ്ത്രങ്ങളോ ധരിയ്ക്കുക. യാത്രചെയ്യേണ്ടി വരികയാണെങ്കിൽ കൊതുകിനു തിരിച്ചറിയാനുള്ള കഴിവിനെ നശിപ്പിക്കുന്ന രാസവസ്തുക്കൾ DEET (N,N-diethyl-m-toluamide)അടങ്ങിയ ലേപനങ്ങൾ പുരട്ടാം.[17] വസ്ത്രം കൊണ്ടു മറയ്ക്കാത്ത ഭാഗങ്ങളിൽ ഇതുപയോഗിയ്ക്കാം. കൊതുകിന്റെ ശ്രദ്ധ തെറ്റിക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് അവയുടെ ഉപയോഗത്തെക്കുറിച്ചു വായിച്ചു മനസ്സിലാക്കണം. സിട്രൊനെല്ല ഓയിൽ (Citronella) കൊതികുനെതിരെ ഉപയോഗിക്കാവുന്ന പ്രകൃതിയുക്തമായ എണ്ണയാണ് .വേപ്പെണ്ണ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുന്നതും വേപ്പില ഉപയോഗിച്ച് പകൽ സമയങ്ങളിൽ പുകയ്ക്കുന്നതും കൊതുക് ശല്യം കുറയ്ക്കാൻ ഉത്തമമാണ്.
- തുളസി ഇലയുടെ നീര് കൊതുകിന് ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെ ഇല്ലാതാക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. തുളസി ഇലയുടെ നീർ അരച്ച് പുരട്ടുന്നതും കൊതുകിനെ അകറ്റി നിർത്തിയേക്കാം.
- അസുഖം വന്നയാളെ ഒരു കാരണവശാലും കൊതുകു കടിയൽക്കൻ അനുവദിക്കാതിരിക്കുക. കൊതുകുവലയോ മറ്റോ ഇതിനായി ഉപയോഗിക്കുക.
കുറിപ്പുകൾ
തിരുത്തുക- ^ 2007 ജൂലൈയിൽ ഇറ്റലിയിലെ റാവെന്ന പ്രവിശ്യയിൽ ചിക്കുൻഗുനിയ പടർന്നു പിടിച്ചത് സ്ഥിരീകരിച്ചു കൊണ്ട് ആരോഗ്യമന്ത്രാലയം കുറിപ്പ് പുറത്തിറക്കി. യൂറോപ്യൻ മണ്ണിൽ ആദ്യമായി ചിക്കുൻഗുനിയ കണ്ടെത്തിയ സംഭവമായിരുന്നു ഇത്. 130ഓളം പേരിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നു. പ്രായമേറിയ ഒരു വ്യക്തി ചിക്കുൻഗുനിയ ബാധിച്ചു റാവെന്നയിലെ ഒരാശുപത്രിയിൽ വച്ചു മരണമടഞ്ഞു. പരിശോധനകൾ കണ്ടെത്തിയത് ഇറ്റലിയിൽ ചിക്കുൻഗുനിയ രോഗം പടർത്തിയത് കടുവ കൊതുക് എന്നു പൊതുവേ അറിയപ്പെടുന്ന ഈഡിസ് അൽബോപിക്റ്റസ് എന്ന കൊതുകാണെന്നാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 ആഫ്രിക്കയിൽ നിന്നെത്തിയ വില്ലൻ, മലയാള മനോരമ, 2011 ഓഗസ്റ്റ് 15
- ↑ 2.0 2.1 Author=Lumsden WHR,title=An Epidemic of Virus Disease in Southern Province, Tanganyika Territory, in 1952-53; II. General Description and Epidemiology, journal=Trans Royal Society Trop Med Hyg, year=1955, pages=33-57, volume=49, issue=1,
- ↑ Name=Robinson_1955>Author=Robinson Marion | title=An Epidemic of Virus Disease in Southern Province, Tanganyika Territory, in 1952-53; Clinical Features, journal=Trans Royal Society Trop Med Hyg,year=1955,pages=28-32, volume=49, issue=1,
- ↑ ttp://www.deccanherald.com/deccanherald/jun102006/district174432200669.asp
- ↑ http://www.newkerala.com/news4.php?action=fullnews&id=30974
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-27. Retrieved 2006-10-04.
- ↑ http://lionel.suz.free.fr/index.php?id=run&sub=chikungunya
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2006-09-08. Retrieved 2006-10-04.
- ↑ http://virology-online.com/viruses/Arboviruses2.htm
- ↑ http://www.stanford.edu/group/virus/delta/2005/ovirus.pdf
- ↑ https://www.hsdl.org/hslog/?q=node/2994[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-27. Retrieved 2006-10-04.
- ↑ US vaccine offers hope to treat Chikungunya, Times of India, 2011 August 15
- ↑ വരുന്നു,ചിക്കുൻഗുനിയയ്ക് മരുന്ന്, മലയാള മനോരമ, 2011 ഓഗസ്റ്റ് 15
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-07. Retrieved 2006-10-06.
- ↑ Maibach HI, Skinner WA, Strauss WG, Khan AA. Factors that attract and repel mosquitoes in human skin. JAMA. 1966; 196:263-6
- ↑ http://www.annals.org/cgi/content/full/128/11/931
പുറംകണ്ണികൾ
തിരുത്തുക- http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep Archived 2007-01-16 at the Wayback Machine.
- http://news.yahoo.com/s/afp/20060919/hl_afp/healthindiaviral_060919153832
- http://www.chikungunya.in/ Archived 2011-04-26 at the Wayback Machine.
- http://www.who.int/mediacentre/factsheets/fs327/en/index.html