ഷാർലറ്റ് റാമ്പ്ലിംഗ്

(Charlotte Rampling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെസ്സ ഷാർലറ്റ് റാമ്പ്ലിംഗ് (ജനനം 5 ഫെബ്രുവരി 1945) ഒരു ഇംഗ്ലീഷ് നടിയും മോഡലും ഗായികയുമാണ്. യൂറോപ്യൻ ആർട്ട്ഹൌസ് വിഭാഗത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.[1][2] സ്വിംഗിംഗ് സിക്സ്റ്റീസിന്റെ (60 കളുടെ മദ്ധ്യംവരെ യു.കെ.യിൽ നടന്നിരുന്ന യുവ സാംസ്കാരിക വിപ്ലവം) യുവ ഐക്കൺ ആയിരുന്ന അവർ മോഡലിംഗിലൂടെ രംഗപ്രവേശനം നടത്തുകയും പിന്നീട് ഒരു ഫാഷൻ ഐക്കണും കാവ്യപ്രതിഭയുമായി അറിയപ്പെടുകയും ചെയ്തു.[3]

ഷാർലറ്റ് റാമ്പ്ലിംഗ്
Charlotte Rampling in 2012
ജനനം
Tessa Charlotte Rampling

(1946-02-05) 5 ഫെബ്രുവരി 1946  (78 വയസ്സ്)
തൊഴിൽActress
സജീവ കാലം1965-present
ജീവിതപങ്കാളി(കൾ)Bryan Southcombe (1972-1976)
Jean Michel Jarre (1978-1998)
മാതാപിതാക്ക(ൾ)Isabel Anne Rampling (née Gurteen)
Godfrey Rampling

1966 ൽ ലിൻ റെഡ്ഗ്രേവിനോടൊപ്പം ജോർജി ഗേൾ എന്ന ചിത്രത്തിൽ മെറിഡിത്തിൻറെ വേഷത്തിൽ അഭിനയിക്കുവാൻ അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താമസിയാതെ ഫ്രഞ്ച്, ഇറ്റാലിയൻ ആർട്ട്ഹൌസ് ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇക്കാലത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ, ലുചിനോ വിസ്കോണ്ടിയുടെ ദ ഡാംന്ഡ് (1969), ലിലിയാന കാവാനിയുടെ 'ദി നൈറ്റ് പോർട്ടർ' (1974) എന്നിവ ഉൾപ്പെട്ടിരുന്നു. സാർഡോസ് (1974), യുപ്പി ഡൂ (1974), ഫെയർവെൽ, മൈ ലൗലി (1975), വുഡി അലനോടൊപ്പം അഭിനയിച്ച സ്റ്റാർഡസ്റ്റ് മെമ്മറീസ് (1980), പോൾ ന്യൂമാനോടൊപ്പം അഭിനയിച്ച ദ വിർഡിക്റ്റ് (1982), ലോംഗ് ലൈവ് ലൈഫ് (1984), മാക്സ്, മോൺ അമോർ (1986), എയ്ഞ്ചൽ ഹാർട്ട് (1987), ദ വിങ്ങ്സ് ഓഫ് ദി ഡോവ് (1997) എന്നിവയിലൂടെ അവർക്കു താരപരിവേഷം ലഭിച്ചു. 2002 ൽ കാബറെ ശൈലിയിൽ റിക്കോർഡ് ചെയ്ത് 'ആസ് എ വുമൺ' എന്ന പേരിൽ ചെയ്ത ഒരു ആൽബം അവർ പുറത്തിറക്കിയിരുന്നു.[4]

2000 ത്തിൽ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ഓസോണിന്റെ അണ്ടർ ദി സാൻഡ് (2000), സ്വിമ്മിംഗ് പൂൾ (2003), ഏഞ്ചൽ (2007) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ ഡക്സ്റ്റർ എന്ന പരമ്പരയിലെ എവ്ലിൻ വോഗൽ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെട്ടു. 2012 ൽ ഒരു പ്രൈംടൈം എമ്മി അവാർഡിനും ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. റെസ്റ്റ്ലെസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് ഈ രണ്ടു നാമനിർദ്ദേശങ്ങളും ലഭിച്ചത്. മറ്റു ടെലിവിഷൻ വേഷങ്ങളിൽ ബ്രോഡ് ചർച്ച്, ലണ്ടൻ സ്പൈ എന്നിവ ഉൾപ്പെടുന്നു. ഇതിൽ രണ്ടാമത്തേതിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015 ലെ "45 യേർസ്" എന്ന ചിത്രത്തിലെ അവരുടെ പ്രകടനത്തിനു മികച്ച നടിക്കുള്ള ബെർലിൻ ഫിലിം ഫെസ്റ്റിവെൽ അവാർഡ്, മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡ്, മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് എന്നിവയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2017 ൽ നടന്ന 74-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള വോൾപി കപ്പ് അവാർഡ് നേടുകയുണ്ടായി.[5] നാല് തവണ സീസർ അവാർഡ് നാമനിർദ്ദേശം ലഭിച്ചിരുന്ന ഷാർലറ്റ്, 2001 ൽ ഒരു ഓണററി സീസർ അവാർഡും, 2002 ൽ ഫ്രാൻസിന്റെ ലിജിയൻ ഓഫ് ഓണറും കരസ്ഥമാക്കിയിരുന്നു. 2000 ൽ കലാപരമായ സംഭാവനകൾക്ക് അവർ OBE നേടുകയും 2015 ൽ യൂറോപ്യൻ ഫിലിം അവാർഡ്സിൽനിന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടുകയും ചെയ്കതു. 2015-ൽ, അവർ ഫ്രഞ്ച് ഭാഷയിൽ "ക്വി ജെ സൂയിസ്" (Who I Am) എന്ന പേരിൽ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു.[6] പിന്നീട് 2017 മാർച്ചിൽ പ്രസിദ്ധീകരിക്കാനായി ഇതിൻറെ ഒരു ഇംഗ്ലീഷ് പരിഭാഷയ്ക്കായി ജോലി ചെയ്തിരുന്നു.

ജീവിതരേഖ

തിരുത്തുക

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും, ബ്രിട്ടീഷ് ആർമി ഓഫീസറുമായിരുന്ന ഗോഡ്ഫ്രെ റാമ്പ്ലിംഗ് (1909-2009), ചിത്രകാരിയായിരുന്ന ഇസബെൽ ആനി (1918-2001) എന്നിവരുടെ മകളായി എസ്സെക്സിലെ സ്റ്റർമർ എന്ന സ്ഥലത്ത അവർ ജനിച്ചു.[7] 1964-ൽ ബ്രിട്ടനിലേയ്ക്ക് മടങ്ങിയെത്തിയതിനുമുൻപ്, ജിബ്രാൾട്ടർ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലായാണ് അവർ തൻറെ ബാല്യകാലം ചെലവഴിച്ചത്.[8] വെഴ്സായില്ലെസ്സിലെ അക്കാഡമിയെ ജീന്നെ ഡി'ആർക്കിലും ഇംഗ്ലണ്ടിലെ ഹെർട്ഫോർഡ്ഷയറിലെ ബുഷിയിലുള്ള ബോർഡിംഗ് സ്കൂളായ സെന്റ് ഹിൽഡാസ് സ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തു. അവരുടെ ഒരേയൊരു സഹോദരി സാറ 1966-ൽ 23-ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തിരുന്നു. അവരും സാറായും തമ്മിൽ വളരെ അടുത്ത ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൗമാര കാലത്ത് രണ്ടുപേരും ഒരുമിച്ച ഒരു ക്യാബറേയിൽ അഭിനയിച്ചിരുന്നു.[9][10][11][12]

കലാരംഗം

തിരുത്തുക



  1. "Charlotte Rampling, fashion icon", harpersbazaar.com; accessed 18 January 2016.
  2. Charlotte Rampling interview, out.com; accessed 1 March 2016.
  3. Smoldering Charlotte Rampling, bbcamerica.com; accessed 18 January 2016.
  4. Rampling recording, ecrannoir.fr; accessed 1 March 2016.
  5. Rapold, Nicolas (9 September 2017). "'The Shape of Water' Takes Top Venice Film Festival Prize". The New York Times Company. Retrieved 9 September 2017.
  6. Charlotte Rampling autobiography Archived 2016-01-19 at the Wayback Machine., vogue.com; accessed 1 March 2016.
  7. "Charlotte Rampling profile at". Filmreference.com. Retrieved 17 October 2010.
  8. Hiscock, John (15 August 2003). "Charlotte's web" – via www.telegraph.co.uk.
  9. Rampling on her Start in Films accessed 1-18-2016
  10. Mackenzie, Suzie (16 August 2003). "A time for happiness". The Guardian. Retrieved 7 February 2014.
  11. Peter Evans (12 April 2009). "Charlotte Rampling famously played a Nazi sex kitten and condemned by the Pope. So what is it she doesn't want us to know?". Daily Mail. Retrieved 9 April 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. "Charlotte Rampling Biography". charlotterampling.net. Archived from the original on 2016-04-16. Retrieved 9 April 2016.
"https://ml.wikipedia.org/w/index.php?title=ഷാർലറ്റ്_റാമ്പ്ലിംഗ്&oldid=3950064" എന്ന താളിൽനിന്ന് ശേഖരിച്ചത്