ചന്ദ്രയാൻ-3
ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. 14 ജൂലൈ 2023 ന് പദ്ധതി വിജയകരമായി വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 വൈകുന്നേരം 6:4 ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി [7]
ഓപ്പറേറ്റർ | ഐഎസ്ആർഒ | ||||
---|---|---|---|---|---|
വെബ്സൈറ്റ് | www | ||||
ദൗത്യദൈർഘ്യം | 1 വർഷം, 4 മാസം and 8 ദിവസം (elapsed) | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
ബസ് | ചന്ദ്രയാൻ | ||||
നിർമ്മാതാവ് | ഐഎസ്ആർഒ | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 3900 കിലോഗ്രാം | ||||
Payload mass | പ്രൊപൾഷൻ മൊഡ്യൂൾ: 2148.00 കി.ഗ്രാം ലാൻഡർ മൊഡ്യൂൾ (വിക്രം): 1752 കി.ഗ്രാം (ഇതിൽ 26 കി.ഗ്രാം ഭാരമുള്ള റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്നു ആകെ: 3900.00 കി.ഗ്രാം | ||||
ഊർജ്ജം | Propulsion Module: 758 W Lander Module: 738W, WS with Bias Rover: 50W | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 14 July 2023IST, (9:05:17 UTC)[1][2] | 14:35:17||||
റോക്കറ്റ് | എൽവിഎം3 മാർക്ക്4 | ||||
വിക്ഷേപണത്തറ | സതീഷ് ധവാൻ സ്പേസ് സെൻ്റർ | ||||
കരാറുകാർ | ഐഎസ്ആർഒ | ||||
ചന്ദ്രൻ ലാൻഡർ | |||||
Spacecraft component | റോവർ | ||||
Invalid parameter | 23 August 2023IST, (12:17 UTC) (പ്ലാൻ) [3][4] | 17:47||||
"location" should not be set for flyby missions | 69.367621 S, 32.348126 E[5] | ||||
(between Manzinus C and Simpelius N craters)[6] | |||||
Two official Chandrayaan-3 mission patches
|
തയ്യാറെടുപ്പുകൾ
തിരുത്തുക2022ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ത്യ. അതിന് ശേഷമായിരിക്കും ചന്ദ്രയാൻ-3 യുടെ ഒരുക്കങ്ങൾ ശക്തമാക്കുക. ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു നിലവിലുള്ള തീരുമാനം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. [8]
വെല്ലുവിളികൾ
തിരുത്തുകഇസ്രോയുടെ ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രോയുമായി സഹകരിക്കുക.[9]
മിഷൻ പ്രൊഫൈൽ
തിരുത്തുകഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 മൂന്ന് ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രനെ തൊട്ടു. വൈകീട്ട് ആറുമണിക്കുശേഷമായിരുന്നു ലാന്റിങ്ക്. [10] ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. നിർണായകമായ അവസാനത്തെ 19 മിനിട്ടിൽ റഫ് ബ്രേക്കിങ് ഫേസ്, ആൾട്ടിട്ട്യൂഡ് ഹോൾഡ് ഫേസ്, ഫൈൻ ബ്രേക്കിങ് ഫേസ്, ടെർമിനൽ ഡിസെൻറ് ഫേസ് എന്നീ നാല് ഘട്ടങ്ങളും കൃത്യമായി പ്രവർത്തിച്ചാണ് പേടകം സോഫ്റ്റ് ലാൻഡിങ് ചെയ്തത്. ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് (ഐ.ഡി.എസ്.എൻ) ആണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ നിരീക്ഷിച്ചത്.[11]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ISRO to launch moon mission Chandrayaan-3 on July 14. Check details". Hindustan Times. 2023-07-06. Archived from the original on 8 July 2023. Retrieved 2023-07-06.
- ↑ "Chandrayaan-3 Launch LIVE Updates: Chandrayaan 3 successfully separated from LVM, injected to internal orbit". mint. 2023-07-14. Archived from the original on 17 July 2023. Retrieved 2023-07-14.
- ↑ "Chandrayaan-3 launch on July 14; August 23-24 preferred landing dates". THE TIMES OF INDIA. 2023-07-06. Archived from the original on 8 July 2023. Retrieved 2023-07-07.
- ↑ "ANI on Twitter". 2023-07-14. Archived from the original on 17 July 2023. Retrieved 2023-07-14.
- ↑ "Mission homepage". Archived from the original on 23 June 2023. Retrieved 29 June 2023.
- ↑ "India launches Chandrayaan-3 mission to the lunar surface". Physicsworld. 14 July 2023. Archived from the original on 17 July 2023. Retrieved 15 July 2023.
- ↑ https://www.chandrayaan-i.com/forum/showthread.php?t=166
- ↑ https://www.dnaindia.com/india/report-isro-planning-7-interplanetary-missions-venus-on-the-to-do-list-2750331
- ↑ "ചന്ദ്രോപരിതലത്തിന് 25 കി.മീ. മുകളിൽ ലാൻഡർ; ലാൻഡിങ് സമയം തീരുമാനിച്ചു, ഒരുക്കങ്ങൾ പൂർണം". Retrieved 2023-08-23.
- ↑ https://www.mathrubhumi.com/videos/newsplus/chandrayan-3-landed-at-moon-1.8846028
- ↑ www.madhyamam.com/amp/science/chandrayaan-3-probe-landed-on-the-moon-surface-1195388