ചാമര സിൽവ

ശ്രീലങ്കൻ ക്രിക്കറ്റർ
(Chamara Silva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് ചാമര സിൽവ എന്നറിയപ്പെടുന്ന ലിൻഡമാലിലേഗെ പ്രഗീത് ചാമര സിൽവ (സിംഹള: චාමර සිල්වාജനനം: 1979 ഡിസംബർ 14ന് പനദുരയിൽ). പന്ത്രണ്ട് വർഷത്തോളം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളും കളിച്ച വലംകൈയ്യൻ ബാറ്റ്സ്മാനും ലെഗ് ബ്രേക്ക് ബൗളറുമാണ് ചാമര[1]. മോശം പ്രകടനത്തിന് ശേഷം സിൽവയ ശീലങ്കൻ ടീമിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര സീസണുകളിൽ പനദുര സ്പോർട്സ് ക്ലബിനായി കളിക്കാറുണ്ട്.

ചാമര സിൽവ
චාමර සිල්වා
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ലിൻഡമാലിലേഗെ പ്രഗീത് ചാമര സിൽവ
ജനനം (1979-12-14) 14 ഡിസംബർ 1979  (44 വയസ്സ്)
പനദുര
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിവലം-കൈയ്യ് ലെഗ് സ്പിൻ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 105)7 ഡിസംബർ 2006 v ന്യൂസിലൻഡ്
അവസാന ടെസ്റ്റ്3 ഏപ്രിൽ 2008 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 101)26 ഓഗസ്റ്റ് 1999 v ഓസ്ട്രേലിയ
അവസാന ഏകദിനം23 നവംബർ 2011 v പാകിസ്താൻ
ആദ്യ ടി20 (ക്യാപ് 6)22 ഡിസംബർ 2006 v ന്യൂസിലൻഡ്
അവസാന ടി2025 നവംബർ 2011 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2007–Bloomfield Cricket and Athletic Club
2005–07Sebastianites Cricket and Athletic Club
2003–05Sinhalese Sports Club
1996-03Panadura Sports Club
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I LA
കളികൾ 11 75 16 261
നേടിയ റൺസ് 537 1,587 175 5,244
ബാറ്റിംഗ് ശരാശരി 33.56 28.85 13.46 31.78
100-കൾ/50-കൾ 1/2 1/13 0/0 2/37
ഉയർന്ന സ്കോർ 152* 107* 38 107*
എറിഞ്ഞ പന്തുകൾ 102 42 18 319
വിക്കറ്റുകൾ 1 1 1 6
ബൗളിംഗ് ശരാശരി 65.00 33.00 15.00 49.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/57 1/21 1/4 1/1
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 20/– 5/– 81/–
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2017

ബാറ്റ് ചെയ്യുമ്പോഴുള്ള വില്ലുകാൽ നില്പ് അദ്ദേഹത്തെ അരവിന്ദ ഡി സിൽവയുടെ ശൈലിയുമായി താരതമ്യപ്പെടുത്തിയിരുന്നു. 2007, 2009, 2011 വർഷങ്ങളിൽ മൂന്ന് ലോക റണ്ണറപ്പ് ശ്രീലങ്കൻ ടീമുകളിൽ സിൽവ ഒരു പ്രധാന അംഗമായിരുന്നു.

ആദ്യകാലം തിരുത്തുക

സിൽവ പനദുര റോയൽ കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത്[2] [3], പനദുര ക്ലബ്ബിന്റെ നായകനുമായിരുന്നു ചാമര. 1998 മുതൽ അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റും 2004 മുതൽ സ്ഥിരമായി ട്വന്റി 20 ക്രിക്കറ്റും കളിച്ചു തുടങ്ങി.

ആഭ്യന്തര കരിയർ തിരുത്തുക

2018 മാർച്ചിൽ 2017–18 സൂപ്പർ ഫോർ പ്രൊവിൻഷ്യൽ ടൂർണമെന്റിനുള്ള കൊളംബോ ടീമിൽ ഇടം നേടി[4][5]. അടുത്ത മാസം, 2018 ലെ സൂപ്പർ പ്രൊവിൻഷ്യൽ ഏകദിന ടൂർണമെന്റിനുള്ള കൊളംബോയുടെ ടീമിലും അദ്ദേഹത്തെ ഉൾപ്പെടുത്തി[6]. 2019 മാർച്ചിൽ കൊളംബോയുടെ 2019 സൂപ്പർ പ്രൊവിൻഷ്യൽ ഏകദിന ടൂർണമെന്റിനുള്ള ടീമിലും ഇടം നേടുകയുണ്ടായി[7].

അന്താരാഷ്ട്ര കരിയർ തിരുത്തുക

ന്യൂസിലാന്റിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം, സഹതാരം മാർവൻ അട്ടപ്പട്ടുവിനേപ്പോലെ ആദ്യ ടെസ്റ്റിലെ രണ്ടിന്നിംഗ്സിലും പൂജ്യനായി പുറത്തായി, ഈ ടെസ്റ്റിൽ ശീലങ്ക അഞ്ച് വിക്കറ്റിന് ന്യൂസിലാൻഡിനോട് പരാജയ്പ്പെട്ടു. എന്നാൽ തന്റെ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 61 റൺസ് നേടുകയും കുമാർ സംഗക്കാരയുമായി 121 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം 152 റൺസ് നേടി പുറത്താകാതെ നിന്നു, 20 ഫോറുകൾ നേടുകയും വാലറ്റത്തെ കൂടുപിടിച്ച് മികച്ച കൂട്ടുകെട്ടുകളിൽ പങ്കാളിയുമായി (പ്രത്യേകിച്ച് ചമിന്ദ വാസുമായി ചേർന്നുള്ള, 88 റൺസിന്റെ കൂട്ട്കെട്ട്).

ലോകകപ്പിന് 3 ആഴ്ച മുമ്പ് ഇന്ത്യയ്‌ക്കെതിരെ സിൽവ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടി[8]. 2007 ലെ ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹത്തിന്റെ മികച്ച ഫോം തുടർന്നു, 4 അർദ്ധസെഞ്ച്വറികളുമായി 43.75 ശരാശരിയിൽ 350 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു, ഇതിൽ ഉയർന്ന സ്കോർ 64 ആയിരുന്നു. മിഡിൽ ഓർഡറിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ശ്രീലങ്കയ്ക്ക് അവരുടെ ഏകദിന, ടെസ്റ്റ് വർഷങ്ങളിൽ മികച്ച മുന്നേറ്റം നടാത്താൻ സഹായിച്ചു, പ്രത്യേകിച്ച് ശ്രീലങ്കയുടേ മുതിർന്ന മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരായ റസ്സൽ അർനോൾഡ് ലോകകപ്പ് അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം.

ചാമരയുടെ അവസാന ടെസ്റ്റ് മത്സരം 2008 ഏപ്രിൽ മൂന്നിന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതെരെയായിരുന്നു, ഈ കളിയുടെ ആദ്യ ഇന്നിംഗ്സിൽ 76 റൺസും രണ്ടാം ഇന്നിംഗ്സിൽ 13 റൺസും നേടി, ഈ മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന് പരാജയപ്പെട്ടു[9].

ഒത്തുകളി ആരോപണങ്ങൾ തിരുത്തുക

മനോജ് ദേശപ്രിയയ്‌ക്കൊപ്പം പനദുര ക്രിക്കറ്റ് ക്ലബ്ബും കലുതാര ഫിസിക്കൽ കൾച്ചർ ക്ലബ്ബും തമ്മിലുള്ള ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് ചമര സിൽവയെ 2017 സെപ്റ്റംബർ മുതൽ രണ്ട് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കുകയുണ്ടായി. ചമര സിൽവ, പനദുര ക്രിക്കറ്റ് ക്ലബ്ബിന്റെ നായകനായിരിക്കെ ജനുവരി 2017-ൽ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിടെ പനദുരക്ലബ്ബിന്റെ അസാധാരണമായ സ്കോറിംഗ് നിരക്കിൽ ചാമരയ്ക്കെതിരെ ഒത്തുകളി ആരോപണം കണ്ടെത്തുകയുണ്ടായി[10][11].

അവലംബം തിരുത്തുക

  1. http://www.espncricinfo.com/ci/content/player/50431.html
  2. St. John's vs Royal Panadura clash will be interesting Archived 16 March 2013 at the Wayback Machine.
  3. St John's and Panadura Royal clash on March 15 and 16 Archived 15 March 2013 at the Wayback Machine.
  4. "Cricket: Mixed opinions on Provincial tournament". Sunday Times (Sri Lanka). 26 March 2018. Archived from the original on 2018-03-27. Retrieved 27 March 2018.
  5. "All you need to know about the SL Super Provincial Tournament". Daily Sports. 26 March 2018. Archived from the original on 27 March 2018. Retrieved 27 March 2018.
  6. "SLC Super Provincial 50 over tournament squads and fixtures". The Papare. Retrieved 27 April 2018.
  7. "Squads, Fixtures announced for SLC Provincial 50 Overs Tournament". The Papare. Retrieved 19 March 2019.
  8. "India v Sri Lanka 2006-07". Cricinfo. 2008-10-16. Retrieved 2017-03-28.
  9. "Full Scorecard of Sri Lanka vs West Indies 2nd Test 2008 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-11.
  10. Weerasinghe, Damith (2017-09-16). "Chamara Silva suspended; Local match fixing verdict released" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-09-19.
  11. "Chamara Silva banned for two years from cricket". ESPNcricinfo. Retrieved 2017-10-16.
"https://ml.wikipedia.org/w/index.php?title=ചാമര_സിൽവ&oldid=3929066" എന്ന താളിൽനിന്ന് ശേഖരിച്ചത്