ചാച്ചിപ്പുന്ന

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
(Chachipunna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചാച്ചിപ്പുന്ന. ഏകദേശം 1000 പേർ ഈ ഗ്രാമത്തിൽ വസിക്കുന്നു.

ചാച്ചിപ്പുന്ന
ഗ്രാമം
ചാച്ചിപ്പുന്ന is located in Kerala
ചാച്ചിപ്പുന്ന
ചാച്ചിപ്പുന്ന
കേരളത്തിലെ സ്ഥാനം
ചാച്ചിപ്പുന്ന is located in India
ചാച്ചിപ്പുന്ന
ചാച്ചിപ്പുന്ന
ചാച്ചിപ്പുന്ന (India)
Coordinates: 9°5′0″N 76°54′0″E / 9.08333°N 76.90000°E / 9.08333; 76.90000
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ഭൂമിശാസ്ത്രം

തിരുത്തുക

പുന്നല വില്ലേജിൽ ഉൾപ്പെടുന്ന ഈ ഗ്രാമം പത്തനാപുരത്തു നിന്നും 6 കി.മീ. തെക്കുകിഴക്കായും പുനലൂരിൽ നിന്നും 12 കി.മീ. വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ചാച്ചിപ്പുന്നയുടെ വടക്കുഭാഗം കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമത്തിലൂടെ കല്ലട നദിയുടെ ഒരു പോഷകനദി ഒഴുകുന്നുണ്ട്. പത്തനാപുരത്തേക്കും പുനലൂരിലേക്കുമുള്ള റോഡുകൾ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട്.

ചരിത്രം

തിരുത്തുക

ചാച്ചിപ്പുന്ന ഗ്രാമത്തിൽ നിന്നു കണ്ടെത്തിയ പുരാതന ക്ഷേത്രങ്ങളും വീടുകളും സൂചിപ്പിക്കുന്നത് ഇവിടെ 500 മുതൽ ആയിരം വർഷങ്ങൾക്കു മുമ്പുതന്നെ ജനവാസമുണ്ടായിരുന്നുവെന്നാണ്. തമിഴ്നാട്ടിൽ നിന്നുള്ള ആക്രമണകാരികളുടെ കടന്നുവരവിനെത്തുടർന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തുവെന്ന് പറയപ്പെടുന്നു. തീയും വാളുമായി ആക്രമണത്തിനെത്തിയ ഇവരെ തീവെട്ടിക്കൊള്ളക്കാർ എന്നുവിളിക്കാറുണ്ട്.

ഗ്രാനൈറ്റ് സ്ലാബുകൾ കൊണ്ട് നിർമ്മിച്ച വാളുകൾ ചാച്ചിപ്പുന്നയിലെ ഒരു ശവക്കല്ലറയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുരാതന കാലത്തെ ചില നന്നങ്ങാടികളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ബി.സി. പത്താം നൂറ്റാണ്ടിനും എ.ഡി. അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിൽ നിലനിന്നിരുന്ന മെഗാലിത്തിക്ക് സംസ്കാരത്തിൻറെ അവശേഷിപ്പുകളായി ഇവയെ കണക്കാക്കാം.

ചാച്ചിപ്പുന്നയിലുള്ള ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും കോഴഞ്ചേരി, കുമ്പനാട്, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്. തകർക്കപ്പെട്ട ഭവനങ്ങളിൽ നിന്ന് ലഭിച്ച വെട്ടുകല്ല് ഉപയോഗിച്ച് ഈ ഗ്രാമത്തിലെ ചില കുടുംബങ്ങൾ അവരുടെ വീടുകൾ നിർമ്മിച്ചിട്ടുണ്ട്.  

ജനജീവിതം

തിരുത്തുക

ചാച്ചിപ്പുന്നയിലെ പ്രധാന തൊഴിൽ കൃഷിയാണ്. റബ്ബർ, നെല്ല്, നാളികേരം, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാന കാർഷിക വിളകൾ. ഗ്രാമത്തിലെ ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിലും മധ്യേഷ്യയിലും ജോലിചെയ്യുന്നു. ദാരിദ്ര്യവും വ്യവസായങ്ങളുടെ കുറവും ആളുകളിലെ മദ്യപാനശീലവുമാണ് ചാച്ചിപ്പുന്ന ഗ്രാമത്തിലെ പ്രധാന പ്രശ്നങ്ങൾ.

സ്ഥാപനങ്ങൾ

തിരുത്തുക

ഈ ഗ്രാമത്തിലെ ഒരു പ്രധാന പ്രാഥമിക വിദ്യാലയമാണ് മാർത്തോമ സ്കൂൾ.

ഗ്രാമത്തിൽ ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്തുമതക്കാരും വസിക്കുന്നുണ്ട്. മാർത്തോമ സിറിയൻ പള്ളിയും ഹിന്ദു ക്ഷേത്രവും  മദ്രസയും മുസ്ലീം പള്ളിയും ചാച്ചിപ്പുന്നയിലുണ്ട്.

"https://ml.wikipedia.org/w/index.php?title=ചാച്ചിപ്പുന്ന&oldid=3405684" എന്ന താളിൽനിന്ന് ശേഖരിച്ചത്