തീവെട്ടി

(തീവെട്ടിക്കൊള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തരം പന്തമാണ് ദീപയഷ്ടി അഥവാ തീവെട്ടി. ഭീബട്ടി എന്നും അറിയപ്പെടുന്നു. ക്ഷേത്രങ്ങളിൽ ദേവനെ പുറത്തെഴുന്നള്ളിക്കുമ്പോൾ (ആനപ്പുറത്തായാലും ശീവേലിക്കായാലും) തീവെട്ടി മുന്നിൽ പിടിക്കുന്ന പതിവുണ്ട്. രാജാക്കന്മാരും മറ്റും രാത്രികാലത്ത് എഴുന്നള്ളുമ്പോൾ മുന്നിൽ ദീപയഷ്ടിയാണ് പിടിക്കുക. കേരളത്തിലെ ആചാരപരമായ 'വിളക്കു'കളിൽ പ്രധാനപ്പെട്ടവയാണ് തീവെട്ടിയും കുത്തുവിളക്കും ചങ്ങലവട്ടയും. ഒരു നീണ്ട കോലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ടുള്ള എട്ടു ശിഖരങ്ങളുള്ള പന്തമാണ് ദീപയഷ്ടി . 'എട്ട് കാലുകൾ' ഉള്ളതുകൊണ്ടാണ് ദീപയഷ്ടി എന്ന പേരുവന്നത്. എട്ട് കാലിലും തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിക്കുകയാണ് ചെയ്യുക. ഒരാൾ തീവെട്ടി പിടിച്ചു നടക്കുമ്പോൾ മറ്റൊരാൾ പാത്രത്തിൽ എണ്ണയുമായി അനുഗമിക്കും. ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച തീവെട്ടി താഴ്ത്തിയിട്ട് അനുഗാമിയെക്കൊണ്ട് അതിൽ എണ്ണയിറ്റിക്കും.

ക്ഷേത്രങ്ങളിൽ ദേവനെ എഴുന്നള്ളിക്കുമ്പോൾ സാധാരണ തീവെട്ടി ഉപയോഗിക്കാറുണ്ട്

തീവെട്ടിക്കൊള്ളതിരുത്തുക

തീവെട്ടിക്കൊള്ള എന്ന പ്രയോഗം അർത്ഥമാക്കുന്നത് യതൊരു മറയുമില്ലാത്ത കൊള്ള എന്നാണ്. പണ്ട് കാലത്ത് രാജാക്കന്മാർ സ്ഥിരം പടയാളികൾക്ക് പുറമെ സാമന്തന്മാരിൽനിന്നും നാട്ടുപ്രഭുക്കളിൽനിന്നും യുദ്ധാവശ്യങ്ങൾക്ക് പടയാളികളെ വിട്ടുതരാൻ ആവശ്യപ്പെടും. അവർക്ക് ശമ്പളം ഇല്ലായിരുന്നു. ഇത്തരം നായർ പടയാളികൾ പടക്ക് ശേഷം താന്താങ്ങളുടെ നാട്ടിലേക്ക് തിരിച്ചു വരുന്ന വഴി കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിക്കും. ഇത് അംഗീകൃതവുമായിരുന്നു.

ചിത്രശാലതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദീപയഷ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.