ഇരുളൻ വേലിനീലി

(Celatoxia albidisca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്ത് തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം ചിത്ര ശലഭമാണ് ഇരുളൻ വേലിനീലി (White Disc Hedge Blue). അതിനാൽ ഇവയെ തെക്കേ ഇന്ത്യയിലെ തനത് ചിത്രശലഭമായി കണക്കാക്കുന്നു. Celatoxia albidisca എന്നതാണ് ശാസ്ത്രനാമം.[1][2][3] കേരളവും കർണാടകവും തമിഴ്നാടും ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലകളിലാണ് ഇവയുടെ താവളങ്ങൾ. മലങ്കാടുകളിലും കാടുകളുടെ സമീപങ്ങളിലും തുറസായ സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്. കൂട്ടമായാണ് ഇവ മിക്കപ്പോഴും കാണുന്നത്. കാട്ടരുവിയുടെ തീരങ്ങളിൽ കൂട്ടത്തോടെയിരുന്ന് വെയിൽ കായാറുണ്ട്. കുറച്ച് നേരത്തെ പറക്കലിനു ശേഷം വിശ്രമിക്കാറുണ്ടെങ്കിലും ദീർഘനേരം പറക്കാനും ഇവയ്ക്ക് മടിയില്ല.

Whitedisc Hedge Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. albidisca
Binomial name
Celatoxia albidisca
(Moore, 1883)
Synonyms
  • Cyaniris albidisca Moore, 1883
  • Lycaenopsis albidisca (Moore) Chapman, 1909
  • Lycaenopsis marginata albidisca (Moore); Fruhstorfer, 1922
  • Celastrina carna albidisca (Moore) Cantlie, 1963

ആൺശലഭത്തിന്റെ ചിറക് പുറത്തിന് നീലനിറമാണ്. മുൻചിറകിന്റേയും പിൻ ചിറകിന്റേയും ഏകദേശം മദ്ധ്യഭാഗത്തായി ഒരു വെളുത്ത പാട് കാണാം.ചിറകിന്റെ അരികുകളിൽ കറുത്ത കരയുണ്ട്. ചിറകിന്റെ അടിവശത്തിന് ഇളം നീലകലർന്ന വെള്ള നിറമാണ്. വെളുപ്പിൽ ഇരുണ്ട നിറത്തിലുള്ള ചെറിയ പുള്ളികളും വരകളും കാണാം. പെൺ ശലഭത്തിന്റെ ചിറകുപുറത്തിന് മങ്ങിയ മങ്ങിയ നിറമാണ്. പെൺശലഭങ്ങൾക്ക് ആൺശലഭങ്ങളെ അപേക്ഷിച്ച് ചിറകുപുറത്തെ വെളുത്ത പാടിന് വലിപ്പം കൂടൂതലായിരിക്കും. മാത്രമല്ല അവയുടെ ചിറകിന്റെ അരികത്തെ കറുത്ത കരയുടെ വീതിയും കൂടൂതലായിരിക്കും.

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 140. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 325–326.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 217–218.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 നവംബർ 18


"https://ml.wikipedia.org/w/index.php?title=ഇരുളൻ_വേലിനീലി&oldid=2817612" എന്ന താളിൽനിന്ന് ശേഖരിച്ചത്