മൊംസൊരൊയ കൊട്ടാരം
പാരിസിൽ നിന്ന് 250 കിലോമീറ്ററും അറ്റ്‍ലാന്റിക് തീരപ്രദേശത്തുനിന്ന് 160 കിലോമീറ്ററും (99 മൈൽ) അകലെ പടിഞ്ഞാറൻ ഫ്രാൻസിലെ മെയ്ൻ-എറ്റ്-ലോയർ ഡെപാർട്ട്മെന്റിലെ ചെറിയ മാർക്കറ്റ് ടൗണായ മൊംസൊരൊയ നഗരത്തിലെ ലോയർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നവോത്ഥാന കൊട്ടാരമാണ് മൊംസൊരൊയ കൊട്ടാരം (French: Château de Montsoreau ; French pronunciation: [ʃɑto d(ə) mɔ̃soʁo]).[1][2] ലോയർ, വിയന്നെ എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്തും അഞ്‌ജു, പൊയിറ്റൗ, ടൂറൈൻ എന്നീ മൂന്ന് ചരിത്രപരമായ പ്രദേശങ്ങൾ കൂട്ടിമുട്ടുന്ന സ്ഥാനത്തും സ്ഥിതിചെയ്യുന്ന മൊംസൊരൊയ കൊട്ടാരത്തിന് അസാധാരണമായ ഒരു സ്ഥാനമുണ്ട്.
മൊംസൊരൊയ കൊട്ടാരം | |
---|---|
Château de Montsoreau | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | നവോത്ഥാന |
സ്ഥാനം | മൊംസൊരൊ ഫ്രാൻസ് |
വിലാസം | Château de Montsoreau - Musée d'art contemporain F-49730 Montsoreau ഫ്രാൻസ് |
നിർദ്ദേശാങ്കം | 47°12′56″N 0°03′44″E / 47.2156°N 0.0622°E |
Current tenants | Philippe Méaille |
പദ്ധതി തുടക്കംക്കുറിച്ച ദിവസം | 1453 |
പദ്ധതി അവസാനിച്ച ദിവസം | 1461 |
ഉയരം | 45 m |
സാങ്കേതിക വിവരങ്ങൾ | |
തറ വിസ്തീർണ്ണം | 3,500 m² (37,674 ft²) |
വെബ്സൈറ്റ് | |
en | |
Official name | Loire Valley between Sully-sur-Loire and Chalonnes |
Criteria | Cultural: i, ii, iv |
Reference | 933 |
Inscription | 2000 (24-ആം Session) |
Area | 86,021 ha |
Buffer zone | 213,481 ha |
2015 ൽ, മൊംസൊരൊയ കൊട്ടാരത്തിന്റെ ഭൂസ്വത്തിനെ 25 വർഷത്തെ എംഫിയൂട്ടിക് പാട്ടത്തിന് ഫ്രഞ്ച് സമകാലീന ആർട്ട് കളക്ടർ ഫിലിപ്പ് മെയ്‌ലെ, ഫ്രഞ്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മൈൻ-എറ്റ്-ലോയറിന്റെ പ്രസിഡന്റ് ക്രിസ്റ്റ്യൻ ഗില്ലറ്റുമായി ഒപ്പുവെച്ചു.[3][4][5][6] മൊംസൊരൊയ കൊട്ടാരം റാഡിക്കൽ കൺസെപ്ച്വലിസ്റ്റുകളായ ആർട്ട് & ലാംഗ്വേജിന്റെ അസാധാരണമായ ശേഖരത്തിന്റെ ഭവനമായി മാറി. ഇതിനെ ചാറ്റോ ഡി മൊംസൊരൊയ-മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് എന്ന് പുനർനാമകരണം ചെയ്തു.[7][8][9][10]
ദേശീയവും അന്തർദേശീയവുമായ പരിരക്ഷകൾ
തിരുത്തുക1862, 1930, 1938 എന്നീ വർഷങ്ങളിൽ ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം ഒരു ചരിത്രസ്മാരകമായി മൊംസൊരൊയ കൊട്ടാരത്തിന്റെ ഭാഗങ്ങൾ പട്ടികപ്പെടുത്തി. [11] 2000 നവംബർ 30 മുതൽ സൺലി-സർ-ലോയറിനും ചലോൺസ്-സർ-ലോയറിനുമിടയിലുള്ള ലോയർ വാലി, മൊംസൊരൊയും കൊട്ടാരവും മൊംസൊരൊയും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ചേർത്തിട്ടുണ്ട്.[12]
ഗാലറി
തിരുത്തുകഅവലംബം
തിരുത്തുക- ↑ point zero at square in front of Notre Dame
- ↑ https://france3-regions.francetvinfo.fr/pays-de-la-loire/2014/07/07/page-dete-decouvrez-montsorau-un-chateau-les-pieds-dand-leau-513207.html
- ↑ "Ettore Sottsass ou la liberté guidant l'artiste". Le Monde.fr (in ഫ്രഞ്ച്). Retrieved 30 September 2018.
- ↑ "Chateau de Montsoreau – FIAC". fiac.com (in ഫ്രഞ്ച്). 23 September 2017. Archived from the original on 2018-09-30. Retrieved 30 September 2018.
- ↑ "chateau-de-montsoreau-copie". artpress.com (in ഫ്രഞ്ച്). Retrieved 30 September 2018.
- ↑ "Everybody Talks About Collecting with Their Eyes, Not Their Ears; Few Do It Like Philippe Meaille". Art Market Monitor (in അമേരിക്കൻ ഇംഗ്ലീഷ്). 2014-09-22. Archived from the original on 2019-03-27. Retrieved 2018-10-16.
- ↑ "Largest Art & Language Collection Finds Home – artnet News". artnet News. 23 June 2015. Retrieved 29 September 2018.
- ↑ "Everybody Talks About Collecting with Their Eyes, Not Their Ears; Few Do It Like Philippe Meaille". Art Market Monitor. 22 September 2014. Archived from the original on 2019-03-27. Retrieved 29 September 2018.
- ↑ "Ettore Sottsass, rebelle et poète au pays du design". Marie Claire (in ഫ്രഞ്ച്). Retrieved 30 September 2018.
- ↑ "French Collector Pulls Loans from MACBA After Catalonia Referendum". Artforum. Retrieved 30 September 2018.
- ↑ Ministry of Culture: Château (in French)
- ↑ "Val de Loire entre Sully-sur-Loire et Chalonnes" (in ഫ്രഞ്ച്). whc.unesco.org. 2000.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള മൊംസൊരൊയ കൊട്ടാരം യാത്രാ സഹായി