കരോലിൻ ബെന്നറ്റ്

(Carolyn Bennett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരോലിൻ ആൻ ബെന്നറ്റ് PC MP (ജനനം. ഡിസംബർ 20, 1950) ഒരു കനേഡിയൻ ഡോക്ടറും രാഷ്ട്രീയക്കാരിയുമാണ്. മാനസികാരോഗ്യത്തിന്റെയും ആസക്തിയുടെയും മന്ത്രിയായും 2021 ഒക്ടോബർ 26 മുതൽ ആരോഗ്യ സഹമന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിബറൽ പാർട്ടി അംഗമായ അവർ 1997 മുതൽ ഹൗസ് ഓഫ് കോമൺസിൽ ടൊറന്റോ-സെന്റ്. പോൾ മണ്ഡലത്തിൽനിന്നുള്ള അംഗമാണ്. മുമ്പ് 2003 മുതൽ 2006 വരെ പൊതുജനാരോഗ്യ സഹമന്ത്രിയായും 2015 മുതൽ 2021 വരെ ക്രൌണ്-ഇൻഡിജീനിയസ് കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബെന്നറ്റ് 20 വർഷക്കാലം ഡോക്ടറായി ജോലി ചെയ്തിരുന്നു.

കരോലിൻ ബെന്നറ്റ്
മാനസികാരോഗ്യം, ആസക്തി എന്നിവയുടെ മന്ത്രി
ആരോഗ്യ സഹമന്ത്രി
പദവിയിൽ
ഓഫീസിൽ
October 26, 2021
പ്രധാനമന്ത്രിജസ്റ്റിൻ ട്രൂഡോ
മുൻഗാമിOffice established
Minister of Crown–Indigenous Relations
ഓഫീസിൽ
November 4, 2015 – October 26, 2021
പ്രധാനമന്ത്രിജസ്റ്റിൻ ട്രൂഡോ
മുൻഗാമിബെർണാഡ് വാൽകോർട്ട്
പിൻഗാമിമാർക്ക് മില്ലർ
പൊതു ആരോഗ്യ സഹമന്ത്രി
ഓഫീസിൽ
December 12, 2003 – February 5, 2006
പ്രധാനമന്ത്രിപോൾ മാർട്ടിൻ
മുൻഗാമിOffice established
പിൻഗാമിOffice abolished
Member of the കനേഡിയൻ Parliament
for Toronto—St. Paul's
St. Paul's (1997–2015)
പദവിയിൽ
ഓഫീസിൽ
June 2, 1997
മുൻഗാമിബാരി കാംബെൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
കരോലിൻ ആൻ ബെന്നറ്റ്

(1950-12-20) ഡിസംബർ 20, 1950  (74 വയസ്സ്)
Toronto, Ontario
രാഷ്ട്രീയ കക്ഷിLiberal
പങ്കാളിപീറ്റർ ഒബ്രയാൻ
വസതിsForest Hill,[1] Toronto, Ontario
വിദ്യാഭ്യാസംഹവർഗൽ കോളേജ്
അൽമ മേറ്റർയൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ (MD)
തൊഴിൽവൈദ്യൻ

ആദ്യകാല ജീവിതം

തിരുത്തുക

1950 ഡിസംബർ 20-ന് ടൊറോണ്ടോയിലാണ് കരോലിൻ ആൻ ബെന്നറ്റ് ജനിച്ചത്. ഹവർഗൽ കോളേജിൽ പഠനം നടത്തി.[2][3] അവൾ 1974-ൽ[4] ടൊറോണ്ടോ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അവർ, 1976-ൽ ഫാമിലി മെഡിസിനിൽ സർട്ടിഫിക്കേഷൻ നേടി. 2004-ൽ, കാനഡയിലെ സൊസൈറ്റി ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് വൈദ്യശാസ്ത്രത്തിലെ അവളുടെ സംഭാവനകളുടെ പേരിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിൽ അവർക്ക് ഒരു ഓണററി ഫെലോഷിപ്പ് സമ്മാനിച്ചു.[5]

പ്രൊഫഷണൽ കരിയർ

തിരുത്തുക

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബെന്നറ്റ് 20 വർഷക്കാലം കുടുംബ വൈദ്യനായിരുന്നു.[6] 1977 മുതൽ 1997 വരെ ടൊറന്റോയിലെ വെല്ലസ്ലി ഹോസ്പിറ്റലിലും വിമൻസ് കോളേജ് ഹോസ്പിറ്റലിലും ഫാമിലി ഫിസിഷ്യനായി ജോലി ചെയ്ത ബെന്നറ്റ് ബെഡ്ഫോർഡ് മെഡിക്കൽ അസോസിയേറ്റ്സിന്റെ സ്ഥാപക പങ്കാളിയായിരുന്നു.

സ്വകാര്യ ജീവിതം

തിരുത്തുക

കനേഡിയൻ സിനിമാ നിർമ്മാതാവ് പീറ്റർ ഒബ്രയനെ ബെന്നറ്റ് വിവാഹം കഴിച്ചു. അവർക്ക് ജാക്ക്, ബെൻ എന്നീ രണ്ട് ആൺമക്കളുണ്ട്.[7]

  1. "Search For Contributions". Elections Canada. Retrieved 2021-06-23.
  2. "BENNETT, The Hon. Dr. Carolyn, P.C., M.D." Library of Parliament. Retrieved 8 November 2015.
  3. "NOTABLE OLD GIRLS". Havergal College. Retrieved 8 November 2015.
  4. "Meet the new cabinet ministers from the University of Toronto". University of Toronto. 4 November 2015. Retrieved 3 July 2021.
  5. "Media Advisory: The Honourable Dr. Carolyn Bennett Receives Honorary Fellowship from the SOGC". Canadian Corporate News. June 25, 2004.
  6. "Women Physicians Change the World – Political Activism – Dr. Jill Stein". fmwc.ca. Archived from the original on 2019-04-26. Retrieved 2019-02-07.
  7. "The Honourable Carolyn Bennett". 3 November 2015. Archived from the original on 2021-10-26. Retrieved 2023-01-20.
"https://ml.wikipedia.org/w/index.php?title=കരോലിൻ_ബെന്നറ്റ്&oldid=3958293" എന്ന താളിൽനിന്ന് ശേഖരിച്ചത്