പീരങ്കി

(Cannon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീരങ്കികൾ ആദ്യമായി ചൈനയിലാണ് നിർമ്മിക്കപ്പെട്ടത്. ആദ്യകാല വെടിമരുന്ന് ആയുധമായിരുന്ന പീരങ്കി ഉപരോധായുധങ്ങൾക്ക് (ഇംഗ്ലീഷ്:Siege weapons) പകരമായി ഉപയോഗിക്കപ്പെട്ടു. കൈപ്പീരങ്കി ആദ്യമായി പശ്ചിമേഷ്യയിൽ ഉപയോഗിക്കപ്പെട്ടത് 1260ലെ ഐൻ ജാലൂത്ത് യുദ്ധത്തിലാണ് എന്ന് കരുതപ്പെടുന്നു . യൂറോപ്പിൽ ആദ്യമായി പീരങ്കികൾ ഉപയോഗിച്ചത് പതിമൂന്നാം ശതകത്തിൽ ഐബീരിയയിൽ ആണ്. മദ്ധ്യകാലത്തിനു ശേഷം വൻ പീരങ്കികൾ ഭാരം കുറഞ്ഞ പീരങ്കികൾക്ക് വഴി മാറി

ജാവൻ പീരങ്കി -ഭൂമിയിൽ വച്ച് ഏറ്റവും വലിയ ചക്രമുള്ള പീരങ്കി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.

നാവിക യുദ്ധങ്ങൾക്കും പീരങ്കി ഉപയോഗിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇവ ഉപയോഗിച്ചിരുന്നു. ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്. മിസൈലുകളുടെ വരവോടെ ഇവയ്ക്കു പ്രാധാന്യം നഷ്ടമായി.

ചരിത്രം

തിരുത്തുക

ചൈനയിലെ ഉദയം

തിരുത്തുക

വെടിമരുന്നിന്റെ കണ്ടുപിടത്തോടു കൂടി ചൈനയിൽ ഉണ്ടായിരുന്ന ഇത് ആദ്യ കാലങ്ങളിൽ ഒരുതരം തീകുന്തം തെരിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. മുളയും കടലാസും ഉപയോഗിച്ച് നിർമിച്ചിരുന്ന പീരങ്കികൾ പിന്നീട് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങി. പിന്നീട് പീരങ്കികളുടെ ഉപയോഗം അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും എത്തി.

അധികവായനയ്ക്ക്

തിരുത്തുക

കൈപ്പീരങ്കി

ചിത്രസഞ്ചയം

തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=പീരങ്കി&oldid=2429171" എന്ന താളിൽനിന്ന് ശേഖരിച്ചത്