സീനനത്തേസിയ

(Caenagnathasia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓവിരാപ്ടോർ വിഭാഗത്തിൽ പെടുന്ന ഒരു ദിനോസർ ആണ് സീനനത്തേസിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ്. 1993-1994ൽ ആണ് ഇവയുടെ വിവരണവും വർഗ്ഗീകരണവും നടന്നത്. ജെനുസിന്റെ അടിസ്ഥാനം ആയ ആദ്യ ഫോസ്സിൽ ഹോലോ ടൈപ്പ് N 401/12457 ആണ്. ഇതിനു ശേഷം മറ്റൊരു ഫോസ്സിൽ കൂടി കിട്ടുകയുണ്ടായി (N 402/12457). കണ്ടെത്തിയിടുള്ള രണ്ടു ഫോസ്സിലും പ്രായപൂർത്തി ആയ ദിനോസറുകൾ ആണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് [1].

Caenagnathasia
Temporal range: Late Cretaceous, 90 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Pennaraptora
ക്ലാഡ്: Oviraptorosauria
Genus: Caenagnathasia
Currie, Godfrey & Nesov, 1993
Species:
C. martinsoni
Binomial name
Caenagnathasia martinsoni
Currie, Godfrey & Nesov, 1993

ശാരീരിക ഘടന

തിരുത്തുക

വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ ഏകദേശം 2 അടി നീളവും ,1. 4 കിലോ ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളു.[2]

  1. P.J. Currie, S.J. Godfrey, and L. Nessov, 1994, "New caenagnathid (Dinosauria, Theropoda) specimens from the Upper Cretaceous of North America and Asia", Canadian Journal of Earth Sciences 30(10-11): 2255-2272
  2. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 152
"https://ml.wikipedia.org/w/index.php?title=സീനനത്തേസിയ&oldid=2446991" എന്ന താളിൽനിന്ന് ശേഖരിച്ചത്