ബൈറണോസോറസ്

(Byronosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറാണ് ബൈറണോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. മംഗോളിയിലെ ഗോബി മരുഭുമിയിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. രണ്ടു ഫോസ്സിലുകളാണ് ഇത് വരെ കണ്ടുകിട്ടിയിട്ടുള്ളത് ഇതിൽ ഇവയുടെ തലയോട്ടി ട്രൂഡോഡിഡ് വർഗ്ഗത്തിലെ തന്നെ മികച്ച ഫോസ്സിൽ ആണ് .

Byronosaurus
Temporal range: Late Cretaceous, 80–75 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Byronosaurus

Norell, Makovicky & Clark, 2000
Species
  • B. jaffei Norell, Makovicky & Clark, 2000 (type)

ശാരീരിക ഘടന

തിരുത്തുക

ചെറിയ ദിനോസർ ആയിരുന്നു ഇവ ഏകദേശം 5 അടി നീളവും , 4 കിലോ ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളു.[1]

രണ്ട് കുഞ്ഞുങ്ങൾ

തിരുത്തുക

1994 ൽ മാർക്ക്‌ നോരെൽ മുട്ടയിൽ നിന്നും വിരിഞ്ഞിറങ്ങാൻ തുടങ്ങുന്ന രണ്ട് ബൈറണോസോറസ് കുഞ്ഞുങ്ങളുടെ ഫോസ്സിൽ കണ്ടെത്തുകയുണ്ടായി. എന്നാൽ കുടുതൽ പഠനത്തിൽ നിന്നും ആ കൂട് ഒരു ഓവിരാപ്റ്റൊർ ഇനത്തിൽ പെട്ട ദിനോസറിന്റെ ആണ് എന്ന് കണ്ടെത്തി. ഇത് രണ്ടു നിഗമനങ്ങളിൽ ശാസ്ത്ര ലോകത്തെ എത്തിച്ചു.

  • ഒന്ന് ഓവിരാപ്റ്റൊർ ഇവയെ ഭക്ഷണമാക്കാൻ കൊണ്ട് വന്നതാകാം തന്റെ കൂട്ടിൽ.
  • രണ്ട് ഇന്നത്തെ കുയിലുകളെ പോലെ മറ്റു ദിനോസറുകളുടെ കൂട്ടിൽ ആവാം ബൈറണോസോറസ് മുട്ടയിട്ടിരുന്നതു.[2]
  1. Montague, R. (2006) "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)[പ്രവർത്തിക്കാത്ത കണ്ണി]". Florida Scientist 69(4):243–257
  2. Norell, Mark A. (November 4, 1994). "A theropod dinosaur embryo and the affinities of the Flaming Cliffs dinosaur eggs". Science. 266 (5186): 779–782. doi:10.1126/science.266.5186.779. PMID 17730398. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ബൈറണോസോറസ്&oldid=3911803" എന്ന താളിൽനിന്ന് ശേഖരിച്ചത്