ഹിമാലയൻ ശരപ്പക്ഷി

(Blyth’s Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആംഗലത്തിൽ Pacific swift എന്ന പേരും ശാസ്ത്രീയ പേര് Apus pacificus എന്നുമുള്ള ഹിമാലയൻ ശരപ്പക്ഷി[2] [3][4][5] ഒരു ദേശാടനപ്പക്ഷിയാണ്. Apus pacificus leuconyx അഥവാ Apus leuconyx (ഇംഗ്ലീഷ്: Blyth's swift) ആണ് ദക്ഷിണേഷ്യയിൽ കാണപ്പെടുന്നത്.[6]

ഹിമാലയൻ ശരപ്പക്ഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. pacificus
Binomial name
Apus pacificus
(Latham, 1801)
   Breeding visitor
   Breeding range of three former subspecies
   Non-breeding
(ranges are approximate)

പ്രജനനം

തിരുത്തുക

ഗുഹകളിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലും കൂട് ഉണ്ടാക്കുന്നു. പകുതിയുള്ള കപ്പിന്റെ ആകൃതിയിലുള്ള ഇവയുടെ കൂട്, തിരശ്ചീന തലത്തിൽ ഉണങ്ങിയ പുല്ലും മൃദുവായ വസ്തുക്കളും ചേർത്തു് ഉമിനീരുകൂട്ടി ഉറപ്പിക്കുന്നു.2-3 വെള്ള മുട്ടകളാണ് ഇടുന്നത്. .[7] 17 ദിവസംകൊണ്ട് വിരിയുന്നു.കുറെ ദിവസംകൊണ്ട് മാത്രമെ കുഞ്ഞുങ്ങൾ പറക്കാനാവുന്നുള്ളു.വിരിയുമ്പോൾ തൂവലുകൾ ഉണ്ടാവില്ല. കണ്ണുകൾ തുറക്കില്ല. മോശം കാലാവസ്ഥയിൽ രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാനാവാതാവുമ്പോൾ അവ ശരീരത്തിലെ കൊഴുപ്പുകൊണ്ട് ജീവൻ നിലനിർത്തും.പൂവനും പിടയും ചേർന്നാണ് അടയിരിക്കുന്നതുംകുഞ്ഞുങ്ങളെ തീറ്റുന്നതും.

മറ്റു ശരപക്ഷികളെപ്പോലെ പറക്കുന്നതിനിടയിൽ പിടിക്കുന്ന പ്രാണികളാണ് ഇവയുടെ ഭക്ഷണം.[8] ഇവ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ഉയരത്തിലാണ് ഇര തേടുന്നത്. ഇവ വൈവിദ്ധ്യമുള്ള തീറ്റകഴിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നടത്തിയ പഠനത്തിൽ ഇവ കൃഷി , വനം എന്നിവയുടെ സ്ത്രു കീടങ്ങളെ ഭക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. [9] ഈ പക്ഷിയെHirundo pacifica'’ എന്നാണ് ആദ്യമായി 1801ൽ ജോൺ ലതാം എന്ന പക്ഷി ശാസ്ത്രഞജ്ഞൻ ആദ്യമായി രേഖപ്പെടുത്തിയത്.[10]

രൂപവിവരണം

തിരുത്തുക
 
കൂടിനുള്ള വസ്തുക്കളുമായി , ജപ്പാനിൽ

17-18 സെ.മീ. നീളം, 43-54 സെ.മീ ചിറകു വിരിപ്പ്,.[11] പിടകൾക്ക് അല്പം വലിപ്പം കൂടും [8] ഇതിന്റെ ഫോർക്ക് പോളുള്ള വാൽ കൂടുതൽ കുഴിഞ്ഞതാണ്. ചാര നിറമുള്ള തലയാണ്. ചിറകിന്റെ അടിവശത്തിന് ചാര നിറം. മുഴുവൻ കറുപ്പായ ഈ പക്ഷിയുടെ മുതുക് വെളുപ്പാണ്. അടിവശത്ത് കടുത്ത വരകളുണ്ട്. ദ്വിലിംഗങ്ങളും കാഴ്ചയ്ക്ക് ഒരേപോലെയാണ്. കണ്ണിനു തവിട്ടു നിറം, ചെറിയ കൊക്ക്, ചെറി കാലുകൾ.[11] ചാര നിറത്തിലുള്ള കഴുത്തും അതിലും ഇരുണ്ട അടിവശവും ഉണ്ട്.

പൂർവഏഷ്യയിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കു കിഴക്കെ ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. ദക്ഷിണ ഇന്തോനേഷ്യ, മെലാനേഷ്യ, ആസ്ത്രേലിയ, ടാൻസ്മാനിയ, സുമാത്ര, ജാവ എന്നിവിടങ്ങളിലേക്കും ഡേശാടനം നടത്താറുണ്ട്.[12] ഇവയെ ന്യുസിലാന്റ്, ബ്രുണൈ, മാലി ദ്വീപ്, സീഷെൽസ് എന്നിവിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 
ജപ്പാനിൽ, കൂടുണ്ടാക്കാനുള്ള വസ്തുക്കളുമായി
  1. "Apus pacificus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
  6. Leader, P J. (2011). "Taxonomy of the Pacific Swift Apus pacificus Latham, 1802, complex". Bulletin of the British Ornithologists' Club. 131: 81–93.
  7. Lack, David (1956). "A review of the genera and nesting habits of swifts". The Auk. 73 (1): 1–32. JSTOR 4081635.
  8. 8.0 8.1 Chantler (1999) p. 455.
  9. Cheng, Zhaoqin; Zhou, Benxiang (1987). "Diet analyses of the large white-rumped swift, Apus pacificus, at Chenlushan Island in the Yellow Sea and examination of their pattern of activities by radar". Acta Zoologica Sinica. 33: 180–186.
  10. Latham (1801) p. lviii.
  11. 11.0 11.1 Brazil (2009) p. 272.
  12. "Updates & Corrections - August 2011". The Clements Checklist. Cornell Laboratory of Ornithology. Retrieved 26 June 2013.{{cite web}}: CS1 maint: url-status (link)
  • Brazil, Mark (2009). Birds of East Asia. London: A & C Black. ISBN 0-7136-7040-1.
  • Chantler, Phillip (1999). "Family Apodidae (Swifts)". In del Hoyo, Josep; Elliott, Andrew; Sargatal, Jordi (eds.). Handbook of the Birds of the World, Volume 5: Barn-owls to Hummingbirds. Barcelona, Spain: Lynx Edicions. ISBN 84-87334-25-3.
  • Chantler, Phillip; Driessens, Gerard (2000). Swifts: A Guide to the Swifts and Treeswifts of the World. London: Pica Press. ISBN 1-873403-83-6.
  • van Duivendijk, Nils (2011). Advanced Bird ID Handbook: The Western Palearctic. London: New Holland. ISBN 1-78009-022-6.
  • Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. ISBN 978-1-4081-2501-4.
  • Kaufman, Kenn (2001). Lives of North American Birds. Oxford: Houghton Mifflin Harcourt. ISBN 0-618-15988-6.
  • Latham, John (1801). Supplementum indicis ornithologici sive systematis ornithologiae (in Latin). Londoni: Leigh et Sotheby.{{cite book}}: CS1 maint: unrecognized language (link)
  • Peterson, Paul; Atyeo, Warren T; Moss, W Wayne (2007). Feather Mite Family Eustathiidae (Acarina: Sarcoptiformes): Monographs of The Academy of Natural Sciences of Philadelphia, No. 21. Philadelphia: Academy of Natural Sciences. ISBN 1-4223-1927-X.
  • Scopoli, Giovanni Antonio (1777). Introductio ad Historianum naturalem (in Latin). Prague: Wolfgangum Gerle.{{cite book}}: CS1 maint: unrecognized language (link)
  • Simpson, Ken; Day, Nicolas (2010). A Field Guide to the Birds of Australia, 8th Edition. London: Penguin. ISBN 978-0-670-07231-6.
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_ശരപ്പക്ഷി&oldid=3921864" എന്ന താളിൽനിന്ന് ശേഖരിച്ചത്