ബിഗ് ബക്ക് ബണ്ണി

(Big Buck Bunny എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ബിഗ് ബക്ക് ബണ്ണി. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2007 ഒക്ടോബറിൽ നിർമ്മാണമാരംഭിച്ച ചിത്രം 2008 ഏപ്രിൽ 10-ന് ആംസ്റ്റർഡാമിലെ ആദ്യപ്രദർശനത്തിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. 2008 മെയ് 30 മുതൽ ചിത്രവും അനുബന്ധ ഫയലുകളും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമായി.

ബിഗ് ബക്ക് ബണ്ണി
പോസ്റ്റർ
സംവിധാനംസാഷ ഗോയെഡ്ബ്യൂർ എന്ന "സാഗൊ"
നിർമ്മാണംടോൺ റോസെൻഡാൾ
രചനസാഷ ഗോയെഡ്ബ്യൂർ എന്ന "സാഗൊ"
സംഗീതംജാൻ മോർഗെൻസ്റ്റെൻ
റിലീസിങ് തീയതിApril 10 2008 (ആംസ്റ്റെർഡാം പ്രദർശനം)[1]
മെയ് 20 2008 (physical release)[2]
മെയ് 30 2008 (digital release)[3]
സമയദൈർഘ്യം9 മിനിറ്റ് 56 സെക്കന്റ്

ഈ ചിത്രത്തിന്റെ തുടർച്ചയായി 2008 ഓഗസ്റ്റിൽ യോ ഫ്രാങ്കി! എന്ന സ്വതന്ത്ര കമ്പ്യൂട്ടർ കളി പുറത്തിറങ്ങി.

ഒരു ദിവസം ഉറക്കമുണരുന്ന ബണ്ണി എന്ന മുയൽ ഫ്രാങ്ക്, റിങ്കി, ഗ്യാമറ എന്ന മൂന്നു ജന്തുക്കളെ കണ്ടു മുട്ടുന്നു. ഇവ മറ്റു ചെറിയ ജീവികളെ പഴങ്ങളും കല്ലുകളും മറ്റുമെറിഞ്ഞ് ദ്രോഹിക്കുകയായിരുന്നു. തന്റെ മുൻപിൽ വച്ചു രണ്ടു ശലഭങ്ങളെ കൊല്ലുകയും ബണ്ണിയെ പഴങ്ങളെടുത്തെറിഞ്ഞ് ദ്രോഹിക്കുകയും ചെയ്ത ഇവരോട് പ്രതികാരം വീട്ടുന്നതായാണു് കഥ.

ചലച്ചിത്രം

തിരുത്തുക
Duration: 10 minutes and 35 seconds.
ബിഗ് ബക്ക് ബണ്ണി (2008). 10 മിനിട്ട്, 35 സെക്കന്റ്.
  1. "Premiere Big Buck Bunny today!". 2008-04-10. Archived from the original on 2010-12-28. Retrieved 2008-05-30.
  2. "The release!". 2008-05-11. Archived from the original on 2010-05-03. Retrieved 2008-05-30.
  3. "Big Buck Bunny movie files released!". 2008-05-30. Archived from the original on 2008-12-19. Retrieved 2008-05-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബിഗ്_ബക്ക്_ബണ്ണി&oldid=3994894" എന്ന താളിൽനിന്ന് ശേഖരിച്ചത്