എലിഫന്റ്സ് ഡ്രീം
ബ്ലെൻഡർ എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച ആനിമേഷൻ ചിത്രമാണ് എലിഫന്റ്സ് ഡ്രീം. ഭാഗികമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച ആനിമേഷൻ ചിത്രമാണിത്. റിയാക്ടർ എന്ന ശബ്ദമിശ്രണത്തിനുപയോഗിച്ച സോഫ്റ്റ്‌വെയർ മാക് ഒഎസ് എക്സിലാണ് പ്രവർത്തിപ്പിച്ചത്. 2005 മാർച്ച് 26 നാണ് ഇത് പുറത്തിറക്കിയത്. 2005 സെപ്റ്റംബറിൽ തുടങ്ങിയ ഇതിന്റെ ജോലികൾ ഏതാണ്ട് 8 മാസത്തോളം നീണ്ടുനിന്നു. ഓറഞ്ച് എന്നറിയപ്പെടുന്ന ആനിമേറ്റർമാരുടെ ഒരു കൂട്ടായ്മയാണ് ഈ ചിത്രം നിർമ്മിച്ചത്.
എലിഫന്റ്സ് ഡ്രീം | |
---|---|
സംവിധാനം | ബാസ്സം കുർഡാലി |
നിർമ്മാണം | ടോൺ റൂസെന്റാൾ |
അഭിനേതാക്കൾ | Cas Jansen Tygo Gernandt |
സംഗീതം | ജാൻ മോർഗെൻസ്റ്റെൻ |
റിലീസിങ് തീയതി | 2006 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | €120,000 |
സമയദൈർഘ്യം | 10 min 54 sec |
അവലോകനം
തിരുത്തുകബ്ലെൻഡർ ഫൌണ്ടേഷന്റെ ചെർമാനായ ടോൺ റൂസെന്റാൾ ആണ് മേയ് 2005 ൽ ഇതിന്റെ പ്രഖ്യാപനം നടത്തിയത്. ബ്ലെൻഡറാണ് ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ച പ്രധാന സോഫ്റ്റ്‌വെയർ. ബ്ലെൻഡർ ഫൌണ്ടേഷനും നെതർലാന്റ് മീഡിയ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ഇതിന് പണം മുടക്കിയത്. ധനസമാഹരണത്തിനായി ഡിവിഡി പ്രീഓർഡർകളും ധാരാളമായി സ്വീകരിച്ചിരുന്നു. സെപ്തംബർ 1 നു മുൻപ് പ്രീഓർഡർ നൽകിയവരുടെയെല്ലാം പേരുകൾ സിനിമയുടെ അവസാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബോവി സ്റ്റേറ്റ് സർവ്വകലാശാല നൽകിയ 2.1 ടെറാഫ്ലോപ്പ് ആപ്പിൾ എക്സ് സെർവ്വ് G5 അടിസ്ഥാനമാക്കിയുള്ള സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ ഉപയോഗിച്ചാണ് ഇതിന്റെ റെൻഡറിംഗ് ജോലികൾ പൂർത്തിയാക്കിയത്. ചിത്രത്തിന് 10 മിനിട്ട് 54 സെക്കന്റ് ദൈർഘ്യവും ക്രെഡിറ്റിംഗിന് 1 മിനിട്ട് 28 സെക്കന്റ് ദൈർഘ്യവുമുണ്ട്
സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ വ്യാപ്തിയും സാദ്ധ്യതകളും ശക്തിയും പ്രദർശിപ്പിക്കാനായിട്ടാണ് എലിഫന്റ്സ് ഡ്രീം നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിലൂടെ ആനിമേഷൻരംഗത്ത് സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നത് പ്രദർശിപ്പിക്കാൻ കഴിഞ്ഞു.
ചിത്രത്തിന്റെ നിർമ്മാണ സമയത്ത് ബ്ലെൻഡർ സോഫ്റ്റ്‌വെയറിലേക്ക് അനേകം പുതിയ കാര്യങ്ങളും ശേഷികളും കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. നോഡ് അടിസ്ഥാനമായുള്ള കോമ്പോസിറ്റർ, ഹെയർ ഫർ റെൻഡറിംഗ്, പൂർണ്ണമായും പൊളിച്ചെഴുതിയ ആനിമേഷൻ സിസ്റ്റവും റെൻഡർ പൈപ്പ്ലൈനും, വർക്ഫ്ലോ ട്വീക്കുകൾ മുതലായവ ഇവയിൽ ചിലതാണ്.
ചിത്രവും ചിത്രത്തിന്റെ മുഴുവൻ ഫയലുകളും ക്രീയേറ്റീവ് കോമൺസ് അനുമതി പത്രപ്രകാരം ലഭ്യമാണ്. അതുമൂലം താത്പര്യമുള്ളവർക്ക് ഇത് എങ്ങനെ നിർമ്മിച്ചുവെന്ന് പഠിക്കുവാനും ഈ ഫയലുകൾ അവരുടെ പ്രോജക്റ്റുകളിൽ ഉപയോഗപ്പെടുത്തുവാനും അവയിൽ മാറ്റം വരുത്തുവാനും കഴിയും. ഇത് സ്വതന്ത്രസിനിമകളുടെ മാത്രം പ്രത്യേകതയാണ്.
2006 മെയ് 18 ന് ഓറഞ്ച് പ്രോജക്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എല്ലാ ഫയലുകളും ഡൗൺലോഡ് ചെയ്യാനായി ലഭ്യമാക്കി. ബിറ്റ്ടോറന്റ് എന്ന സംവിധാനം ഉപയോഗപ്പെടുത്തി ഏതൊരാൾക്കും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വീഡിയോ
തിരുത്തുകഅഭിനേതാക്കൾ
തിരുത്തുക- ടൈഗോ ഗ്രെനാന്റ് - പൂർഗ്
- കാസ് ജാൻസൻ - ഏമോ
അണിയറ പ്രവർത്തകർ
തിരുത്തുക- ടോൺ റൂസെന്റാൾ - നിർമ്മാതാവ്
- ബാസ്സം കുർഡാലി - സംവിധായകൻ
- ആൻഡി ഗോറാൽസ്യക്ക് - കലാസംവിധാനം
- മാറ്റ് എബ് - ചിത്രകാരൻ
- ബാസ്റ്റിയൻ സാൽമേല - ചിത്രകാരൻ
- ലീ സാൽവേമിനി - സാങ്കേതിക സംവിധാനം
- ജാൻ മോർഗെൻസ്റ്റെൻ - സംയോജകൻ
ഉപയോഗിച്ച സോഫ്റ്റ്വെയറുകൾ
തിരുത്തുകബ്ലെന്റർ ആണ് പ്രധാനമായും ഉപയോഗിച്ച സോഫ്റ്റ്‌വെയർ . മറ്റുള്ളവയെല്ലാം നിർമ്മാണത്തിന് മുൻപും ശേഷവും ഉപയോഗിച്ചവയാണ്. ഉബുണ്ടുവാണ് പ്രധാനമായും ഉപയോഗിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം. ഗ്നോം, കെഡിഇ പണിയിടസംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
- ബ്ലെൻഡർ
- സിനിപെയിന്റ്
- ഡെർക്യൂ
- ജിമ്പ്
- ഇങ്ക്സ്കേപ്പ്
- പൈത്തൺ
- റിയാക്ടോർ
- സീഷോർ
- സബ്വെർഷൻ
- ട്വിസ്റ്റഡ്
- ഉബുണ്ടു - ഗ്നോം കെഡിഇ പണിയിടസംവിധാനങ്ങൾ
- വെർസെ