സുവർണ്ണആര
(Bibasis sena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണആര അഥവാ കുങ്കുമവരയൻ(Orange-tailed Awl). ശാസ്ത്രനാമം: Bibasis sena.[1][2][3] ഹെസ്പിരിഡെചിത്രശലഭകുടുംബത്തിലെ ഒരു ചിത്രശലഭം.ഇടതൂർന്ന കാടുകളിൽ അപൂർവ്വമായിക്കാണുന്നു.ഇരുണ്ട തവിട്ടു നിറമുള്ള ചിറകിന്റെ മുകൾഭാഗം.പിൻചിറകിന്റെ അഗ്രഭാഗങ്ങളിലും ശരീരത്തിലും ഓറഞ്ചു നിറം.വളരെവേഗത്തിൽ പറക്കുന്ന ശലഭം.ഇലയുടെ അടിഭാഗത്താണ് സാധാരണ വിശ്രമിക്കുക[4].വെള്ളക്കുരണ്ടി(Combretum latifolium)വാസന്തി(Hiptage madablota) എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണസസ്യങ്ങൾ
സുവർണ്ണആര (Orange-tail Awl) | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. sena
|
Binomial name | |
Bibasis sena |
ആവാസവ്യവസ്ഥ
തിരുത്തുകസഹ്യാദ്രിയിലെ വനങ്ങളാണ് ഇവയുടെ താവളങ്ങൾ. നാട്ടുകുന്നുകളിലും ചെറുകാടുകളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വനങ്ങൾ ഇതിന്റെ ആവാസമാണ്.
അവലംബം
തിരുത്തുക- കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 244–245.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 23. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 15.
- ↑ Marrku Savela's Website on Lepidoptera Page on Bibasis genus.
പുറം കണ്ണികൾ
തിരുത്തുകBibasis sena എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.