ഭണ്ഡാർദര

(Bhandardara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ ഇഗത്പുരിക്ക് സമീപമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഭണ്ഡാർദര. അഹമ്മദ്നഗർ ജില്ലയിലെ അകോലെ തെഹ്സിലിലാണ് ഈ സ്ഥലം.[1] മുംബൈയിൽ നിന്ന് 185 കിലോമീറ്ററും (115 മൈൽ) അഹമ്മദ്നഗറിൽ നിന്ന് 155 കിലോമീറ്ററുമാണ് (96 മൈൽ) ഇവിടേയ്ക്കുള്ള ദൂരം.

ഭണ്ഡാർദര
പട്ടണം
ആർതർ തടാകം
ആർതർ തടാകം
ഭണ്ഡാർദര is located in Maharashtra
ഭണ്ഡാർദര
ഭണ്ഡാർദര
Location in Maharashtra, India
Coordinates: 19°31′45″N 73°45′5″E / 19.52917°N 73.75139°E / 19.52917; 73.75139
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലഅഹമ്മദ് നഗർ
ഭരണസമ്പ്രദായം
 • ഭരണസമിതിമഹാരാഷ്ട്ര സർക്കാർ
ഉയരം
740 മീ(2,430 അടി)
Language
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
Telephone code02424
വാഹന റെജിസ്ട്രേഷൻMH-17
Nearest cityനാസിക് Sangamner
ലോക്‌സഭാ മണ്ഡലംഷിർദി
നിയമസഭാ മണ്ഡലംഅകോലെ
വെബ്സൈറ്റ്ahmednagar.nic.in/tourist-place/bhandardara/

ഗോദാവരിയുടെ ഒരു പോഷകനദിയായ പ്രവര നദിയുടെ തീരത്താണ് ഭണ്ഡാർദാര. പ്രകൃതി പരിസ്ഥിതി, വെള്ളച്ചാട്ടങ്ങൾ, മലകൾ, വിൽസൺ ഡാം, ആർതർ തടാകം തുടങ്ങിയവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മഴക്കാലത്താണ് കൂടുതൽ സഞ്ചാരികൾ ഇവിടെ എത്താറുള്ളത്.

ഡാമിന് സമീപം ചരിത്രപരവും പ്രകൃതിഭംഗിയുള്ളതുമായ നിരവധി സ്ഥലങ്ങൾ ഉണ്ട്. ഭണ്ഡാർദരയിൽ നിന്ന് സന്ദർശകർക്ക് രത്തൻഗഡ്, ഹരിചന്ദ്രഗഡ് കോട്ടകൾ കാണാൻ കഴിയും. അജോബ, ഘഞ്ചാക്കർ കൊടുമുടികളിലേക്ക് ട്രെക്കിംഗ് പാതകളും ഇവിടെയുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കൾസുബായ് (1646 മീറ്റർ) ഇതിനടുത്താണ്. ഭണ്ഡാർദരയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ബാരി ഗ്രാമത്തിൽ നിന്നാണ് കൾസുബായ് മലകയറ്റം ആരംഭിക്കുന്നത്. അണക്കെട്ടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സന്ധാൻ താഴ്വര.


ആകർഷണങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭണ്ഡാർദര&oldid=4024190" എന്ന താളിൽനിന്ന് ശേഖരിച്ചത്