ഭാഗ്യശ്രീ
ഭാഗ്യശ്രീ (ജനനം: ഫെബ്രുവരി 23, 1969) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. മെയ്നെ പ്യാർ കിയ എന്ന ആദ്യ ചിത്രത്തിലൂടെെ നായികയുടെ വേഷം ചെയ്തതിലൂടെയാണ് ഭാഗ്യശ്രീ ഏറെ അറിയപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് അർഹയാകുകയും ചെയ്തു. ഹിന്ദികൂടാതെ ഏതാനും കന്നട, മറാത്തി, തെലുങ്ക്, ഭോജ്പൂരി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ഭാഗ്യശ്രീ പട്‍വർദ്ധൻ | |
---|---|
ജനനം | Shrimant Rajkumari Bhagyashree Raje Patwardhan 23 ഫെബ്രുവരി 1969 |
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1987–present |
ജീവിതപങ്കാളി(കൾ) | Himalaya Dasani (m. 1989) |
കുട്ടികൾ | 2[1] |
മാതാപിതാക്ക(ൾ) | Meherban Shrimant Rajasaheb Vijaysinghrao Madhavrao Patwardhan (father) Shrimant Akhand Soubhagyavati Rani Rajyalakshmi Patwardhan (Mother) |
വെബ്സൈറ്റ് | www |
ആദ്യകാലജീവിതം
തിരുത്തുകഭാഗ്യശ്രീ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മറാത്ത പട്‍വർദ്ധൻ രാജകുടുംബത്തിലെ അംഗമാണ്.[2] അവരുടെ പിതാവ് വിജയ് സിംഘ്‍റാവു മാധവറാവു പട്വർദ്ധൻ സാംഗ്ലിയിലെ ഇപ്പോഴത്തെ രാജയാണ്.[3] അദ്ദേഹത്തിൻറെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് ഭാഗ്യശ്രീ. മധുവന്തി, പൂർണ്ണിമ എന്നിവരാണ് മറ്റു രണ്ടുപേർ.[4] സിന്ധി വ്യവസായിയായ ഹിമാലയ ദസ്സാനിയെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.
അഭിനയജീവിതം
തിരുത്തുകഅമോൽ പാലേക്കറുടെ കാഛി ധൂപ് എന്ന ടെലിവിഷൻ പരമ്പരയിലാണ് ഭാഗ്യശ്രീ ആദ്യമായി അഭിനയിച്ചത്. ലൂയിസ മേരി അൽകോട്ടിൻറെ ലിറ്റിൽ വിമൻ എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പരമ്പരയായിരുന്നു ഇത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 IANS (13 July 2014). "I never went away from my fans: Bhagyashree". The Indian Express. Retrieved 17 July 2016.
- ↑ "Beyond the coyness..." The Hindu. Chennai, India. 19 March 2011.
- ↑ "' I like to know all the details of my role beforehand' : Bhagyashree". Indian Television Dot Com. 22 August 2002.
- ↑ "Bhagyashree: I have no regrets". Rediff. 22 January 2016. Retrieved 2016-07-17.