കാന്തക്കമുക്
(Bentinckia condapanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം കമുകാണ് കാന്തക്കമുക്. (ശാസ്ത്രീയനാമം: Bentinckia condapanna). കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. 15 മീറ്ററോളം ഉയരം വയ്ക്കും. 1000 മുതൽ 1900 മീറ്റർ വരെ ഉയരമുള്ള മലനിരകളിൽ കാണുന്നു.[1] സംരക്ഷിതപ്രദേശങ്ങളിലും പല സസ്യോദ്യാനങ്ങളിലും വളർത്തിവരുന്നു.[2] ആദിമനിവാസികൾ ഈ മരത്തിന്റെ ഉള്ളിലുള്ള ഭാഗം (കൂമ്പ്) ആഹാരമാക്കാറുണ്ട്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണിത്.[3]
കാന്തക്കമുക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. condapanna
|
Binomial name | |
Bentinckia condapanna Berry ex Roxb.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-26. Retrieved 2013-05-06.
- ↑ http://www.iucnredlist.org/details/38449/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-25. Retrieved 2013-05-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ
- http://www.palmpedia.net/forum/showthread.php?331-Bentinckia-condapanna-New-Kid-on-the-Block
വിക്കിസ്പീഷിസിൽ Bentinckia condapanna എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bentinckia condapanna എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.