ബെലിൻഡ ക്ലാർക്ക്

(Belinda Clark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1991 മുതൽ 2005 വരെ സജീവമായിരുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ബെലിൻഡ ക്ലർക്ക്, 1997 ഡിസംബർ 16 നു നടന്ന അന്താരാഷ്ട്രഏകദിന മത്സരത്തിൽ ഡെൻമാർക്കിനെതിരെ പുറത്താകാതെ 229* റൺസ് നേടിയാണ് ബെലിൻഡ ശ്രദ്ധാകേന്ദ്രമായത്. ഏകദിനക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വ്യക്തിയും ബലിൻഡ ക്ലാർക്ക് ആണ്. 2014 നവംബർ 13 ന് ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ 264 റൺസെടുത്തതോടെ ബെലിൻഡ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2015ൽ മാർട്ടിൻ ഗുപ്റ്റിൽ 237 റൺസ് നേടിയതോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോർ എന്ന റെക്കോഡിലേക്ക് ബെലിൻഡ മാറ്റപ്പെട്ടു. സ്ത്രീകളുടെ ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെയാൾ എന്ന റെക്കോഡും ബെലിൻഡയുടെ പേരിലാണ്.[1]

Belinda Clark
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Belinda Jane Clark
ജനനം (1970-09-10) 10 സെപ്റ്റംബർ 1970  (54 വയസ്സ്)
Newcastle, New South Wales, Australia
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm offbreak
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 119)26 January 1991 v India
അവസാന ടെസ്റ്റ്24 August 2005 v England
ആദ്യ ഏകദിനം (ക്യാപ് 66)17 January 1991 v New Zealand
അവസാന ഏകദിനം1 September 2005 v England
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs WT20I WNCL
കളികൾ 15 118 1 89
നേടിയ റൺസ് 919 4844 4 4,074
ബാറ്റിംഗ് ശരാശരി 45.95 47.49 4.00 53.60
100-കൾ/50-കൾ 2/6 5/30 0/0 7/35
ഉയർന്ന സ്കോർ 136 229* 4 122*
എറിഞ്ഞ പന്തുകൾ 78 90 0 508
വിക്കറ്റുകൾ 1 3 11
ബൗളിംഗ് ശരാശരി 28.00 17.00 21.81
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 1/10 1/7 2/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/- 45/- 1/– 56/–
ഉറവിടം: ESPNcricinfo, 15 June 2014

1970 ൽ ജനിച്ച ബെലിൻഡ 1991 മുതൽ 2005 വരെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 1994 മുതൽ വിരമിക്കുന്നതുവരെ ആസ്ട്രേലിയൻ വനിതാക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റ്യനും ബെലിൻഡയായിരുന്നു. 118 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലെ 114 ഇന്നിങ്സുകളിൽ നിന്നായി അഞ്ച് ശതകങ്ങളും 30 അർദ്ധശതകങ്ങളും അടക്കം 47.49 ശരാശരിയിൽ 4844 റൺസ് ആണ് ബെലിൻഡയുടെ സമ്പാദ്യം. 15 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലും ബെലിൻഡ പാഡണിഞ്ഞു. 25 ഇന്നിംങ്സുകളിൽ നിന്നായി 2 ശതകങ്ങളും 6 അർദ്ധശതകങ്ങളും അടക്കം 45.95 ശരാശരിയിൽ 919 റൺസ് നേടി.[2]

  1. http://stats.espncricinfo.com/nz-1-day-2011/content/records/284264.html. {{cite web}}: Missing or empty |title= (help)
  2. http://www.espncricinfo.com/ci/content/player/53413.html. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ബെലിൻഡ_ക്ലാർക്ക്&oldid=3418782" എന്ന താളിൽനിന്ന് ശേഖരിച്ചത്