ബീഗം സഫർ അലി

(Begum Zaffar Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബീഗം സഫർ അലി അല്ലെങ്കിൽ സാഹിബ്‌സാദി സയ്യിദ ഫാത്തിമ, [1] കശ്മീരിലെ സ്‌കൂൾ ഇൻസ്‌പെക്ടർ ആയി മാറിയ കശ്മീരിലെ ആദ്യത്തെ വനിതാ മെട്രിക്കുലേറ്റ് ആയിരുന്നു.[2] അവർ ഒരു വിദ്യാഭ്യാസ പ്രവർത്തകയും സ്ത്രീ വിമോചന പ്രവർത്തകയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലെ നിയമസഭാംഗവുമായിരുന്നു.[3] ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അവർ വിഭജനത്തിന് മുമ്പ് അതിന്റെ സെക്രട്ടറിയായിരുന്നു, എന്നാൽ മുഹമ്മദലി ജിന്നയുമായും സഹോദരി ഫാത്തിമ ജിന്നയുമായും കശ്മീരിലെ ഒരു ആകസ്മിക കൂടിക്കാഴ്ച അവരെ സ്വാധീനിച്ചു. അതേത്തുടർന്ന് വിമൺ കോൺഫറൻസ് വിട്ട സഫർ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കാൻ തുടങ്ങി.[3] [4]

ബീഗം സഫർ അലി
ജനനം1901
മരണം1999
തൊഴിൽEducationist, Women's liberation activist
അറിയപ്പെടുന്നത്Women's liberation, first woman matriculate of Kashmir
ജീവിതപങ്കാളി(കൾ)Agha Zaffar Ali Qizilbash
കുട്ടികൾAgha Nasir Ali, Agha Shaukat Ali, Agha Ashraf Ali
മാതാപിതാക്ക(ൾ)Khan Bahadur Aga Syed Hussain Thakur
ബന്ധുക്കൾAgha Shahid Ali (grandson), Syed Ahmed Aga (Brother)
പുരസ്കാരങ്ങൾപദ്മശ്രീ

ജീവചരിത്രം

തിരുത്തുക

മഹാരാജ ഹരിസിങ്ങിന്റെ ഭരണകാലത്ത് ആഭ്യന്തര, നീതിന്യായ മന്ത്രിയായിരുന്ന ഖാൻ ബഹാദൂർ ആഗ സയ്യിദ് ഹുസൈൻ താക്കൂറിന്റെ മകളായി 1901-ലാണ് ബീഗം അലി ജനിച്ചത്.[5] 1925-ൽ ഗേൾസ് മിഷൻ ഹൈസ്‌കൂളിൽ (ഇന്നത്തെ മല്ലിൻസൺ ഗേൾസ് സ്‌കൂൾ) അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന അവർ താഴ്‌വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വീടുവീടാന്തരം പോകുകയും വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കാൻ സ്ഥിരോത്സാഹിക്കുകയും ചെയ്തു. പൊതുപരിപാടികളിലെ അവരുടെ പ്രസംഗങ്ങൾ പെൺകുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ തുടങ്ങിയ സ്ത്രീകൾക്കിടയിൽ പ്രചോദനമായി.[4] കാശ്മീരിൽ സ്ഥിരതാമസമാക്കിയ അഫ്ഗാൻ കുടുംബത്തിലെ ആഘ സഫർ അലി ഖിസിൽബാഷിനെയാണ് ബീഗം വിവാഹം കഴിച്ചത്.[6] ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു, അതിൽ ആഘ നസീർ അലി-ഐഎഎസ്, 1977 ൽ ഇന്ത്യയുടെ ലേബർ സെക്രട്ടറിയായി വിരമിച്ച ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു, മറ്റൊരു മകൻ 1947 ലെ ഇന്ത്യാ വിഭജന സമയത്ത് പാകിസ്ഥാനിൽ സിവിൽ സർവീസിൽ ചേർന്ന ആഘ ഷൗക്കത്ത് അലി ആണ്. ബീഗത്തിന്റെ ഇളയ മകൻ ആഘ അഷ്‌റഫ് അലി, ജമ്മു കശ്മീരിലെ ഉന്നത വിദ്യാഭ്യാസ കമ്മീഷണറായി വിരമിച്ച ഒരു അക്കാദമിഷ്യൻ ആണ്.[2] ദി വെയിൽഡ് സ്യൂട്ട്: ദി കളക്റ്റഡ് പോം, പ്രശസ്ത കാശ്മീരി-അമേരിക്കൻ കവിയും അവരുടെ ചെറുമകനും ആയിരുന്ന ആഘ ഷാഹിദ് അലി എഴുതിയ ഒരു സമാഹാരമാണ്.[7] 1987 ൽ[8] ഇന്ത്യാ ഗവൺമെന്റ് അവർക്ക് നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. പിന്നീട് ഒരു ദൂരദർശൻ അഭിമുഖത്തിൽ, സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അവാർഡ് തിരികെ നൽകുമെന്ന് അവർ പ്രഖ്യാപിച്ചു.[5] 1990-കളിൽ അമേരിക്കയിലേക്ക് താമസം മാറിയ അവർ 1999[1] ൽ മരിക്കുന്നതുവരെ മകൻ ആഘ ഷൗക്കത്ത് അലിക്കൊപ്പം അവിടെ താമസിച്ചു.

  1. 1.0 1.1 https://kashmirlife.net/kandahars-qizilbash-issue-35-vol-09-157293/
  2. 2.0 2.1 "Kandahar's Qizilbash". 2017-11-30.
  3. 3.0 3.1 "Seven Influential Kashmiri Women". The Parallel Post. 22 March 2015. Archived from the original on 26 September 2015. Retrieved 19 August 2015.
  4. 4.0 4.1 › History
  5. 5.0 5.1 [libasapp.pakkapapita.com/?p=5452]
  6. "Agha Family of Srinagar Kashmir".
  7. Shahid Ali Agha (2009). The Veiled Suite: The Collected Poems. Penguin Books India. p. 393. ISBN 9780393068047.
  8. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=ബീഗം_സഫർ_അലി&oldid=3982156" എന്ന താളിൽനിന്ന് ശേഖരിച്ചത്