ഇന്ത്യയിലെ ജമ്മു കശ്മീരിലെ അവസാനത്തെ ഭരണാധികാരിയായ മഹാരാജാവായിരുന്നു മഹാരാജ ഹരി സിംഗ് (സെപ്റ്റംബർ 1895 - ഏപ്രിൽ 26, 1961). 1947 ഒക്ടോബർ 26 ന് കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുവാനുള്ള ഉടമ്പടിയിലേർപ്പെട്ടത് ഹരി സിംഗ് ആയിരുന്നു. [2]

ഹരി സിംഗ്
Hari Singh in 1931
Maharaja of Jammu and Kashmir
ഭരണകാലം 23 September 1925 — June 1949
മുൻഗാമി Pratap Singh
പിൻഗാമി Karan Singh (Prince Regent)
ജീവിതപങ്കാളി Maharani Tara Devi (4th Wife)
മക്കൾ
Karan Singh
രാജവംശം Dogra
പിതാവ് Raja Amar Singh
മാതാവ് Rani Bhotiali Chib
മതം Hinduism[1]

ആദ്യകാല ജീവിതം തിരുത്തുക

1895 സെപ്റ്റംബർ 23 ന് ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിൽ രാജാ അമർ സിംഗ് ജാംവാളിന്റെ ഏകമകനായി ജനനം. പ്രാഥമിക പഠനത്തിന് ശേഷം പതിമൂന്നാം വയസ്സിൽ അജ്മീറിലെ മയോ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു. 1909-ൽ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ രക്ഷാധികാരിയായി മേജർ എച്ച്. കെ. ബ്രാറിനെ നിയമിച്ചു. മയോ കോളേജിന് ശേഷം ഹരി സിംഗ് സൈനിക പരിശീലനത്തിനായി ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡെറാ ഡൂണിലെ ഇംപീരിയൽ കേഡറ്റ് കോർപ്സിലേക്ക് പോയി. 1915 ൽ അദ്ദേഹം ജമ്മുസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു. [3]

അധികാരത്തിൽ തിരുത്തുക

1925 ൽ അമ്മാവൻ പ്രതാപ് സിങ്ങിന്റെ മരണത്തെത്തുടർന്ന് ഹരി സിംഗ് ജമ്മു കശ്മീരിലെ രാജാവായി മാറി. ഭരണത്തിലേറിയതിനെ തുടർന്ന് അദ്ദേഹം സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും, ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും, താഴ്ന്ന ജാതിക്കാർക്കായി ആരാധനാലയങ്ങൾ തുറക്കുകയും ചെയ്തു. [4]

ഇന്ത്യയോടൊപ്പം ചേരുവാനുള്ള തീരുമാനം തിരുത്തുക

1947 ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഭൂമിശാസ്ത്രപരമായോ നിയമപരമായോ ജമ്മു കശ്മീരിന് ഇന്ത്യയോടോ പാകിസ്താനോടോ ചേരാമായിരുന്നു. അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്റെ നിർബന്ധത്തിന് ഉപരിയായി സ്വന്തം രാജ്യത്തിന്റെ ഭാവിയെപ്പറ്റി രാജാവ് ചിന്താഗ്രസ്ഥനായിരുന്നു. പക്ഷേ 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. 1947 ഒക്ടോബർ 26 ന് ഹരി സിംഗ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പുവച്ചു. ഗോത്രവർഗ്ഗാക്രമണത്തിനു പിന്നാലെയായിരുന്നു ഇത്തമൊരു തീരുമാനം രാജാവ് കൈക്കൊള്ളുന്നത്. ഈ തീരുമാനത്തിനു പിന്നാലെ രാജാവും അദ്ദേഹത്തിന്റെ രാജസദസും ജമ്മുവിലേക്ക് മാറി. [5]

ബഹുമതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Mridu Rai, Hindu Rulers, Muslim Subjects 2004.
  2. https://books.google.co.in/books?id=AoAcAgAAQBAJ&pg=PT171&redir_esc=y#v=onepage&q&f=false
  3. https://kashmirlife.net/kashmirs-last-maharaja-1413/
  4. https://books.google.co.in/books?id=nQniAgAAQBAJ&pg=PA25&redir_esc=y#v=onepage&q&f=false
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-11. Retrieved 2019-08-07.
"https://ml.wikipedia.org/w/index.php?title=ഹരി_സിംഗ്&oldid=3896671" എന്ന താളിൽനിന്ന് ശേഖരിച്ചത്