വള്ളിമന്ദാരം
തെക്കേപശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന, മരങ്ങളുടെ മുകളിലോളം കയറിപ്പോവുന്ന, ചുവന്ന പൂക്കൾ നിറയെ ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് വള്ളിമന്ദാരം. (ശാസ്ത്രീയനാമം: Bauhinia phoenicea). Scarlet Bauhinia എന്ന് അറിയപ്പെടുന്നു[1]. നീലനവാബ് ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് വള്ളിമന്ദാരമാണ്.
വള്ളിമന്ദാരം | |
---|---|
വള്ളിമന്ദാരത്തിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | B. phoenicea
|
Binomial name | |
Bauhinia phoenicea Wight & Arn.
| |
Synonyms | |
|
2015 -ൽ ഇറങ്ങിയ ഗവേഷണഫലങ്ങളിൽ വള്ളിമന്ദാരത്തിന്റെ സ്ഥിതി ഭേദ്യകരമായ അവസ്ഥയിൽ ആണെന്ന് കാണുന്നുണ്ട്. മേലാപ്പു വരെ കയറിച്ചെന്നു മരങ്ങളുടെ അന്തകനാകാൻ തക്ക മിടുക്കുള്ള ഒരു വള്ളിച്ചെടിയാണിത്. 1919-ൽ ഗാംബിൾ നിരീക്ഷിച്ചത് "കാടിന്റെ നാശത്തിനു തന്നെ കാരണമാവൻ മാത്രം ശേഷിയുള്ള വള്ളിമന്ദാരത്തെ നശിപ്പിക്കേണ്ടതാണ്" എന്നാണ്. അക്കാലത്തിനു ശേഷം കാര്യമായ പഠനങ്ങളൊന്നും ഈ ചെടിയെപ്പറ്റി നടന്നിട്ടില്ല. 2007 മുതൽ 2012 വരെയുള്ള പഠനത്തിലാണ് ഈ ചെടിയുടെ വിതരണത്തെപ്പറ്റിയുള്ള കാര്യമായ അറിവു ലഭിച്ചത്. ഗാംബിളിന്റെ നിരീക്ഷണപ്രകാരം ഈ ചെടി വ്യാപകമായി നശിപ്പിച്ചുണ്ടാവാം, മാത്രമല്ല യാതൊരു സാമ്പത്തികഗുണങ്ങളും വള്ളിമന്ദാരത്തിനില്ലതാനും. കഴിഞ്ഞ നൂറ്റാണ്ടിൽ കാടുമുഴുവൻ നിറഞ്ഞുനിന്നിരുന്ന ഈ സസ്യം ഇന്നു അവിടവിടെയായി ചില സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. [2]
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Scarlet%20Bauhinia.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-09-05. Retrieved 2015-09-07.