റം ജംഗിൾ, നോർത്തേൺ ടെറിട്ടറി

(Rum Jungle, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പ്രദേശമാണ് റം ജംഗിൾ. ഇത് ഡാർവിന് തെക്ക് 105 കിലോമീറ്ററും ഫിന്നിസ് നദിയുടെ തെക്കുകിഴക്കൻ ശാഖയിലുമായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. 1949-ൽ ഖനനം ചെയ്ത യുറേനിയം നിക്ഷേപത്തിന്റെ സ്ഥലമാണിത്.[2]

റം ജംഗിൾ
Rum Jungle

നോർത്തേൺ ടെറിട്ടറി
റം ജംഗിൾ Rum Jungle is located in Northern Territory
റം ജംഗിൾ Rum Jungle
റം ജംഗിൾ
Rum Jungle
Location in Northern Territory
നിർദ്ദേശാങ്കം12°59′39.8″S 131°01′22.7″E / 12.994389°S 131.022972°E / -12.994389; 131.022972
ജനസംഖ്യ84 (2016 census)[1]
പോസ്റ്റൽകോഡ്0845
LGA(s)കൂമാലി ഷൈർ
Territory electorate(s)ഡാലി
ഫെഡറൽ ഡിവിഷൻലിംഗിരി
റം ജംഗിൾ
ബ്രൗൺസ് ഓക്സൈഡ് പ്രോജക്റ്റിന്റെ പ്രവേശന കവാടം
Location
Rum Jungle is located in Australia
Rum Jungle
Rum Jungle
Location in Australia
Locationബാറ്റ്‌ചെലർ
ടെറിട്ടറിനോർത്തേൺ ടെറിട്ടറി
Countryഓസ്ട്രേലിയ
Coordinates12°59′S 131°01′E / 12.983°S 131.017°E / -12.983; 131.017
Production
Productsയുറേനിയം
History
Opened1950
Closed1971
നോർത്തേൺ ടെറിട്ടറിയിലെ പ്രധാന യുറേനിയം ഖനികളുടെ സ്ഥാനം
നോർത്തേൺ ടെറിട്ടറിയിലെ റം ജംഗിളിലെ പോയറ്റിന്റെ പഴയ കോഫി പ്ലാന്റേഷനിലെ വാട്ടർ സീൻ
റം ജംഗിളിൽ നിന്നുള്ള മലാകൈറ്റിന്റെ മാതൃക, 10.5 × 6.5 × 3.2 സെ.മി.

ഖനിത്തൊഴിലാളികളിൽ നിന്ന് 750 ഔൺസ് സ്വർണം മോഷ്ടാവ് റം ഉപയോഗിച്ച് മദ്യപിപ്പിച്ച് മോഷ്ടിച്ച സംഭവത്തിൽ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്.[3]

യുറേനിയം ഖനി

തിരുത്തുക

1869 ൽ "ജയന്റ്സ് റീഫ്" എന്ന സ്ഥലത്ത് അജ്ഞാതമായ ചെമ്പ് പോലുള്ള പച്ച അയിര് ജോർജ്ജ് ഗോയ്ഡർ കണ്ടെത്തി. പിന്നീടിത് വീണ്ടും കണ്ടെത്തുകയും ടോർബർ‌നൈറ്റ് ആണെന്ന് തിരിച്ചറിയുകയും ചെയ്തു.[4]

1949-ൽ ജോൺ മൈക്കൽ "ജാക്ക്" വൈറ്റ്, സമീപത്തുള്ള പഴയ ചെമ്പ് ഷാഫ്റ്റുകളിൽ ടോർബർനൈറ്റ് കണ്ടെത്തി.[5]

1953 മുതൽ 1962 വരെ കരാർ പ്രകാരം യുകെ-യുഎസ് സംയോജിത വികസന ഏജൻസിക്ക് യുറേനിയം ഓക്സൈഡ് കോൺസണ്ട്രേറ്റ് നൽകുന്നതിനായി 1952-ൽ ഓസ്ട്രേലിയൻ സർക്കാർ ഒരു ഖനിയും സംസ്കരണ പ്ലാന്റും സ്ഥാപിക്കുന്നതിന് ധനസഹായം നൽകി. നോർത്തേൺ ടെറിട്ടറിയിലെ ഏറ്റവും വലിയ നിർമ്മാണമായിരുന്നു റം ജംഗിൾ. റിയോ ടിന്റോ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടെറിട്ടറി എന്റർപ്രൈസസ് പ്രൊപൈട്ടറി ലിമിറ്റഡിന്റെ കരാർ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് എങ്കിലും ഓസ്ട്രേലിയൻ ആറ്റോമിക് എനർജി കമ്മീഷൻ മുഖേന സർക്കാരിന് ഖനിയുടെ ഉത്തരവാദിത്തമുണ്ടായിരുന്നു. ഖനനത്തിന് 8 കിലോമീറ്റർ തെക്കായി ബാറ്റ്ചെലർ എന്ന പട്ടണം നിർമ്മിച്ചു. പദ്ധതി 1954 സെപ്റ്റംബറിൽ ഔദ്യോഗികമായി ആരംഭിച്ചു.[6] 1500 മില്ലീമീറ്റർ വാർഷിക മഴയും പ്രദേശത്തെ പൈറിറ്റിക് ധാതുവൽക്കരണവും അത്തരം ഓക്സീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.

മലിനീകരണവും വൃത്തിയാക്കലും

തിരുത്തുക

റം ജംഗിൾ ഖനി 1971 ഏപ്രിലിൽ അടയ്ക്കുകയും[7] 200 ഹെക്ടർ സ്ഥലം ഉപേക്ഷിക്കുകയും ചെയ്തു.[8] ഫെഡറൽ ഗവൺമെന്റ് (ഓസ്‌ട്രേലിയൻ ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്‌നോളജി ഓർഗനൈസേഷൻ (ANSTO) എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയൻ ആറ്റോമിക് എനർജി കമ്മീഷൻ (AAEC) മുഖേന ഖനിയെ നിയന്ത്രിച്ചു) ഖനി സൈറ്റിനെ പുനരധിവസിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. ഖനന കമ്പനിയായ കോൺസിങ്ക് (ഇപ്പോൾ റിയോ ടിന്റോ ഗ്രൂപ്പിന്റെ ഭാഗമാണ്, എനർജി റിസോഴ്സസ് ഓഫ് ഓസ്‌ട്രേലിയ (ERA), കക്കാട് നാഷണൽ പാർക്കിലെ റേഞ്ചർ യുറേനിയം മൈനിന്റെ ഓപ്പറേറ്റർമാർ) പുനരധിവാസത്തിന്റെ ഉത്തരവാദിത്തം നിരന്തരം നിഷേധിക്കുന്നു. സൾഫൈഡുകളുടെ ഓക്സീകരണം, ഫിന്നിസ് നദിയുടെ കിഴക്കൻ ശാഖയിലേക്ക് ആസിഡും ലോഹങ്ങളും പുറത്തുവിടൽ എന്നിവ കാരണം ഖനി ഓസ്ട്രേലിയയിലെ ഏറ്റവും മലിനമായ അന്തരീക്ഷങ്ങളിലൊന്നായി അറിയപ്പെട്ടു.[6]

1977-ൽ റം ജംഗിൾ വൃത്തിയാക്കാനുള്ള പ്രാരംഭ ശ്രമം ആരംഭിച്ചു. ഇത് കൂടുതൽ സമഗ്രമായ പുനരധിവാസം പരിശോധിക്കുന്നതിന് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനു കാരണമായി. ഹെവി മെറ്റൽസ് നീക്കംചെയ്യാനും ടെയിലിംഗുകൾ നിർവീര്യമാക്കാനും 1983-ൽ 16.2 മില്യൺ ഡോളർ കോമൺ‌വെൽത്ത് ധനസഹായത്തോടെ ഒരു പദ്ധതി ആരംഭിച്ചു.

റം ജംഗിൾ ക്രീക്ക് സൗത്ത് (ആർ‌ജെ‌സി‌എസ്) ഓപ്പൺ കട്ട് പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നം ഖനനം നിർത്തിയതിനുശേഷം ഈ പ്രദേശം ഒരു തടാകമാക്കി മാറ്റി എന്നതായിരുന്നു. കൂടാതെ ഡാർവിൻ മേഖലയിലെ മുതലകൾ പ്രവേശിക്കാത്ത ഒരേയൊരു ജലാശയം എന്ന നിലയിൽ സൈറ്റ് വേഗത്തിൽ നീന്തൽ, കനോയിംഗ്, സ്കൂബ ഡൈവിംഗ് എന്നിവ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രമായി മാറി.[9][10][11] നാട്ടുകാർക്കും ഡാർവിൻ നിവാസികൾക്കും ഇടയിൽ ഇതിനു വളരെ പ്രചാരമുണ്ട്. ഖനനശേഷം ഈ മേഖലയിൽ ഉയർന്ന ഗാമ വികിരണം, ആൽഫ-റേഡിയോ ആക്ടീവ് കണങ്ങൾ, വായുവിൽ ഗണ്യമായ റാഡൺ ഡോട്ടർ കോൺസണ്ട്രേഷൻസ് എന്നിവ അനുഭവപ്പെട്ടു. ഇവയുടെ അളവ് വളരെ ഉയർന്ന നിലയിലായിരുന്നു. റേഡിയേഷൻ പരിരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിക്കപ്പെട്ടു. അതിനാൽ മലിനീകരണത്തിന്റെ അളവ് മനുഷ്യന്റെ ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. തൽഫലമായി റം ജംഗിൾ ക്രീക്ക് സൗത്ത് മാലിന്യ നിക്ഷേപം മെച്ചപ്പെടുത്തുന്നതിനായി 1.8 ദശലക്ഷം ഡോളർ അനുബന്ധ പദ്ധതി 1990-ൽ ഏറ്റെടുത്തു.

യുറേനിയം ഖനനത്തിന്റെ പ്രധാന പാരിസ്ഥിതിക ആഘാതങ്ങളിലൊന്നാണ് സൈറ്റിൽ അവശേഷിക്കുന്ന വലിയ അളവിൽ റേഡിയോ ആക്ടീവ് ഖനി മാലിന്യങ്ങൾ സൃഷ്ടിക്കുന്നത്. ഈ ടെയിലിംഗുകളുടെ പ്രധാന റേഡിയോ ആക്ടീവ് ഘടകം യുറേനിയം-238 ആണ്. 4.46 ബില്യൺ വർഷങ്ങളുടെ അർദ്ധായുസ്സുള്ള ഐസോടോപ്പുകൾ ആണിവ. 2003-ൽ റം ജംഗിളിലെ ടെയിലിംഗ്സ് കൂമ്പാരങ്ങളിൽ നടത്തിയ ഒരു സർവേയിൽ കുറഞ്ഞത് 100 വർഷമെങ്കിലും ഈ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ അടങ്ങിയിരിക്കാൻ സഹായിക്കുന്ന ക്യാപ്പിംഗ് 20 വർഷത്തിനുള്ളിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തി. മലിനമായ ഈസ്റ്റ് ഫിന്നിസ് നദിയിലെ പുനരധിവാസത്തിന് ധനസഹായം നൽകുന്നതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ടെറിട്ടറിയും ഫെഡറൽ സർക്കാരുകളും ചർച്ചകൾ തുടരുകയാണ്.[12] The Territory and Federal Governments continue to argue over responsibility for funding rehabilitation on the polluted East Finniss River [13] Contamination of local groundwater has yet to be addressed. [14]

  1. Australian Bureau of Statistics (27 June 2017). "Rum Jungle (State Suburb)". 2016 Census QuickStats. Retrieved 28 June 2017.  
  2. "Rum Jungle". Department of Mines and Energy. Northern Territory Government. 2013. Archived from the original on 1 April 2015. Retrieved 1 May 2015.
  3. Beatty, Bill (Aug 2, 1947). "There's drama & tragedy in place names". The Sydney Morning Herald. p. 8. Retrieved 18 October 2015.
  4. Annabell, Ross (1971). The Uranium Hunters. Adelaide: Rigby Limited. pp. 23–27. ISBN 0727002627.
  5. Zoellner, Tom (2009). Uranium. New York: Penguin Books. p. 186. ISBN 9780143116721.
  6. 6.0 6.1 Mudd, G.M.; Patterson, J. (2010). "Continuing Pollution From the Rum Jungle U-Cu Project: A Critical Evaluation of Environmental Monitoring and Rehabilitation". Environmental Pollution. 158: 1252–1260. doi:10.1016/j.envpol.2010.01.017.
  7. Simper, Errol (2 October 1971). "A mining village refuses to die". The Canberra Times. Retrieved 10 April 2018.
  8. "NT wants $16m for Rum Jungle clean-up". Canberra Times (ACT : 1926 - 1995). 1982-07-10. p. 3. Retrieved 2018-04-10.
  9. "Rum Jungle Lake at Batchelor, Northern Territory, Australia". Tourism NT. Retrieved 31 October 2012.
  10. "Canoeing & Kayaking". Batchelor Outdoor Education Unit. Archived from the original on 2 August 2008. Retrieved 31 October 2012.
  11. "Rum Jungle Lake". Cave Divers Association of Australia. Archived from the original on 2019-07-13. Retrieved 31 October 2012.
  12. Taylor,G. Spain,A. Nefiodovas,A. Timms,G. Kuznetsov,V. Bennett, J. (2003). "Determination of the reasons for deterioration of the Rum Jungle waste rock cover" (PDF). Australian Centre for Mining Environmental Research. Archived from the original (PDF) on 2011-02-19. Retrieved 2007-04-06.{{cite web}}: CS1 maint: multiple names: authors list (link)
  13. Department of Infrastructure, Planning and Environment (2002). "Rum Jungle Monitoring Report 1993-1998" (PDF). Technical Report 2002/1. pp. 176–9.[പ്രവർത്തിക്കാത്ത കണ്ണി]
  14. Mudd, G. (2004). "The continuing Rum Jungle dilemma : accounting for ground-surface water interactions in AMD polluted systems" (PDF). Uranium Mining and Hydrogeology Conference, UMH IV. Archived from the original (PDF) on 2005-12-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക