ബർദോളി സത്യാഗ്രഹം

സത്യാഗ്രഹസമരം
(Bardoli Satyagraha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ നടത്തിയ സത്യാഗ്രഹമാണ് ബർദോളി സത്യാഗ്രഹം

Mahatma Gandhi with Vallabhbhai Patel at the Satyagraha. Kasturba Gandhi could be seen sitting behind Gandhi

1925-ൽ അതിഭയങ്കരമായ ക്ഷാമം ബർദോളിയിൽ പടർന്നു .കർഷകർ ആകെ വലഞ്ഞു പട്ടിണി വ്യാപിച്ചു ആ സമയത്ത് ബോംബെ പ്രവിശ്യ ഗവർമെന്റ് കർഷകർക്ക്മേൽ നികുതി 30 ശതമാനം വരെ കൂട്ടുവാനൊരുങ്ങി .ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്തവർ എങ്ങനെയാണ് നികുതി കുട്ടി കൊടുക്കുന്നത്. കടുത്ത വരൾച്ചയും ക്ഷാമവും കണക്കിലെടുത്തു നികുതി കൂട്ടരുതെന്നു അവർ അധികാരികളോട് അപേക്ഷിച്ചു, പക്ഷെ അധികാരികൾ നികുതി കൂട്ടുമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഗ്രാമീണർ നിരാശരായി.അപ്പോഴാണ് അവർ വല്ലഭായ് പട്ടേലിനെ കുറിച്ചു ഓര്ത്തത് ."ഖേദാ" സമരത്തിൽ ഗാന്ധിജിക്കൊപ്പം നിന്നു നേതൃത്വം നല്കി്യത് പട്ടേലായിരുന്നു.ജനങ്ങൾ പട്ടേലിനെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സമരം നടത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപറ്റി പട്ടേൽ ഗ്രാമീണരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഒട്ടേറെ സഹിക്കേണ്ടിവരും.വീടും പറമ്പും എല്ലാം ചിലപ്പോൾ സര്ക്കാർ ഏറ്റെടുക്കും പോരാത്തതിനു കൊടിയ മർദനം സഹിക്കേണ്ടവരും.

പക്ഷേ, കർഷകർ സമരം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. പട്ടേൽ ഗാന്ധിജിയെ പോയികണ്ടു .അവരൊരു തിരുമാനമെടുത്തു ഗാന്ധിയോ,കോൺഗ്രസോ സമരത്തിൽ നേരിട്ടു ഇടപ്പെടില്ല. സമരം പൂർണ്ണമായും ബർദോളിയിലെ ജനങ്ങൾ നടത്തുന്നതായിരിക്കും. മടങ്ങിയെത്തിയ പട്ടേൽ ബോംബെ ഗവർണർക്കു നികുതി കുറക്കണമേന്നാവശ്യപ്പെട്ടു കത്തെഴുതി. പക്ഷേ,തങ്ങൾ നികുതി പിരിക്കുവാൻ വരുന്നു എന്ന അറിയിപ്പാണ് ഗവർണർ തിരിച്ചയച്ചത്‌.


പട്ടേൽ ജനങ്ങളോട് ഇനി മുതൽ ഒരു പൈസ പോലും നികുതി നല്കരുതെന്നു പറഞ്ഞു. ഒപ്പം ഒരു കാര്യവും എത്ര പ്രകോപനം ഉണ്ടായാലും അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കരുത്. അങ്ങനെ ബർദോളിയിലെ ജനങ്ങൾ “നികുതി നിഷേധ സമരം” തുടങ്ങി. നികുതി കുറക്കുകയും പിടിച്ചെടുത്ത ഭൂമി കർഷകർക്ക് തിരികെ നൽകുകയും ചെയ്യണം ഇതായിരുന്നു പട്ടേലും സംഘവും വച്ച ആവശ്യം. ജനം നികുതി നല്കികല്ലെന്നു മനസ്സിലാക്കിയ സർക്കാർ നികുതി നൽകുവാൻ വിസമ്മതിച്ചവരുടെ ഭൂമി പിടിച്ചെടുത്തു. വീടും കന്നുകാലികളെയുമൊക്കെ അവർ കൈവശമാക്കി ലേലത്തിനു വച്ചു. പക്ഷേ,ഒറ്റയാൾ പോലും അതു വാങ്ങാനായി വന്നില്ല.

കാര്യങ്ങൾ ഇന്ത്യ മുഴുവനും അറിഞ്ഞു. ബ്രിട്ടീഷ്‌ ഗവർമെന്റ് ഓഫീസുകളിലെ ഇന്ത്യക്കാരായ ജീവനക്കാർ കൂട്ടമായി രാജിവെച്ചു. എന്നിട്ടവർ ബർദോളി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. സര്ക്കാരിനെതിരായ പ്രതിഷേധം എങ്ങും അലയടിച്ചു.ഒടുവിൽ മറ്റു വഴികളില്ലാതെ സര്ക്കാർ ചര്ച്ചകയ്ക്കു തയ്യാറായി.ചര്ച്ചയിൽ അവർ നികുതി വർധന പിൻവലിക്കാമെന്നു സമ്മതിച്ചു.മാത്രമല്ല,പിടിച്ചെടുത്ത കൃഷിഭൂമിയും വീടുകളും ഗ്രാമീണര്ക്ക് തിരികെ നല്കാമെന്നും സമ്മതിച്ചു.അങ്ങനെ ബർദോളി സമരം വിജയം കണ്ടു.

ബർദോളി സമരത്തിന്റെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്റെ പേരിനു മുൻപിൽ സർദാർ എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. ബർദോളിയെ 14 സത്യഗ്രഹ കേന്ദ്രങ്ങളായി പട്ടേൽ വിഭജിച്ചു.ഓരോ കേന്ദ്രത്തിനും ഓരോ നേതാക്കന്മാരെ ചുമതലപ്പെടുത്തി.ഇതിനു പുറമേ,പട്ടേൽ ഗ്രാമത്തിനു പുറത്തുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ച് സമരത്തിനു ശക്തമായ പിന്തുണയും നേടിയെടുത്തു.

"https://ml.wikipedia.org/w/index.php?title=ബർദോളി_സത്യാഗ്രഹം&oldid=3750161" എന്ന താളിൽനിന്ന് ശേഖരിച്ചത്