ബാങ്ക്സ് ദ്വീപ്
ബാങ്ക്സ് ദ്വീപ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ ദ്വീപുകളിലൊന്നാണ്. ഇനുവിക് മേഖലയിൽ സ്ഥിതിചെയ്യുന്നതും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ ഇനുവ്യാലൂട്ട് മേഖലയുടെ ഭാഗവുമായ ഈ ദ്വീപിന്റെ കിഴക്കുവശത്തെ, വിക്ടോറിയ ദ്വീപിൽനിന്ന് പ്രിൻസ് ഓഫ് വെയിൽസ് കടലിടുക്ക് വേർതിരിക്കുകയും അതുപോലെ പ്രധാനകരയിൽനിന്ന് അമുൻഡ്സെൻ ഉൾക്കടൽ, ദ്വീപിനെ തെക്കുഭാഗത്തുനിന്നു വേർതിരിക്കുകയും ചെയ്യുന്നു. ഈ ദ്വീപിന്റെ പടിഞ്ഞാറുവശത്ത് ബ്യൂഫോർട്ട് കടലാണുള്ളത്. വടക്കുകിഴക്കു ഭാഗത്ത് മക്ലൂർ കടലിടുക്ക് ദ്വീപിനെ പ്രിൻസ് പാട്രിക് ദ്വീപ്, മെൽവില്ലെ ദ്വീപ് എന്നിവയിൽനിന്നും വേർതിരിയ്ക്കുന്നു.
Geography | |
---|---|
Location | Beaufort Sea |
Coordinates | 72°45′02″N 121°30′10″W / 72.75056°N 121.50278°W |
Archipelago | Arctic Archipelago |
Area | 70,028 കി.m2 (27,038 ച മൈ) |
Area rank | 24th |
Length | 380 km (236 mi) |
Width | 290 km (180 mi) |
Highest elevation | 730 m (2,400 ft) |
Highest point | Durham Heights |
Administration | |
Canada | |
Territory | Northwest Territories |
Largest settlement | Sachs Harbour (pop. 103) |
Demographics | |
Population | 103 (2016[1]) |
Pop. density | 0.0016 /km2 (0.0041 /sq mi) |
ശുശ്കനില കാരിബൗവിന്റെ ജന്മദേശമെന്നതുപോലെ, ധ്രുവക്കരടികൾ, കുരുവി, മീവൽപ്പക്ഷി എന്നിവ പോലുള്ള പക്ഷികളേയും ഇവിടെ കണ്ടുവരുന്നു. 68,000 ത്തിൽപ്പരം മസ്കോക്സണുകളുടെ താവളമായ ഈ ദ്വീപിലാണ് ലോകത്തിലാകെയുള്ള മസ്കോക്സണുകളുടെ ഭൂരിഭാഗവും കാണപ്പെടുന്നത്. 2011 ലെ സെൻസസ് പ്രകാരം ഈ ദ്വീപിലെ ആക ജനസംഖ്യ 112 ആയിരുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷവും സാച്സ് ഹാർബർ ഗ്രാമത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2016census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Sachs Harbour, HAM Northwest Territories (Census subdivision)