വിക്ടോറിയ ദ്വീപ് (അല്ലെങ്കിൽ കിറ്റ്‍ലിനെക്) കാനേഡിയൻ ആർടിക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതും നുനാവടും, കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളും തമ്മിലുള്ള അതിർത്തികളുമായി കെട്ടു പിണഞ്ഞുകിടക്കുന്നതുമായ ഒരു വലിയ ദ്വീപാണ്. കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെയും ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെയും ദ്വീപായ ഇതിന്റെ ആകെ വിസ്തീർണ്ണം 217,291 ചതുരശ്രകിലോമീറ്റർ (83,897 ചതുരശ്ര മൈൽ) ആണ്. ഇത് ന്യൂഫൗണ്ട്‍ലാൻഡിനേക്കാൾ (111,390 ചതുരശ്ര കിലോമീറ്റർ [43,008 ചതുരശ്രമൈൽ) വലിപ്പത്തിൽ ഇരട്ടിയുള്ളതും, ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിനെക്കാൾ ഒരൽപ്പം വലിപ്പമുള്ളതും (209,331 ചതുരശ്ര കിലോമീറ്റർ [80,823 ചതുരശ്ര മൈൽ]), എന്നാൽ ഹോൺഷു ദ്വീപിനേക്കാൾ (225,800 ചതുരശ്ര കിലോമീറ്റർ [87,182 ചതുരശ്ര മൈൽ]) ചെറുതുമാണ്.

വിക്ടോറിയ ദ്വീപ്
Native name: Kitlineq
Geography
LocationNorthern Canada
Coordinates70°25′N 107°45′W / 70.417°N 107.750°W / 70.417; -107.750 (Victoria Island)[1]
ArchipelagoArctic Archipelago
Area217,291 കി.m2 (83,897 ച മൈ)[2]
Area rank8th
Length700 km (430 mi)
Width564–623 കി.മീ (1,850,000–2,044,000 അടി)
Highest elevation655 m (2,149 ft)
Highest pointUnnamed
Administration
Canada
TerritoriesNorthwest Territories
Nunavut
Largest settlementCambridge Bay, Nunavut (pop. 1,766[3])
Demographics
Population2,162[3][4] (2016)
Ethnic groupsInuit

2016-ലെ സെൻസസ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 2,162 ആണ്, ഇതിൽ 1766 പേർ[3] നുനാവടിലും 396[4] പേർ നോർത്ത് വെസ്റ്റേൺ ടെറിട്ടറിയിലും താമസിക്കുന്നു.

  1. "Victoria Island (Canada)". Geographical Names Data Base. Natural Resources Canada.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AOC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 "2016 Community Profiles Csmbridge Bay". Retrieved 2017-03-05.
  4. 4.0 4.1 "CCensus Profile, 2016 Census Ulukhaktok, Hamlet [Census subdivision], Northwest Territories and Northwest Territories [Territory]". 2016 Census. Statistics Canada.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_ദ്വീപ്&oldid=3725126" എന്ന താളിൽനിന്ന് ശേഖരിച്ചത്